- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണ മോഡൽ ഓർഡിനൻസിലൂടെ വൻകിട കൈയേറ്റക്കാർക്ക് ഒത്താശ പാടാൻ ഒരുങ്ങി സർക്കാർ; ലാൻഡ് ഗ്രാബിങ് ആക്ട് കൊണ്ടു വന്നത് രാജമാണിക്യത്തിന്റെ റിപ്പോർട്ട് അസ്ഥിരപ്പെടുത്താൻ; ഹൈക്കോടതി വിധിയിലൂടെ വൻകിടക്കാർക്ക് ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ തടയിടാൻ പുതിയ നിയമം ഒരുങ്ങുന്നു
തിരുവനന്തപുരം: കണ്ണൂരിലും കരുണയിലും മെഡിക്കൽ കോളേജുകൾക്ക് വിനയായത് സുപ്രീംകോടതി ഇടപെടലാണ്. ജെയിംസ് കമ്മറ്റിയുടെ നിലപാടിനെ ഹൈക്കോടതിക്ക് പിന്നാലെ അതിശക്തമായി സുപ്രീംകോടതിയും അംഗീകരിച്ചതോടെ സ്വാശ്രയ മാനേജ്‌മെന്റുകൾ വെട്ടിലായി. സഹായിക്കാൻ സർക്കാരെത്തി. വിദ്യാർത്ഥികളുടെ കണ്ണീരു ചൂണ്ടി പ്രതിപക്ഷവും മുതലാളിമാർക്കായി നിലയുറപ്പിച്ചു. ഈ മോഡലിൽ പുതിയ നിയമ നിർമ്മാണം അണിയറയിൽ ഒരുങ്ങുകയാണ്. ഹാരിസൺ അടക്കമുള്ള വൻകിട കുത്തകകൾ സ്വന്തമാക്കി വച്ചിട്ടുള്ള അഞ്ചുലക്ഷത്തിൽപരം ഏക്കർ ഭൂമി അവർക്ക് തന്നെ നൽകാനാണ് സർക്കാരിന്റെ നീക്കമെന്നാണ് സൂചന. വൻകിടക്കാരുടെ കൈയേറ്റ ഭൂമി ഏറ്റെടുക്കുന്നതിനു ആന്ധ്രാ പ്രദേശ് മോഡൽ ലാൻഡ് ഗ്രാബിങ് ആക്ട് നടപ്പാക്കാൻ റവന്യൂ വകുപ്പ് ധൃതിപിടിച്ചു നടത്തുന്ന നീക്കം തട്ടിപ്പാണെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമവകുപ്പ് സെക്രട്ടറിയുടെ തലയിലുദിച്ച ആശയം കേരളത്തിലെ വൻകിട കുത്തക കമ്പനികളെ രക്ഷിക്കാനുള്ള ഗൂഡനീക്കമാണെന്നാണ് പുറത്തുവരുന്ന സൂചന. ഭൂസംരക്ഷണ നിയമപ്രകാരം സംസ്ഥാനത്തെ നാലു ജില്ലകളിൽ
തിരുവനന്തപുരം: കണ്ണൂരിലും കരുണയിലും മെഡിക്കൽ കോളേജുകൾക്ക് വിനയായത് സുപ്രീംകോടതി ഇടപെടലാണ്. ജെയിംസ് കമ്മറ്റിയുടെ നിലപാടിനെ ഹൈക്കോടതിക്ക് പിന്നാലെ അതിശക്തമായി സുപ്രീംകോടതിയും അംഗീകരിച്ചതോടെ സ്വാശ്രയ മാനേജ്‌മെന്റുകൾ വെട്ടിലായി. സഹായിക്കാൻ സർക്കാരെത്തി. വിദ്യാർത്ഥികളുടെ കണ്ണീരു ചൂണ്ടി പ്രതിപക്ഷവും മുതലാളിമാർക്കായി നിലയുറപ്പിച്ചു. ഈ മോഡലിൽ പുതിയ നിയമ നിർമ്മാണം അണിയറയിൽ ഒരുങ്ങുകയാണ്. ഹാരിസൺ അടക്കമുള്ള വൻകിട കുത്തകകൾ സ്വന്തമാക്കി വച്ചിട്ടുള്ള അഞ്ചുലക്ഷത്തിൽപരം ഏക്കർ ഭൂമി അവർക്ക് തന്നെ നൽകാനാണ് സർക്കാരിന്റെ നീക്കമെന്നാണ് സൂചന.
വൻകിടക്കാരുടെ കൈയേറ്റ ഭൂമി ഏറ്റെടുക്കുന്നതിനു ആന്ധ്രാ പ്രദേശ് മോഡൽ ലാൻഡ് ഗ്രാബിങ് ആക്ട് നടപ്പാക്കാൻ റവന്യൂ വകുപ്പ് ധൃതിപിടിച്ചു നടത്തുന്ന നീക്കം തട്ടിപ്പാണെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമവകുപ്പ് സെക്രട്ടറിയുടെ തലയിലുദിച്ച ആശയം കേരളത്തിലെ വൻകിട കുത്തക കമ്പനികളെ രക്ഷിക്കാനുള്ള ഗൂഡനീക്കമാണെന്നാണ് പുറത്തുവരുന്ന സൂചന. ഭൂസംരക്ഷണ നിയമപ്രകാരം സംസ്ഥാനത്തെ നാലു ജില്ലകളിൽ നിന്നായി 38170.92 ഏക്കർ ഭൂമി ഏറ്റെടുത്ത സ്പെഷൽ ഓഫീസറുടെ നടപടി ശരിവച്ചുകൊണ്ട് ഹൈക്കോടതി സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച വിധി അസ്ഥിരപ്പെടുത്തുകയാണ് ഇതിന്റെ പിന്നിലെ പ്രധാന ലക്ഷ്യം.
അതായത് മെഡിക്കൽ മാനേജ്‌മെന്റുകളെ സഹായിച്ച തന്ത്രം ഇവിടേയും എത്തുന്നു. രാജമാണിക്യം റിപ്പോർട്ട് തള്ളിക്കളയുക എന്നതും ലക്ഷ്യമാണ്. ഇത് നടപ്പാക്കിയാൽ വമ്പന്മാർക്കെല്ലാം ഭൂമി നഷ്ടമാകും. വൻകിട കുത്തകകൾ നിയമം മറികടന്നു കൈവശം വച്ചിരിക്കുന്ന ഭൂമി സംരക്ഷിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും. ഇതിന് വേണ്ടിയാണ് ആന്ധ്രാപ്രദേശ് മോഡൽ ലാൻഡ് ഗ്രാബിങ് ആക്ടു കൊണ്ട് വരുന്നത്. ഇതിനും ഓർഡിനൻസ് ഇറക്കും. ഇടതുമുന്നണിയിൽ എല്ലാവരും ഇതിന് അനുകൂലമാണ്. നിയമവകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മും റവന്യൂ വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഐയും ഒരുമിച്ചാണ് നീക്കം.
ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേകം സിവിൽ കോടതികൾ സ്ഥാപിച്ച് വർഷങ്ങൾ നീണ്ടുനിൽക്കുന്ന വ്യവഹാരത്തിലൂടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നിഷ്‌ക്രിയമാക്കുക എന്നതാണ് ലാൻഡ് ഗ്രാബിങ് ആക്ടിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ നീക്കത്തിന് 2015 നവംബർ 25-ലെ ജസ്റ്റിസ് ആശയുടെ സിംഗിൾ ബഞ്ച് വിധി തടസമാണ്. ഇത് ഒഴിവാക്കാൻ ഭൂമി സംബന്ധമായ എല്ലാ കേസുകളും ലാൻഡ് ഗ്രാബിങ് ആക്ടിന്റെ കീഴിലുള്ള പുതിയ സിവിൽ കോടതികൾക്കു കൈമാറാനാണ് നീക്കം. ഇതിനായി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകും. കോടതി അനുമതിയോടെ കേസുകൾ പുതിയതായി രൂപീകരിക്കുന്ന സിവിൽ കോടതിക്കു കൈമാറുന്നതോടെ സിംഗിൾ ബഞ്ച് വിധിയെ മറികടക്കാം.
ആന്ധ്രാപ്രദേശ് മോഡൽ ലാൻഡ്് ഗ്രാബിങ് ആക്ട് കേരളത്തെ സംബന്ധിച്ചു പ്രാവർത്തികമാകില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. റവന്യൂ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെയും ബലപ്രയോഗത്തിലൂടെ മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്നവർക്കുമെതിരെ ആന്ധ്രാപ്രദേശിൽ രൂപീകരിച്ചതാണ് ലാൻഡ് ഗ്രാബിങ് ആക്ട്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം പാട്ടഭൂമി കാലാവധി കഴിഞ്ഞു കൈവശം വച്ചിരിക്കുന്ന വൻകിട കമ്പനികൾക്കെതിരെ നടപടിയാണ് വേണ്ടത്. അത് നീട്ടിക്കൊണ്ട് പോകാനാണ് പുതിയ നീക്കം.