- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസ് വധക്കേസ്: ആർ എസ് എസ് പ്രവർത്തകൻ ആത്മജൻ റിമാൻഡിൽ; ഗൂഢാലോചനയ്ക്കും ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നതിലും നേതൃത്വം നൽകിയ പ്രതി ഉന്നത നേതാവിന്റെ ബന്ധു

കണ്ണൂർ: സിപിഎം. പ്രവർത്തകൻ പുന്നോലിലെ ഹരിദാസൻ വധകേസിൽ ഒരാൾ കൂടി റിമാൻഡിലായി. പുന്നോലിലെ ആർ.എസ്.എസ്. പ്രവർത്തകൻ ആത്മജനെയാണ്(30)ണ് തലശേരി സി.ജെ. എം കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഹരിദാസനെ കൊലപ്പെടുത്താൻ ആത്മജന്റെ നേതൃത്വത്തിൽ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം നൽകിയതിൽ ഇയാൾക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായത്.
ആറുപേർ ചേർന്നാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. ഇതിൽ തലശ്ശേരി നഗരസഭാ കൗൺസിലറും ബിജെപി. മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷുൾപ്പെടെ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു കൊലയിൽ നേരിട്ട് പങ്കെടുത്ത ദീപു, നിഖിൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവർക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഇപ്പോൾ അറസ്റ്റിലായ ആത്മജൻ ഒരു ഉന്നത നേതാവിന്റെ അടുത്ത ബന്ധുവാണെന്ന കാര്യം സി.പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. ആത്മജന്റെ പിതാവും സി.പി. എം നിയന്ത്രിത സഹകരണസ്ഥാപനത്തിന്റെ തലപ്പത്ത് ചുമതല വഹിക്കുന്നയാളാണ്. കേസിൽ ആത്മജൻ പ്രതിയായതു തലശേരി മേഖലയിലെ സി.പി. എമ്മിനുള്ളിൽ ചൂടേറിയ ചർച്ചയായിരുന്നു. പാർട്ടി കുടുംബാംഗമായ യുവാവിന്റെ ആർ. എസ്. എസ് ബന്ധമാണ് ചർച്ചയായത്.
ഹരിദാസ് വധക്കേസിൽ അറസ്റ്റിലായ ലിജേഷിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുക്കുകയും കൊലപാതകത്തിനായി കരുക്കൾ നീക്കിയതും ആത്മജനാണെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതോടെയാണ് ഒളിവിൽ കഴിഞ്ഞ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്.


