- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാനെ പിന്തുണക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും; താലിബാനെ പിന്തുണയ്ക്കുന്നവർ അൺഫോളോ ചെയ്ത് പോകണം; അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ക്രൂരതകൾ അതിന്റെ പാരമ്യത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ താലിബാന്റെ നടപടികളെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകളും സജീവമാകുകയാണ്. എന്നാൽ താലിബാനെ അനുകൂലിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും. ഹരിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് സിത്താര നിലപാട് വ്യക്തമാക്കിയത്.
മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവർ തന്നെ അൺഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലെഴുതിയത്.'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അൺഫോളോ/ അൺഫ്രണ്ട് ചെയ്ത് പോകണം.അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ ബാലൻസിങ്ങ് ചെയ്ത് കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും,' ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതേ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സിത്താര വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്. താലിബാനെ പിന്തുണക്കുന്നവരെ അൺഫോളോ/അൺഫ്രണ്ട്/ബ്ലോക്ക് ചെയ്യുക എന്ന രീതിയിൽ ഒരു സോഷ്യൽ മീഡിയ ക്യാംപെയ്ൻ രൂപത്തിൽ തന്നെ ഈ പോസ്റ്റ് മാറാൻ തുടങ്ങിയിട്ടുണ്ട്.
ഒരു രാജ്യവും ജനതയും മതഭീകരവാദികളുടെ ക്രൂരഭരണത്തിന് കീഴിലാകുന്നത് നിസഹായരെ പോലെ ലോകം നോക്കിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഇനിയും എങ്ങനെയാണ് താലിബാനെ പിന്തുണക്കാൻ ചിലർക്ക് തോന്നുന്നതെന്നുമാണ് പലരും കമന്റുകളിൽ പറയുന്നത്
മറുനാടന് മലയാളി ബ്യൂറോ