കൈതേരി സഹദേവനെ വെള്ളിത്തിരയിൽ മികവുറ്റ രീതിയിൽ അവതരിപ്പിച്ച ഹരീഷ് പേരടി കേരള മുഖ്യമന്ത്രിയായി തിരിച്ചു വരവിനോരുങ്ങുന്നു. എന്നാൽ സംഗതി രാഷ്ട്രീയത്തിലല്ല സിനിമയിൽ ത്‌ന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം ഹരീഷ് എത്തുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ജനാധിപൻ.

പേരടി കേരള മുഖ്യനായി സ്‌ക്രീനിലെത്തുന്ന ജനാധിപത്യന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിക്കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ ത്രില്ലർ ഗാനവുമായാണ് ട്രെയിലർ എത്തുന്നത്.തൻസീർ എം എയുടേതാണ് പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്റെ കഥയും സംവിധാനവും.

വിനു മോഹൻ, പ്രദീപ് കോട്ടയം, ഹരിപ്രശാന്ത് എം ജി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ, തനൂജ കാർത്തിക്, ദിനേശ് പണിക്കർ, മാല പാർവതി, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിൽ പനച്ചൂരാൻ, നിസാം എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീത സംവിധാനം നിർവഹിക്കുന്നു. രജീഷ് രാമനാണ് ഛായാഗ്രഹണം. നിർമ്മാണം ആർ ബാലാജി വെങ്കിടേഷ്.