- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസ് വധക്കേസ്: ഏഴുപ്രതികൾ റിമാൻഡിൽ; നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ്; ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തിയില്ല
തലശേരി:ഭാര്യയുടെ കൺമുന്നിൽ വച്ച് സിപിഎം പ്രവർത്തകനായ പുന്നോലിലെ കൊരമ്പിൽ താഴെകുനിയിൽ ശ്രീമുത്തപ്പൻവീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികൾ റിമാൻഡിൽ. തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്.
ബിജെപി തലശേരി മണ്ഡലം സെക്രട്ടറി പ്രജീഷ് എന്ന മൾട്ടി പ്രജി (32), ബിജെപി, ആർഎസ്എസ് പ്രവർത്തകരായ പുന്നോൽ എസ്.കെ മുക്കിലെ കരോത്ത് താഴെ കുനിയിൽ കൊച്ചറ ദിനേശൻ (45), പുന്നോലിലെ കടമ്പേരി പ്രജിത്ത് എന്ന പ്രജൂട്ടി (35), ടെമ്പിൾഗേറ്റ് സ്വദേശി സോപാനം വീട്ടിൽ കെ. അഭിമന്യു (22), പുന്നോൽ ചാരിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), ചാരിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (29), കിഴക്കഴിൽ വീട്ടിൽ സി.കെ അർജുൻ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പ്രതികളെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വൻപൊലിസ് സന്നാഹത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. മൾട്ടി പ്രജി, കൊച്ചറ ദിനേശൻ, പ്രജൂട്ടി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളാണെന്നാണ് പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഹരിദാസ് വധത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെക്കൂടി ഇനിയും പിടികൂടാനുണ്ടെന്നു പൊലിസ് കോടതിയിൽ അറിയിച്ചു. ഹരിദാസ് വധക്കേസിൽ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ കെ.ലിജേഷുൾപ്പെടെ ഇതുവരെ 11 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഹരിദാസ് വധക്കേസിലെ പ്രതികൾ സഞ്ചരിച്ച ബൈക്കും ഉപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണസംഘം ഗൂഢാലോചന കേസിൽ ആദ്യം അറസ്റ്റു ചെയ്ത കെ.ലിജേഷുൾപ്പെടെ നാലുപേരെ ചോദ്യം ചെയ്യാനായി അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്