- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസൻ വധം: നാലുപേർ കൂടി അറസ്റ്റിൽ; പ്രതികൾക്കെതിരെ ചുമത്തിയത് ഗൂഢാലോചനാ കുറ്റം

തലശേരി: ന്യൂമാഹിപുന്നോലിലെ സിപിഎം പ്രവർത്തകനായ കൊരമ്പിൽ താഴെകുനിയിൽ ശ്രീമുത്തപ്പൻവീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. ആർ.എസ്.എസ്, ബിജെപി പ്രവർത്തകരായ ടെമ്പിൾഗേറ്റ് സ്വദേശി സോപാനം വീട്ടിൽ കെ. അഭിമന്യു (22), പുന്നോൽ സ്വദേശികളായ ചാരിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), ചാരിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (29), കിഴക്കഴിൽ വീട്ടിൽ സി.കെ അർജുൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മൂന്നുപേർകൂടി പൊലിസ് കസ്റ്റഡിയിലുണ്ട്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയലിലെ കെ. ലിജേഷ് (38), ആർ.എസ്.എസ് മുഖ്യശിക്ഷക് പുന്നോൽ ദേവീ കൃപയിലെ അമൽ മനോഹരൻ (27), ഖണ്ഡകാര്യവാഹക് പുന്നോൽ കെ.വി ഹൗസിൽ കെ.വി വിമിൻ (29), ഗോപാലപേട്ട സുനേഷ് നിവാസിൽ സുനേഷ് എന്ന മണി (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റുപ്രതികൾ.
ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്കെതിരെ വധ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.നേരത്തെ മൂന്ന് തവണ പ്രതികൾ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും എന്നാൽ ഇതു പല കാരണങ്ങളാൽനടക്കാതെ പോവുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്


