- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിനും ശബരിമല പ്രതിഷേധത്തിനും മറവിൽ നടക്കുന്നത് വമ്പൻ അട്ടിമറി നീക്കം; ഹാരിസൺസ് ഗ്രൂപ്പ് കൈവശം വെച്ച് അനുഭവിച്ചിരുന്ന 76,679 ഏക്കർ തീറെഴുതി നൽകാൻ നീക്കം നടത്തുന്നത് റവന്യൂ വകുപ്പ്; തോട്ടങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടണമെന്ന ആറ് അന്വേഷണ റിപ്പോർട്ടുകളും തള്ളി ഹാരിസണിന് ഭൂമി അടിയറ വെക്കാൻ അണിയറയിൽ നടക്കുന്നത് വൻ ഗൂഢാലോചന
പത്തനംതിട്ട: ഏതാനും നാളുകളായി കേരളത്തിൽ സജീവ ചർച്ചകളിൽ നിറഞ്ഞിരിക്കുന്നത് ശബരിമലയും വനിതാ മതിലും ഒക്കെയാണ്. പ്രളയ ശേഷമുള്ള പുനരുദ്ധാരണം പോലും ശബരിമല വിവാദത്തിൽ മുങ്ങിപ്പോയി. ഈ വിവാദ കോലാഹലങ്ങൾക്കിടയിൽ ചില അട്ടിമറി നീക്കങ്ങൾ കേരളത്തൽ നടക്കുന്നുണ്ട്. അത് വൻകിടക്കാരായ ചിലരെ സഹായിക്കാൻ വേണ്ടിയാണ് ശബരിമലയുടെയും വനിതാ മതിലിന്റെയും കോലാഹലങ്ങൾക്കിടെ മാധ്യമങ്ങളെ മറച്ചാണ് ഇത്തരം ഇടപാടുകൾ. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഹാരിസൺസ് കൈവശംവച്ച് അനുഭവിച്ചുവരുന്ന 76,679 ഏക്കർ തോട്ടംമേഖല പൂർണമായും കമ്പനിക്ക് പേരിൽക്കൂട്ടി നൽകാൻ റവന്യൂ വകുപ്പ് നീക്കമാണ് വിവാദങ്ങളെ ഒഴിച്ചു കടത്തുന്നത്. കൊല്ലം ജില്ലയിൽ ഹാരിസൺസ് വിറ്റ റിയാ എസ്റ്റേറ്റ് പേരിൽ കൂട്ടി നൽകാനായിരുന്നു ആദ്യതീരുമാനം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളും തീറെഴുതാൻ അധികൃതർ നടപടി ആരംഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഹാരിസൺ കൈവശം വെക്കുന്ന ഭൂമി മുഴുവൻ അവർക്ക് തിരികെ കൊടുക്കാനാണ് നീക്കം. അതേസമയം കൈവശമുള്ള തോട്ടങ്ങളിൽ ഹാ
പത്തനംതിട്ട: ഏതാനും നാളുകളായി കേരളത്തിൽ സജീവ ചർച്ചകളിൽ നിറഞ്ഞിരിക്കുന്നത് ശബരിമലയും വനിതാ മതിലും ഒക്കെയാണ്. പ്രളയ ശേഷമുള്ള പുനരുദ്ധാരണം പോലും ശബരിമല വിവാദത്തിൽ മുങ്ങിപ്പോയി. ഈ വിവാദ കോലാഹലങ്ങൾക്കിടയിൽ ചില അട്ടിമറി നീക്കങ്ങൾ കേരളത്തൽ നടക്കുന്നുണ്ട്. അത് വൻകിടക്കാരായ ചിലരെ സഹായിക്കാൻ വേണ്ടിയാണ് ശബരിമലയുടെയും വനിതാ മതിലിന്റെയും കോലാഹലങ്ങൾക്കിടെ മാധ്യമങ്ങളെ മറച്ചാണ് ഇത്തരം ഇടപാടുകൾ.
സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഹാരിസൺസ് കൈവശംവച്ച് അനുഭവിച്ചുവരുന്ന 76,679 ഏക്കർ തോട്ടംമേഖല പൂർണമായും കമ്പനിക്ക് പേരിൽക്കൂട്ടി നൽകാൻ റവന്യൂ വകുപ്പ് നീക്കമാണ് വിവാദങ്ങളെ ഒഴിച്ചു കടത്തുന്നത്. കൊല്ലം ജില്ലയിൽ ഹാരിസൺസ് വിറ്റ റിയാ എസ്റ്റേറ്റ് പേരിൽ കൂട്ടി നൽകാനായിരുന്നു ആദ്യതീരുമാനം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളും തീറെഴുതാൻ അധികൃതർ നടപടി ആരംഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഹാരിസൺ കൈവശം വെക്കുന്ന ഭൂമി മുഴുവൻ അവർക്ക് തിരികെ കൊടുക്കാനാണ് നീക്കം.
അതേസമയം കൈവശമുള്ള തോട്ടങ്ങളിൽ ഹാരിസൺസിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന ഒരുഡസനിൽ പരം കോടതി വിധികളും ആറ് അന്വേഷണ റിപ്പോർട്ടുകളും നിലനിൽക്കുമ്പോഴാണ് നിയമം മറികടന്നുകൊണ്ടുള്ള നീക്കം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. ഹാരിസന്റെ പക്കലുള്ള എല്ലാ ഭൂമിയും സർക്കാർ വകയാണെന്ന് 2004 ഒക്ടോബർ 18 ന് ഹൈക്കോടതി വിധിച്ചിരുന്നു. മരങ്ങൾ മുറിച്ചുകൊണ്ടുപോകുമ്പോൾ സീനിയറേജ് റേറ്റ് ഈടാക്കണമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇക്കാര്യം ആവർത്തിച്ച് 2005-ൽ ഹൈക്കോടതി മറ്റൊരു വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഹാരിസൺസ് ഭൂമിയെപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ കൊല്ലം കലക്ടറെ കോടതി ചുമതലപ്പെടുത്തി. ഭൂമിക്കുമേൽ ഹാരിസണ് യാതൊരു അധികാരവും ഇല്ലെന്നും ഒരു കാരണവശാലും പോക്കുവരവ് ചെയ്യുകയോ കരം സ്വീകരിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കി 2006 ഫെബ്രുവരി 22ന് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഇത് 2006 ഏപ്രിൽ 21ന് ലാൻഡ് ബോർഡ് അംഗീകരിച്ചു.
കമ്പനിക്കെതിരേ നിരവധി കോടതി വിധികളുണ്ടെന്ന് നിരവധി കേസുകൾ ഫയൽചെയ്ത ഐ.എൻ.ടി.യു.സി. നേതാവ് സി.ആർ.നജീബ് പറയുന്നു. 1972-ൽ 392-ാം നമ്പരായുള്ള ജഡ്ജി ബാലകൃഷ്ണൻ ഏറാടിയുടെ വിധി, 1987-ൽ എം.എഫ്.എ നമ്പർ :54/1981 ട്രിബ്യൂണൽ വിധി, ഒ.എ നമ്പർ: 1292/1974 ട്രിബ്യൂണൽ വിധി, ഒ.എ നമ്പർ 1292/1974 ട്രിബ്യൂണൽ വിധി, 1982-ൽ സി.ആർ.പി നമ്പർ: 3661 ആയി വൈത്തിരി ലാൻഡ് ബോർഡ് വിധി, 2006-ൽ ഡബ്ളിയു.
പി(സി) നമ്പർ: 28115, 1982-ൽ വീണ്ടും വൈത്തിരി ലാന്റ് ബോർഡ് വിധി അംഗീകരിച്ചുകൊണ്ടുള്ള സി.ആർ.പി നമ്പർ:3551 നമ്പർ ഹൈക്കോടതി വിധി 2007 ജനുവരി എട്ടിനും (ഡബ്ളിയു.പി(സി) 789/2007) 2008 ഒക്ടോബർ 23നും ഹാരിസൺസ് ഭൂമി പൂർണമായും സർക്കാരിന്റെതാണെന്ന് വ്യക്തമാക്കി (ഡബ്ളിയു.പി(സി) 312097/2008) മറ്റൊരു വിധിയും വന്നിട്ടുണ്ട്. കൂടാതെ എല്ലാ ഭൂമിയും സർക്കാരിന്റെതാണെന്ന് ചൂണ്ടിക്കാട്ടി 2011-ൽ ഒ.പി(സി) 3508/2011 ആയി അഫിഡവിറ്റ് ഫയൽ ചെയ്തതിനെ തുടർന്ന് ഭൂമിക്കുമേൽ സർക്കാരിന്റെ അവകാശം സ്ഥാപിച്ചുകൊണ്ട് 2015 ജൂലൈ 23ന് കോടതി വിധി വന്നു. ഇത്രയേറെ വിധിയുണ്ടായിട്ടാണ് എല്ലാ ഭൂമിയും പേരിൽക്കുട്ടി നൽകുന്നത്.