- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല ...സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം...മുന്നോട്ടുള്ള കുതിപ്പ്...എബടെ? സമസ്ത നേതാവിനെ വിമർശിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം: പത്താംക്ലാസുകാരി പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സമസ്ത നേതാവ് കൂടിയായ മുസ്ലിയാർക്കെതിരെ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ മതപുരോഹിതരെ ഭയന്ന് ഒന്നും കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഏറെയും. ഇത്തരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തുവന്നു. രാഷ്ട്രീക്കാരുടെ മൗനത്തെ കൂടിയാണ് അദ്ദേഹം വിമർശിക്കുന്നത്.
യുഡിഎഫിനും എൽഡിഎഫിനും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. യുപിയിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല ...സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം.. എന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ കുറിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
പെൺകുട്ടിയെ അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും.....LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല ...സ്വന്തം മതത്തിലെ പത്താം ക്ലാസുകാരിയെ അപമാനിക്കുന്ന ഒന്നാം ക്ലാസ്സിൽ പോകാത്ത ഈ മുസലിയാരെയും തള്ളി പറയണം..അതാണ് പുരോഗമനം...മുന്നോട്ടുള്ള കുതിപ്പ്...എബടെ?...കേരളം..കേരളം..കേളികൊട്ടുയരുന്ന കേരളം..??
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ചത് ക. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർരായിരുന്നു. ഒരു മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ ചൊടിപ്പിച്ചത്. സ്ത്രീകൾ പൊതുവേദികളിൽ വരരുതെന്ന ചിന്ത്ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷ വിമർശനമാണ് ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോട ഉയർന്നിരിക്കുന്നത്.
'ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,' എന്നാണ് അബ്ദുള്ള മുസ്ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വലിയ വിമർശനങ്ങളാണ് വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ