- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ഭൂതകാലമല്ല...ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണ്'; ഭൂതകാലത്തിനും ഷെയിനിനും പ്രശംസയുമായി ഹരീഷ് പേരടി
പുതിയ ചിത്രം ഭൂതകാലം ഷെയിൻ നി?ഗം എന്ന നടന്റെ ഭാവികാലമാണെന്ന് ഹരീഷ് പേരടി. കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയുടെ പ്രകടനത്തേയും ഹരീഷ് പ്രശംസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഭൂതകാലം ഒടിടിയിലൂടെ റിലീസായത്. ഏറെ നാളുകൾക്കു ശേഷമാണ് ഷെയിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ നിർമ്മാണ രം?ഗത്തും താരത്തിന്റെ സാന്നിധ്യമുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
ഇത് ഭൂതകാലമല്ല...ഷെയ്ൻ നിഗം എന്ന നടന്റെ ഭാവികാലമാണ്...കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു...ഷെയ്ൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു...
രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്...കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് ...ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്...
ചില കഥാപാത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു...പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ...അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണ് ഈ സിനിമ...ആശംസകൾ.




