- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഭരണത്തിന്റെ ഓർമയ്ക്കായി നിറപുത്തരി ആചരിക്കുന്ന പൈതൃകമന്ദിരം ഉടൻ പൊളിച്ചു നീക്കും; സർക്കാർ ഉത്തരവിൽ ഹരിപ്പാട്ടെ ജനങ്ങൾക്ക് പ്രതിഷേധം
ആലപ്പുഴ: തിരുവിതാംകൂർ രാജഭരണത്തിന്റ ശേഷിപ്പായി ഹരിപ്പാട് പട്ടണഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടം ഇനി ഓർമയാകും. പഴയ വാസ്തു ശില്പശൈലിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുള്ളത്. നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിനിന്ന തലമുറകളായി കാർത്തികപ്പള്ളി താലൂക്
ആലപ്പുഴ: തിരുവിതാംകൂർ രാജഭരണത്തിന്റ ശേഷിപ്പായി ഹരിപ്പാട് പട്ടണഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടം ഇനി ഓർമയാകും. പഴയ വാസ്തു ശില്പശൈലിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുള്ളത്.
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിനിന്ന തലമുറകളായി കാർത്തികപ്പള്ളി താലൂക്കിന്റെ സിരാകേന്ദ്രമായി പ്രവർത്തിച്ചിരുന്ന താലൂക്ക് ഓഫീസ് കെട്ടിടം രണ്ടുദിവസങ്ങൾക്കകം പൊളിച്ചുനീക്കും. രാജഭരണത്തിന്റെ ഭാഗമായി നിലനിന്നിരുന്ന നിറപുത്തരി സമ്പ്രദായം ആചരിക്കുന്ന കേരളത്തിലെ ഏക ട്രഷറി പ്രവർത്തിക്കുന്ന മന്ദിരം കൂടി തകർക്കാനാണ് ഉത്തരവ് നൽകിയിട്ടുള്ളത്.
പഴയ കുമ്മായക്കുട്ടും വീതി കൂടിയ ചുടുകട്ടയും കൂറ്റൻ തേക്കിൻ തടികളും ഉപയോഗിച്ച് നിർമ്മിച്ച വിലപിടിപ്പുള്ള കെട്ടിടം ചുളുവിന് കൈക്കലാക്കാൻ റിയൽ എസ്‌റ്റേറ്റ് മാഫിയകൾ നേരത്തെ പദ്ധതിയിട്ടിരുന്നു. തുടർന്ന് കുറഞ്ഞ തുകയ്ക്ക് കെട്ടിടം കൈപ്പിടിയിലാക്കുകയും ചെയ്തു.
എന്നാൽ പൊളിച്ചുനീക്കാൻ നാട്ടുകാർ അനുവദിക്കാതായതോടെ ലേലമേറ്റവർ ഉൾവലിഞ്ഞു.
റവന്യൂ ടവറിന്റ നിർമ്മാണ ജോലികൾ സ്തംഭനത്തിലായതോടെ മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തെ തുടർന്ന് ബോർഡ് ചെയർമാൻ അറയ്ക്കൽ ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഹൗസിങ് ബോർഡിന്റെ ചുമതലയിൽ പൊളിച്ചുനീക്കാൻ തീരുമാനമുണ്ടായതായി അറിയുന്നു.കെട്ടിടങ്ങളുടെ സാധനസാമഗ്രികൾ വേർതിരിച്ച് ലേലത്തിൽ വിൽക്കുമെന്ന് ചെയർമാൻ അറിയിച്ചെങ്കിലും ജനങ്ങൾ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. 18 കോടി രൂപ ചെലവിട്ട് ഇവിടെ ഏഴുനിലകളുള്ള റവന്യൂ ടവർ നിർമ്മിക്കാനാണ് പദ്ധതി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കെട്ടിടം പൊളിച്ചു തുടങ്ങി. കോടതി പ്രവർത്തനങ്ങൾ പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടംനിന്ന സ്ഥലത്ത് മൂന്നു നിലകളിലായി പണിതുയർത്തിയ കെട്ടിടത്തിലേക്ക് ഒരു വർഷം മുൻപേ മാറ്റിയിരുന്നു.റവന്യൂ ടവറിന്റ നിർമ്മാണ ചുമതല സംസ്ഥാന ഹൗസിങ് ബോർഡിനാണ്. ഇപ്പോൾ താലൂക്ക് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ട്രഷറിയുടെ താത്കാലിക പ്രവർത്തനത്തിനായി കെട്ടിടം കണ്ടെത്തൽ കീറാമുട്ടിയായി. വാടക തന്നെയാണ് വില്ലൻ. പിഡബ്ല്യൂഡിയുടെ നിരക്കനുസരിച്ച് 12,000 രൂപ മാത്രമേ വാടക നൽകാൻ കഴിയൂ. ട്രഷറിക്കാവശ്യമായ സ്ഥല സൗകര്യമുള്ള കെട്ടിടം ഈ നിരക്കിൽ ലഭിക്കുകയില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല ഉയർന്ന വാടക നൽകണമെങ്കിൽ സർക്കാരിന്റ പ്രത്യേക അനുമതി വേണം. ഇതോടെ ട്രഷറി മാറ്റം അനിശ്ചിതാവസ്ഥയിലായി.