- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ണ് പോയതല്ല, കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു; നന്നായി, ഇനി അവൻ പാടില്ലല്ലോ, എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ 15 ദിവസത്തിൽ എന്റെ തൊണ്ട ശരി ആവും': ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വൈറൽ
കൊച്ചി: രണ്ടാഴ്ച മുൻപ് യുകെയിലെത്തി സംഗീത പരിപാടിക്ക് നേതൃത്വം നൽകിയ് ഗായകൻ ഹരീഷ് ശിമരാമകൃഷ്ണന് ശബ്ദം നഷ്ടമായത് വാർത്തയായിരുന്നു ഇക്കാര്യം അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചത്. 15 ദിവസത്തേക്ക് ഡോക്ടർമാർ വോയിസ് റെസ്റ്റ് നിർദ്ദേശിച്ചിരിക്കുകയാണ്.
15 ദിവസം കഴിഞ്ഞാൽ ശബ്ദം തിരിച്ചെത്തുമെന്ന് ഡോക്ടറും ഉറപ്പു നൽകിയിട്ടുണ്ട്. ''ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ലെന്നാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ ഏറ്റവും വലിയ തിരിച്ചറിവ്'' എന്നാണ് ഹരീഷ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. സാധാരണ സംഭവങ്ങളിലും തന്റെ വ്യക്തിപരമായ നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കാൻ മടിയില്ലാത്ത കലാകാരൻ കൂടിയാണ് ഹരീഷ്.
ഏതായാലും ഹരീഷിന് താൽക്കാലികമായി ശബ്ദം നഷ്ടപ്പെട്ടതറിഞ്ഞ് ആരാധകർ ആധിയിലായി. ആശംസകൾ നേർന്നും നിരാശ പ്രകടിപ്പിച്ചും പലരും കമന്റുകളിട്ടു. തനിക്ക് എന്തോ വലിയ രോഗം ആണെന്ന രീതിയിൽ ദുർവ്യാഖ്യാനം വന്നപ്പോൾ ഹരീഷ് തന്നെ വീണ്ടും ഇടപെട്ടു. തനിക്ക് തൊണ്ടയിൽ അണുബാധ ഉണ്ടായതാണെന്നും പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്നാണെന്നും അദ്ദേഹം കുറിച്ചു. വാർത്തയുടെ താഴെ വന്നു 'നന്നായി , ഇനി അവൻ പാടില്ലല്ലോ ..., ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്' എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ - 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, എന്നും ഹരീഷ് പറഞ്ഞു.
ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരെ ,
എനിക്ക് അത്ര വലിയ പ്രശ്‌നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്
throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നതുകൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .
സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്‌നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് - നിങ്ങളുടെ സ്‌നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു - അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്‌നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്‌നേഹം, നന്ദി.
പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു 'നന്നായി , ഇനി അവൻ പാടില്ലല്ലോ ..., ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്' എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ - 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം - എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ ...'കണ്ണ് പോയതല്ല , കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.
യുകെയിൽ മൂന്നിടത്തും അയർലണ്ടിൽ രണ്ടിടത്തുമാണ് ഹരീഷിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നുകൾ നടന്നത്.