കോട്ടയം: മംഗളം ദിനപത്രത്തിലെ ഫോട്ടോജേർണലിസ്റ്റ് എസ് ഹരിശങ്കർ അന്തരിച്ചു. നാൽപ്പത്തെട്ട് വയസായിരുന്നു. മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. നോവലിസ്റ്റ് കൂടിയാണ് ഹരിശങ്കർ.

മൃതദേഹം ഇന്ന് രാവിലെ 9ന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോയി. ഹരിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം മുട്ടമ്പലം ( കളക്റ്റ്രേറ്റിന് സമീപം) മുൻസിപ്പൽ ശ്മശാനത്തിൽ നടക്കും.