- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം എമ്പാടുമുള്ള സുന്ദരികൾ പിന്നാലെ നടന്നിട്ടും ഹാരിയുടെ കണ്ണിൽ പെട്ടത് ഈ പെൺകുട്ടി മാത്രം; കനേഡിയൻ നടി മേഗൻ മാർകിലിന് രാജകുമാരൻ മിന്നുകെട്ടുമെന്ന് റിപ്പോർട്ടുകൾ
മറ്റ് രാജകീയ കുടുംബാംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരി രാജകുമാരനെ പറ്റി പൊതുവെ ഗോസിപ്പുകൾ കുറച്ച് മാത്രമേയുണ്ടായിട്ടുള്ളൂ. എന്നാൽ ഇപ്പോഴിതാ കനേഡിയൻ സുന്ദരിയും നടിയുമായ മേഗൻ മാർകിലും ഹാരിയും തമ്മിൽ അടുത്ത ബന്ധമാണെന്ന തരത്തിലുള്ള ചൂടൻ വാർത്തകൾ പ്രചരിച്ചിരിക്കുകയാണ്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 35കാരിയായ അഭിനേത്രിയാണ് മാർകിൽ.ലോകമെമ്പാടുമുള്ള നിരവധി സുന്ദരികൾ ഹാരിയെ വളയ്ക്കാൻ പിന്നാലെ നടന്നിട്ടും രാജകുമാരന്റെ കണ്ണിൽ പെട്ടത് ഈ പെൺകുട്ടി മാത്രമാണെന്നും റിപ്പോർട്ടുണ്ട്. മാർകിലിന് ഹാരി മിന്നുകെട്ടുമെന്ന് വരെയുള്ള റിപ്പോർട്ടുകൾ പടരുന്നുണ്ട്. അടുത്തിടെ മാർകിൾ പുറത്ത് വിട്ട ഒരു ഇൻസ്റ്റാഗ്രാം സ്നാപ്പിലൂടെയാണ് ഇവർ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ സൂചനകൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ഈ ഫോട്ടോയിൽ മാർകിലിന്റെ കൈയിൽ നീല മണികളുള്ള ബ്രേസ്ലെറ്റ് കാണാം. ഇതിന്റെ ജോഡിയെന്നോണമുള്ള ഒരു ബ്രേസ് ലെറ്റ് ഹാരി രാജകുമാരനും കൈയിൽ അണിഞ്ഞതാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് തെളിവായി ചില മാദ്ധ്യമങ്ങൾ ഇപ്പോൾ ഉയ
മറ്റ് രാജകീയ കുടുംബാംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരി രാജകുമാരനെ പറ്റി പൊതുവെ ഗോസിപ്പുകൾ കുറച്ച് മാത്രമേയുണ്ടായിട്ടുള്ളൂ. എന്നാൽ ഇപ്പോഴിതാ കനേഡിയൻ സുന്ദരിയും നടിയുമായ മേഗൻ മാർകിലും ഹാരിയും തമ്മിൽ അടുത്ത ബന്ധമാണെന്ന തരത്തിലുള്ള ചൂടൻ വാർത്തകൾ പ്രചരിച്ചിരിക്കുകയാണ്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 35കാരിയായ അഭിനേത്രിയാണ് മാർകിൽ.ലോകമെമ്പാടുമുള്ള നിരവധി സുന്ദരികൾ ഹാരിയെ വളയ്ക്കാൻ പിന്നാലെ നടന്നിട്ടും രാജകുമാരന്റെ കണ്ണിൽ പെട്ടത് ഈ പെൺകുട്ടി മാത്രമാണെന്നും റിപ്പോർട്ടുണ്ട്. മാർകിലിന് ഹാരി മിന്നുകെട്ടുമെന്ന് വരെയുള്ള റിപ്പോർട്ടുകൾ പടരുന്നുണ്ട്.
അടുത്തിടെ മാർകിൾ പുറത്ത് വിട്ട ഒരു ഇൻസ്റ്റാഗ്രാം സ്നാപ്പിലൂടെയാണ് ഇവർ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ സൂചനകൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ഈ ഫോട്ടോയിൽ മാർകിലിന്റെ കൈയിൽ നീല മണികളുള്ള ബ്രേസ്ലെറ്റ് കാണാം. ഇതിന്റെ ജോഡിയെന്നോണമുള്ള ഒരു ബ്രേസ് ലെറ്റ് ഹാരി രാജകുമാരനും കൈയിൽ അണിഞ്ഞതാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് തെളിവായി ചില മാദ്ധ്യമങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടിയിരിക്കുന്നത്.
അടുത്തിടെ ഓക്സ്ഫോർഡ്ഷെയറിലെ ഫാംഹൗസ് സന്ദർശിച്ചപ്പോഴായിരുന്നു മാർകിൽ ഈ ആഭരണമണിഞ്ഞുള്ള ഫോട്ടോയെടുത്തിരുന്നത്. തന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹാരി ചിലപ്പോഴൊക്കെ ബ്രേസ്ലെറ്റുകൾ ധരിക്കാറുണ്ട്. തന്റെ ആഫ്രിക്കൻ സന്ദർശനവേളയിലാണീ നീലമുത്തുകൾ കോർത്ത ബ്രേസ്ലെറ്റുകൾ ഹാരി വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ടൊറന്റോ സന്ദർശിച്ച വേളയിൽ ഹാരി ഈ ബ്രേസ് ലെറ്റുകളിലൊന്ന് മാർകിലിന് സമ്മാനിച്ചതാകാൻ സാധ്യതയുണ്ടെന്നാണ് ഊഹാപോഹങ്ങൾ പടരുന്നത്. തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥമാണ് ഹാരി ടൊറന്റോ സന്ദർശിച്ചിരുന്നത്. യുദ്ധത്തിൽ മുറിവേറ്റ സൈനികർക്ക് സഹായം നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനാണീ ഗെയിംസ് നടത്തുന്നത്. അന്ന് മാർകിലിനെ കണ്ട് താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന കാര്യം ഹാരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഈ അഭിനേത്രി ഹാരിയെ കാണാൻ നിരവധി തവണ ലണ്ടനിലെത്തിയിരുന്നുവെന്നും പ്രചാരണമുണ്ട്.
മാർകിലിനെ കണ്ട് ഹാരി മയങ്ങിപ്പോയെന്നാണ് രാജകുമാരനുമായി അടുത്ത ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. സ്യൂട്ട്സ് എന്ന ചിത്രത്തിൽ റേച്ചൽ സാനെ എന്ന ഉജ്വല കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിയ നടിയാണ് മാർകിൽ. രാജകുമാരൻ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നാളുകളിലൂടെയാണ് കടന്ന് പോകുന്നതെന്നും മാർകിൽ അദ്ദേഹത്തിന്റെ ജീവിത്തിലേക്ക് കടന്ന് വന്നിരിക്കുന്നത് ഉചിതമായ സമയത്താണെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. ഇരുവരും പരസ്പരമുള്ള ബന്ധം നന്നായി ആസ്വദിക്കാൻ തുടങ്ങിയെന്നും അവർ തമ്മിൽ നല്ല കെമിസ്ട്രിയാണെന്നും ഈ ഉറവിടം അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടനിൽ എത്തിയ വേളയിൽ മാർകിൽ ഹാരിക്കൊപ്പം ഭക്ഷണം കഴിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ അവർ കെൻസിങ്ടൺ പാലസിൽ താമസിക്കുകയും ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേയ്റ്റിനെയും കണ്ടുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വില്യമിനും കേയ്റ്റിനും മാർകിലിനെ നന്നായി ബോധിച്ചിട്ടുമുണ്ടത്രെ. നല്ല ബുദ്ധിശക്തിയും ആത്മവിശ്വാസവുമുള്ള യുവതിയാണ് മാർകിൽ എന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ലണ്ടനിൽ നിന്നും രണ്ട് സ്നാപ്സുകളാണ് അഭിനേത്രി ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ ഒന്ന് ഒമ്പത് ആഴ്ചകൾക്ക് മുമ്പും മറ്റൊന്നും 16 ആഴ്ചകൾക്ക് മുമ്പുമായിരുന്നു. ജൂൺ അവസാനത്തിലും ജൂലൈ ആദ്യത്തിലും മാർകിൽ വിംബിൾഡണിൽ നിന്നും ടെന്നീസ് ആസ്വദിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ലണ്ടനിലായിരുന്നപ്പോഴാണ് ഇവർ കെൻസിങ്ടൺ പാലസിൽ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. 2011ൽ മാർകിൽ തന്റെ ദീർഘകാലത്തെ ബോയ്ഫ്രണ്ടും സിനിമാനിർമ്മാതാവുമായ ട്രെവർ ഈഗിൾസണിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ദമ്പതികൾ വേർപിരിയുകയായിരുന്നു. തുടർന്ന് അതേ വർഷം മാർകിൽ ഗോൾഫറായ റോറി മാകിൽറോയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.ഹാരി ആദ്യമായി ഗൗരവപരമായി ബന്ധം സ്ഥാപിച്ചിരുന്നത് സിംബാവിയൻ ഡിസൈനറായ ചെൽസി ഡാവിയുമായിട്ടായിരുന്നു. ഏഴ് വർഷത്തോളംഇത് നീണ്ട് നിന്നിരുന്നു. തുടർന്ന് ഡാൻസറും നടിയുമായ ക്രെസിഡ ബോനാസുമായും ഹാരിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ 2014ൽ ഈ ബന്ധം വേർപിരിയുകയായിരുന്നു.