- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാല പൊട്ടിക്കാനായി ഹരിപ്രിയയെ വയറ്റത്ത് ഇടിച്ചു വീഴ്‌ത്തി; ആക്ഷൻ ഹീറോ ബിജുവിലെ അഭിനേത്രിയുടെ പ്രതിരോധം കടുത്തതോടെ മുങ്ങി; സിസിടിവിയിലെ തെളിവ് നിർണായകമായപ്പോൾ നടിയെ ആക്രമിച്ച പ്രതി കുടുങ്ങി
കൊച്ചി: സിനിമ-സീരിയൽ നടി ഹരിപ്രിയ (30)യുടെ സ്വർണമാല ബൈക്കിൽ എത്തി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ അഭിനയിച്ച നടിയാണ് ഹരിപ്രിയ. തിരുവാങ്കുളം കുരി ക്കാ ട് പ്ലാമുട്ടിൽ ബിജു ജോളി(23)യാണ് തൃപ്പുണി ത്തറ എസ്‌ഐ വി. ശിവകുമാറിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ക്കു സമീപം വച്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് തൃപ്പുണിത്തറ ചുരക്കാട്ട് ചെട്ടിപറമ്പിൽ ലൈനിലാണ് സംഭവം. ഇ സ്ഥലത്തു വാടകക്ക് വീട് എടുത്തു താമസിക്കുകയായിരുന്ന ഹരിപ്രിയ. മകളുടെ സ്‌കൂളിൽ പോയി തിരിച്ചു വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് പിറകെ ബൈക്കിൽ എത്തിയ യുവാവ് ഹരിപ്രിയയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇത് തടുത്ത ഹരിപ്രിയയെ മാല മോഷ്ടിക്കാൻ എത്തിയ യുവാവിനെ കൈകൊണ്ടു തടുത്തപ്പോൾ ഹരിപ്രിയ യുടെ വയറ്റത് ഇടിച്ചു വീഴ്‌ത്തി. അതിന് ശേഷം നിലത്തു വീണപ്പോൾ യുവാവ് ഇടറോഡ് വഴി കടന്നു കളയുകയായിരുന്നു എന്ന് എസ്‌ഐ ശിവകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സമയം ചെറിയ ഇടറോഡിൽ വച്ച് ഓട്ടോയും വന്നു.
കൊച്ചി: സിനിമ-സീരിയൽ നടി ഹരിപ്രിയ (30)യുടെ സ്വർണമാല ബൈക്കിൽ എത്തി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ അഭിനയിച്ച നടിയാണ് ഹരിപ്രിയ. തിരുവാങ്കുളം കുരി ക്കാ ട് പ്ലാമുട്ടിൽ ബിജു ജോളി(23)യാണ് തൃപ്പുണി ത്തറ എസ്‌ഐ വി. ശിവകുമാറിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ക്കു സമീപം വച്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് തൃപ്പുണിത്തറ ചുരക്കാട്ട് ചെട്ടിപറമ്പിൽ ലൈനിലാണ് സംഭവം. ഇ സ്ഥലത്തു വാടകക്ക് വീട് എടുത്തു താമസിക്കുകയായിരുന്ന ഹരിപ്രിയ. മകളുടെ സ്‌കൂളിൽ പോയി തിരിച്ചു വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് പിറകെ ബൈക്കിൽ എത്തിയ യുവാവ് ഹരിപ്രിയയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇത് തടുത്ത ഹരിപ്രിയയെ മാല മോഷ്ടിക്കാൻ എത്തിയ യുവാവിനെ കൈകൊണ്ടു തടുത്തപ്പോൾ ഹരിപ്രിയ യുടെ വയറ്റത് ഇടിച്ചു വീഴ്‌ത്തി. അതിന് ശേഷം നിലത്തു വീണപ്പോൾ യുവാവ് ഇടറോഡ് വഴി കടന്നു കളയുകയായിരുന്നു എന്ന് എസ്‌ഐ ശിവകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സമയം ചെറിയ ഇടറോഡിൽ വച്ച് ഓട്ടോയും വന്നു. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ ഓട്ടോക്കാരാന്നോ, ഹരിപ്രിയക്കോ സാധിച്ചില്ല.
വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് സ്ഥലത്തു എത്തുകയും ചെയ്തു. ഗീയർ ലെസ് ബൈക്കിൽ ആണ് ഹെൽമെറ്റ് ധരിച്ച യുവാവ് എത്തി മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ഇയാൾ പ്രത്യക രീതിയിൽ ആണ് ഇരുന്നു വണ്ടി ഓടിച്ചു പോയതെന്ന് സംഭവസ്ഥലത് ഉണ്ടായിരുന്ന ഓട്ടോകാരൻ പൊലീസിനോട് പറഞ്ഞതാണ് പിടിവള്ളിയായത്. സമീപത്തെ വാർക്ഷോപ്പിലെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോൾ പ്രത്യക രീതിയിൽ ബൈക്ക് ഓടിച്ചു പോകുന്ന ആളെ കണ്ടു. തുടർന്നു തൃപ്പുണിത്തറയിലും, സമീപപ്രദേശങ്ങളിലുമുള്ള ഓട്ടോ സ്റ്റാന്റുകളിലും കാണിച്ചു.
തുടർന്നു സിസി ടിവിയിൽ കണ്ടയാളെ പോലെയുള്ള ഒരാൾ ചോറ്റാനികരയിൽ ഒരു ഓട്ടോക്കാരനുമായി സംസാരിച്ചു നിൽക്കുന്ന വിവരം പൊലീസിന് ലഭിച്ചു. അതറിഞ്ഞു അവിടെ എത്തിയ പൊലീസിന് ആളെ കണ്ടെത്താനായില്ല . ഇയാൾ സംസാരിച്ച ഓട്ടോക്കാരനെ കണ്ടു കാര്യം തിരക്കിയപ്പോൾ ഇയാൾ താമസിക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു. തുടർന്നു പൊലീസ് ബിജു ജോളിയെ അറസ്‌റ് ചെയ്തു. പൊലീസ് എത്തുമ്പോൾ ഇയാൾ കഞ്ചാവ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു .
തുടർന്നു ഇയാളെ അറസ്റ്റു ചെയ്തു ചോദ്യം ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം സമ്മതിക്കാൻ ഇയാൾ വിസമ്മതിച്ചു എങ്കിലും സംഭവങ്ങൾ പൊലീസ് തന്നെ കൃത്യമായി പറഞ്ഞുകൊടുത്തപ്പോൾ സമ്മതിക്കുകയായിരുന്നു. ഇയാൾ മുൻപ് ഒരു ബൈക്ക് മോഷണകേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.