ഹരിപ്പാട്: വീട്ടമ്മയെ പൊള്ളലറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുമാരപുരം എരിക്കാവ് പാലത്തിങ്കൽ അനിൽകുമാറിന്റെ ഭാര്യയും പതിമൂന്നാം വാർഡ് എഡിഎസ് സെക്രട്ടറിയുമായ അമ്പിളി (43) ആണു മരിച്ചത്.

വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. എന്നാൽ ഇവർ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രഥമിക നിഗമനം. ഇന്നലെ രാവിലെ പത്തു മണിയോടെയാണു സംഭവം.

സംഭവ സമയത്ത് ഈ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. തീയും പുകയും ഉയരുന്നതു കണ്ടു സമീപത്തെ വീട്ടിലുള്ളവർ ഓടി എത്തുമ്പോഴേക്കു തീ പടർന്നിരുന്നു. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആത്മഹത്യയാണെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്‌പി ആർ.ബിനു, എസ്‌ഐ ബി.രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മകൾ: ശ്രീലക്ഷ്മി. മരുമകൻ: സായന്ത്.