- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമിനെ ചവിട്ടിയ കാൽ അറുത്തെടുക്കാൻ ഗൂഢാലോചനയിൽ തീരുമാനം; സംഘത്തെ തയ്യാറാക്കിയ ശേഷം ആത്മജന് വാട്‌സാപ്പ് സന്ദേശം അയച്ചത് തെളിവായി; വാളെത്തിച്ചത്ത് നഗരസഭാ കൗൺസിലർ ലിജേഷ്; കൊലയാളി സംഘം ഒത്തുകൂടിയത് പുന്നോൽ അമൃതാനന്ദമയീ സ്‌കൂൾ പരിസരത്ത്; ഹരിദാസനെ ഇല്ലാതാക്കിയത് ഇങ്ങനെ
കണ്ണൂർ: ന്യൂമാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോലിലെ ഹരിദാസനെ വധക്കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ആസൂത്രിതമായ കൊലപാതകമാണ് ഹരിദാസന്റെതെന്നാണ് പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പ്രതിയും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കെ.ലിജേഷ് തന്റെ സ്‌കൂട്ടറിൽ ഏഴുവടിവാളുകൾ ചെള്ളത്ത് മടപ്പുരയിൽ എത്തിച്ചതായി തെളിവ് ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു.
ലിജേഷും കേസിലെ ഒൻപതാം പ്രതി പ്രജൂട്ടിയും കൂടിയാണ് വടി വാളുകൾ ക്ഷേത്രത്തിലെത്തിച്ചത് എന്നാൽ പ്രതികളുടെ പദ്ധതി അന്ന് നടക്കാതെ പോകുകയായിരുന്നു കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ ചിലരെ പുന്നോൽ താഴെ വയൽകൂലേത്ത് അമ്പലവയലിൽ വെച്ച് ഹരിദാസനും മറ്റു ചിലരും ചേർന്ന് മർദ്ദിച്ച പകയാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിലെ ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതികളിൽ മൂന്നാം പ്രതി സുനേഷ് ഒഴികെയുള്ളവർ ഒത്തുകൂടിയാണ് ഗൂഢാലോചന നടത്തി ഹരിദാസനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കേസിലെ പ്രതിയും ആർഎസ്എസ് നേതാവുമായ വിമിനെ ചവിട്ടിയ ഹരിദാസന്റെ കാൽ അറുത്തുമാറ്റി കൊലപ്പെടുത്തണമെന്നായിരുന്നു ലിജേഷിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം ഇതാണ് ഹരിദാസനെ കാല് അറുത്തുമാറ്റി കൊലപ്പെടുത്താൻ കാരണം.
കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് പ്രതികൾ പുന്നോലിലെ സിപിഎം ഓഫീസ് പരിസരത്ത് ഹരിദാസനെ കാത്ത് നിന്നെങ്കിലും അന്ന് കണ്ടെത്താനായില്ല. തുടർന്ന് 14 ന് രാത്രി 10.30 ന് ഹരിദാസനെ അന്വേഷിച്ച് പോകുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കി നിർത്തുകയും ചെയ്തു. കേസിലെ രണ്ടാം പ്രതി ആത്മജനെ വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും ഇതിന്റെ ശബ്ദ സന്ദേശം തെളിവായി കണ്ടെത്തിയെന്നും അന്വേഷണസം ഘംകോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുു: 20 ന് ഹരിദാസൻ മത്സ്യബന്ധനത്തിന് പോയെന്ന വിവരത്തെ തുടർന്ന് ലിജേഷ് ഉൾപ്പെടെയുള്ള അഞ്ചു പ്രതികൾ രണ്ട് സ്‌ക്കൂട്ടറിലായി രാത്രി 12.30 ഓടെ പുന്നോൽ അമൃതാതാനന്ദമയീ സ്‌കൂൾ പരിസരത്ത് എത്തുകയും ഒരുമിച്ചു പുറപ്പെടുകയുമായിരുന്നു. നിഖിൽ, ദീപു എന്നിവർ കൈകളിൽ കരുതിയ വാളുകളും കേസിലെ 9, 10 പ്രതികൾ ഇരുമ്പുവടികളുമായും ഹരിദാസന്റെ വീടിന് സമീപത്തെത്തി കാത്തിരിക്കുകയായിരുന്നു.
കേസിലെ ഒൻപതു മുതൽ 11 വരെയുള്ള പ്രതികളായ പ്രജീഷ് ,ദിനേശ് ,പ്രതീഷ് എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ ഉപയോഗിച്ച എട്ടു ഫോണുകൾ കണ്ണൂർ ഫോറൻസിക്ക് ലാബോറട്ടറിൽ അയച്ചിരിക്കയാണ്. ഹരിദാസ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നു ബിജെപി നേതൃത്വം ആവർത്തിക്കുമ്പോഴും ആസൂത്രിത ഗൂഢാലോചന നടന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്