- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന്റെ വേദന എന്താണെന്നു ഞാൻ അനുഭവിച്ചിട്ടുണ്ട്...; മക്കൾ ഇടയ്ക്കിടയ്ക്ക് അച്ഛനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്കു പറയാൻ വാക്കുകളില്ല; മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്...; ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല: ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് സത്യാഗ്രഹത്തിന് ഇരുന്ന വിജി ഹരികുമാറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ഒൻപതു ദിവസത്തെ ഒളിവു ജീവിതത്തിനൊടുവിൽ ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കുമ്പോൾ അത് നെയ്യാറ്റിൻകരക്കാർക്ക് ദൈവത്തിന്റെ നീതി നടപ്പാക്കലായി. ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് സനലിന്റെ ഭാര്യ വിജി സത്യാഗ്രഹത്തിന് എത്തിയത്. ഇതിന് പിന്നാലെയാണ് ഹരികുമാറിന്റെ ആത്മഹത്യാ വാർത്ത എത്തിയത്. ഇതോടെ വിജിയുടെ മനസ്സറിയാനുള്ള തിക്കും തിരക്കുമായി. ഇതിനിടെ ചാനലുകാർ നീട്ടിയ മൈക്കിനു മുന്നിൽ സനലിന്റെ ഭാര്യ വിജി പറഞ്ഞു ''ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പായി''-ഇതായിരുന്നു വിജിയുടെ പ്രതികരണം. രാവിലെ വീട്ടുവളപ്പിലെ സനലിന്റെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമാണ് അമ്മ രമണിയും ഭാര്യ വിജിയും സഹോദരി സജിതയും മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കൊടങ്ങാവിളയിലെ നിരാഹാര സത്യഗ്രഹപ്പന്തലിലെത്തിയത്. ഫാ. ജസ്റ്റിൻ ജോസഫ് പ്രസംഗിക്കുന്നതിനിടയിലാണ് ഡിവൈഎസ്‌പി ജീവനൊടുക്കിയ വാർത്ത മാധ്യമ പ്രവർത്തകർ സമരക്കാരെ അറിയിച്ചത്. വാർത്ത ശരിയാണെന്നുറപ്പിച്
തിരുവനന്തപുരം: ഒൻപതു ദിവസത്തെ ഒളിവു ജീവിതത്തിനൊടുവിൽ ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കുമ്പോൾ അത് നെയ്യാറ്റിൻകരക്കാർക്ക് ദൈവത്തിന്റെ നീതി നടപ്പാക്കലായി. ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് സനലിന്റെ ഭാര്യ വിജി സത്യാഗ്രഹത്തിന് എത്തിയത്. ഇതിന് പിന്നാലെയാണ് ഹരികുമാറിന്റെ ആത്മഹത്യാ വാർത്ത എത്തിയത്. ഇതോടെ വിജിയുടെ മനസ്സറിയാനുള്ള തിക്കും തിരക്കുമായി. ഇതിനിടെ ചാനലുകാർ നീട്ടിയ മൈക്കിനു മുന്നിൽ സനലിന്റെ ഭാര്യ വിജി പറഞ്ഞു ''ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പായി''-ഇതായിരുന്നു വിജിയുടെ പ്രതികരണം.
രാവിലെ വീട്ടുവളപ്പിലെ സനലിന്റെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമാണ് അമ്മ രമണിയും ഭാര്യ വിജിയും സഹോദരി സജിതയും മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കൊടങ്ങാവിളയിലെ നിരാഹാര സത്യഗ്രഹപ്പന്തലിലെത്തിയത്. ഫാ. ജസ്റ്റിൻ ജോസഫ് പ്രസംഗിക്കുന്നതിനിടയിലാണ് ഡിവൈഎസ്‌പി ജീവനൊടുക്കിയ വാർത്ത മാധ്യമ പ്രവർത്തകർ സമരക്കാരെ അറിയിച്ചത്. വാർത്ത ശരിയാണെന്നുറപ്പിച്ചതോടെ സമരം തുടരണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നീണ്ടു. കൊലക്കുറ്റം ചുമത്തപ്പെട്ട ഏക വ്യക്തി ഇല്ലാതായതോടെ സമരത്തിനു പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞ് ഒടുവിൽ നിരാഹാരം അവസാനിപ്പിച്ചു. സനലിന്റെ ഭാര്യയും മാതാവും സഹോദരിയും പരസ്പരം പുണർന്നു പൊട്ടിക്കരഞ്ഞു. ഉച്ചയോടെ സനലിന്റെ വലിയ ചിത്രം പതിച്ച ഫ്‌ളെക്‌സ് ബോർഡിനു സമീപം ഡിവൈഎസ്‌പിയുടെ രൂപമുണ്ടാക്കി നാട്ടുകാർ അതിൽ ഇങ്ങനെയെഴുതി ''ദൈവം ശിക്ഷ നടപ്പിലാക്കി. ആദരാഞ്ജലികൾ''.
'മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പായി. ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ഭർത്താവ് നിപരാധി ആണെന്നു തെളിയിക്കണമെന്നു മാത്രമാണ് എനിക്കുണ്ടായിരുന്നത്. മരണത്തിന്റെ വേദന എന്താണെന്നു ഞാൻ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അത്തരം ഒരു വേദനയിൽ ആയിരിക്കുമെന്നറിയാം. മക്കൾ ഇടയ്ക്കിടയ്ക്ക് അച്ഛനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്കു പറയാൻ വാക്കുകളില്ല. എന്റെ ഭർത്താവ് തന്നിട്ടു പോയ രണ്ടു മക്കളെ സംരക്ഷിക്കാനും വളർത്താനും സർക്കാരിന്റെ സഹായം ലഭിക്കുമെന്നാണ് വിശ്വാസം.' - വിജിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഹരികുമാറിന്റെ സംസ്‌കാരം നടന്നു
മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം രാത്രി ഒന്പതുമണിയോടെ ആത്മഹത്യ ചെയ്ത ഹരികുമാറിന്റെ ശവസംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ലേഖയാണ് ഹരികുമാറിന്റെ ഭാര്യ. മൂത്തമകൻ അഖിൽഹരി 2010-ൽ അർബുദത്തെത്തുടർന്ന് മരിച്ചു. ഇളയമകൻ അതുൽ ഹരി ചെമ്പഴന്തി എസ്.എൻ. കോളേജിൽ ബിരുദവിദ്യാർത്ഥിയാണ്.
സനലിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിലായിരുന്ന ഡിവൈ.എസ്‌പി. ബി. ഹരികുമാറിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കല്ലമ്പലത്തിനടുത്ത് വെയിലൂരിലെ 'ദേവനന്ദനം' വീടിനോടുചേർന്ന ചായ്‌പ്പിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാവിലെ 9.30-ന് വീട്ടിലെ വളർത്തുനായകൾക്ക് ആഹാരം നൽകാനെത്തിയ, തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഹരികുമാറിന്റെ ഭാര്യാമാതാവ് ലളിതാബായി അമ്മയാണ് മൃതദേഹം കണ്ടത്. വീടിനുപിന്നിലെ നായക്കൂടിനോടുചേർന്നാണ് ചായ്പ്. വാതിൽ തുറന്നുകിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ഹരികുമാർ, സുഹൃത്ത് ബിനുവിനൊപ്പം കല്ലമ്പലത്തെത്തിയെന്നാണ് പൊലീസ് നിഗമനം. മംഗലാപുരത്തായിരുന്ന ഇവർ കാറിൽ രാത്രി തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. ഡ്രൈവർ രമേശും ഇവർക്കൊപ്പമുണ്ടായിരുന്നു. രാത്രി 12 മണിക്കുശേഷം ആത്മഹത്യ നടന്നിരിക്കാമെന്ന് പൊലീസ് കണക്കാക്കുന്നു. ജീൻസും ടിഷർട്ടും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഉയരം കുറഞ്ഞ ചായ്‌പ്പിന്റെ മേൽക്കൂരയിലെ കമ്പിയിൽ കെട്ടിയ മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കാൽ തറയിലുരഞ്ഞ് ചോരവാർന്നിരുന്നു. ഷർട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു.
നവംബർ അഞ്ചിന് രാത്രി നെയ്യാറ്റിൻകരയ്ക്കടുത്തുകൊടങ്ങാവിളയിൽ വാക്കുതർക്കത്തിനിടെ സനൽകുമാറിനെ ഹരികുമാർ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒളിവിൽപ്പോയ ഹരികുമാറിനെ പിടികൂടാനാകാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഹരികുമാറിന്റെ പേരിൽ കൊലക്കുറ്റം ചുമത്തി കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു. ചൊവ്വാഴ്ച ഹരികുമാർ പൊലീസിന് കീഴടങ്ങുമെന്ന് വാർത്തകളുണ്ടായിരുന്നു. മുൻകൂർജാമ്യഹർജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്നു ഈ വീടെങ്കിലും സ്ഥിരം പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ല.
ഡിവൈ.എസ്‌പി. ബി. ഹരികുമാറിന്റെ സുഹൃത്തും ഡ്രൈവറും ക്രൈംബ്രാഞ്ചിനുമുന്നിൽ കീഴടങ്ങി. ധനകാര്യ സ്ഥാപന ഉടമ ബിനുവും ഇവർ യാത്രചെയ്തിരുന്ന വാഹനത്തിന്റെ ഡ്രൈവർ രമേശുമാണ് ജവഹർനഗറിലെ എസ്‌പി. ഓഫീസിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ കീഴടങ്ങിയത്.
ഹരികുമാറിന്റെ മരണത്തിലും കേസ്
ഹരികുമാറിന്റെ മരണത്തിൽ തിരുവനന്തപുരം റൂറൽ പൊലീസ് കേസെടുത്തു. എസ്‌പി: അശോക് കുമാറിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തി. മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം ഹരികുമാർ കർണാടകയിലെ മൈസുരുവിൽ ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതിനിടെയാണ് അദ്ദേഹം രഹസ്യമായി കുടുംബവീട്ടിലെത്തിയത്. പ്രതി മരിച്ചെങ്കിലും, നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തുടരുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
സഹോദരൻ മാധവൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണു ഹരികുമാർ കുടുംബവീട്ടിലെത്തിയത്. ഇതിനിടെ, കീഴടങ്ങാനുള്ള സന്നദ്ധത പൊലീസിനെ അറിയിച്ചിരുന്നു. ഇന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ നെയ്യാറ്റിൻകര സബ്ജയിലിലേക്കു കൊണ്ടുപോകരുതെന്നും ഹരികുമാർ അഭ്യർത്ഥിച്ചിരുന്നു. താൻ അറസ്റ്റ് ചെയ്ത പ്രതികൾ ജയിലിൽ ആക്രമിക്കുമെന്ന ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നു.