ശ്രീനഗർ : മകൻ തീവ്രവാദിയായി മാറിയപ്പോൾ തിരിച്ച് വരാൻ വേണ്ടി പരമാവധി ശ്രമിച്ച അച്ഛന് തിരിച്ചടിയായി ഫർഹാൻ വാനി കൊല്ലപ്പെട്ടു. സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദിയായ ഫർഹാൻ വാനി കൊല്ലപ്പെട്ടത്. പതിനെട്ടുകാരനായ മകനോട് ഭീകര പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്ന് അച്ഛൻ ഗുലാം മൊഹമ്മദ് വാനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അച്ഛന്റെ അഭ്യർത്ഥന വാനി മുഖ വിലക്ക് എടുത്തിരുന്നില്ല.

2017 നവംബർ 24 ന് ഫർഹാൻ വാനിയുടെ ഫേസ്‌ബുക്ക് വാളിലായിരുന്നു അച്ഛൻ ഗുലാം മൊഹമ്മദ് വാനി ഇങ്ങനെ പോസ്റ്റ ചെയ്തത്.

എന്റെ പ്രിയപ്പെട്ട മകനേ , നീ ഞങ്ങളെ വിട്ടു പോയതിൽ പിന്നെ അതിന്റെ വേദന എന്റെ ശരീരത്തെ കാർന്നു തിന്നുകയാണ് . പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നു നീ തിരിച്ചു വരുമെന്ന് . ഞാൻ നിന്റെ അച്ഛനാണ് . ഞാനല്ലാതെ മറ്റാരും പറയില്ല നിന്നോട് തിരിച്ചു വരണമെന്ന് .

നിന്റെ അമ്മ ലോകത്ത് മറ്റെല്ലാറ്റിനേക്കാളും നിന്നെ സ്‌നേഹിക്കുന്നു. ദയവായി തിരിച്ചു വരൂ. നീ തിരഞ്ഞെടുത്ത വഴി ശരിയല്ല. അത് നിന്റെ വേദനയിൽ മാത്രമേ അവസാനിക്കുകയുള്ളൂ. ഞങ്ങളെ നിനക്കൊരിക്കലും കാണാൻ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കും . അതുകൊണ്ട് നീ തിരിച്ചു വരൂ.''

തീവ്രവാദ സംഘടനയിൽ ചേർന്ന ശേഷം തിരിച്ചെത്തിയ കശ്മീർ ഫുട്ബോൾ താരം മജീദ് ഖാന്റെ മാതൃകയിൽ ഇയാൾ തിരിച്ചു വരുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഹിസ്ബുൽ പ്രവർത്തകനായിരുന്നു ഫർഹാൻ വാനി