- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത നാൽപ്പത്തഞ്ചുകാരൻ; ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് ഗ്യാങ് ലീഡർ; പുന്നോലിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിലെ പ്രധാനിയെ തിരിച്ചറിഞ്ഞു; നാലു മിനിറ്റുള്ള കോൾ പൊലീസുകാരനേയും കുടുക്കിയേക്കും
തലശേരി: ന്യൂമാഹി പുന്നോലിലെ ഹരിദാസ് വധക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 6 പേരെ കൂടി ഇന്ന് ചോദ്യം ചെയ്യും. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആറു പേരെയാണ് പുന്നോൽ മേഖലയിൽ നിന്നും ന്യൂമാഹി പൊലിസ് കസ്റ്റഡിയിലെടുത്തത്.ഇതിൽ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള വരുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പുന്നോലിലെ ചില വീടുകൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തി വരുന്നത്.ഇതിൽ ഒരു വീട്ടിലെ ശുചി മുറികളിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഹരിദാസിന്റെ വീട്ടിലെത്തി ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഐ. ജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.ഹരിദാസ് വധക്കേസിൽ മുഖ്യ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യാനാണ് പൊലിസ് ഒരുങ്ങുന്നത്.ഡി. വൈ.എസ്‌പി പ്രിൻസ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഇതിനിടെ പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷണത്തിൽ മുഖ്യ പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിൽ ഇടതുകാൽ വെട്ടിമാറ്റിയത് ഗ്യാങ് ലീഡർ എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത നാൽപ്പത്തഞ്ചുകാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ ഗ്യാങ്ങ് ലീഡറെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം.
ഹരിദാസനെ വകവരുത്തുന്നതിനായി ഒരു തെങ്ങുകയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം ഇയാൾ ചോദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്യുന്നതിനിടയിലാണ് ഗ്യാങ് ലീഡറെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചത്.
ഇതിനിടെ കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിൽ പൊലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തി. ഈ വീട്ടിലെ സഹോദരങ്ങളായ രണ്ടുപേർ പൊലീസ് നിരീക്ഷണത്തിലാണ്. നിലവിൽ സംശയത്തിന്റെ നിഴലിലുള്ള പൊലീസുകാരനെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തു.
കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പൊലീസുകാരൻ നടത്തിയ വാട്ട്‌സ് ആപ്പ് കോൾ സംഭാഷണമാണ് പൊലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സുനേഷിനെ വിളിച്ചതു മാറി സുനേഷിന്റെ പേരിനോട് സമാനതയുള്ള തന്റെ പേരിലേക്ക് കോൾ വരികയായിരുന്നുവെന്നാണ് പൊലീസുകാരൻ പറഞ്ഞത്.
എന്നാൽ മാറി വന്ന കോളിൽ നാലു മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം എന്തായിരുന്നുവെന്ന ചോദ്യത്തിന് അഷണസംഘത്തോടു വ്യക്തമായ മറുപടി നൽകാൻ പൊലീസുകാരന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്