തലശേരി: ന്യൂമാഹി പുന്നോലിൽ സി.പി. എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .ബിജെപി പ്രവർത്തകനായ പന്തക്കൽ വയലിൽ ശിവഗംഗാഹൗസിൽ പി. ശരത്തിനെയാ(29)ണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഗൂഢാലോചന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ ഹരിദാസ് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

നേരത്തെ അറസ്റ്റു ചെയ്തവരിൽ ഏഴുപേരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് ഉൾപ്പെടെയുള്ള നാലുപേരെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം മുതൽ അഞ്ചുദിവസത്തേക്ക് വിട്ടു നൽകിയിട്ടുണ്ട്.