- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വിരുന്നിനിടെ പാട്ട് പാടി അർജ്ജുൻ അശോക്; മിമിക്രും നൃത്തച്ചുവടുകളുമായി ഹരിശ്രീ അശോകനും ആഘോഷത്തിമിർപ്പിൽ; വൈറലാകുന്ന വിഡിയോ കാണാം
ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ റിസപ്ഷൻ വീഡിയോ ആണ് വൈറലാകുകയാണ്. വിവാഹ വിരുന്നിനിടെ പാട്ടു പാടുന്ന അർജുൻ ആശോകനും, മിമിക്രിയും നൃത്തച്ചുവടുകളുമൊക്കെയായി ആഘോഷമാക്കുന്ന ഹരിശ്രീ അശോകനുമാണ് വീഡിയോയിൽ ഉള്ളത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും മെ?ഗസ്സ്റ്റാർ മമ്മൂട്ടിയും അടക്കം സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ അർജുന്റെ വിവാഹവിരുന്നിൽ പങ്കെടുത്തു.ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജിഷ വിജയൻ, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് അർജുൻ നിഖിതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. സൗബിൻ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ബിടെക്ക്', 'മന്ദാരം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപ
ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ റിസപ്ഷൻ വീഡിയോ ആണ് വൈറലാകുകയാണ്.
വിവാഹ വിരുന്നിനിടെ പാട്ടു പാടുന്ന അർജുൻ ആശോകനും, മിമിക്രിയും നൃത്തച്ചുവടുകളുമൊക്കെയായി ആഘോഷമാക്കുന്ന ഹരിശ്രീ അശോകനുമാണ് വീഡിയോയിൽ ഉള്ളത്.
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും മെ?ഗസ്സ്റ്റാർ മമ്മൂട്ടിയും അടക്കം സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ അർജുന്റെ വിവാഹവിരുന്നിൽ പങ്കെടുത്തു.ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജിഷ വിജയൻ, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് അർജുൻ നിഖിതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. സൗബിൻ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ബിടെക്ക്', 'മന്ദാരം' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞിരിക്കുകയാണ് അർജുൻ. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം വരത്തനിലും അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.