- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലാം വയസ്സിൽ ബലാത്സംഗം ചെയ്തത് ഏറെ വിശ്വസിച്ച അദ്ധ്യാപകൻ; കാലമിത്ര കഴിഞ്ഞിട്ടും താൻ അതിന്റെ ആഘാതത്തിൽ നിന്നും മോചിതയായില്ലെന്നും ജെസ്സി കേവ്; കൗമാരക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് ഹാരി പോട്ടർ താരം
14 വയസ്സുള്ളപ്പോൾ തന്നെ ടെന്നീസ് കോച്ച് ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി ഹാരി പോട്ടർ താരം ജെസ്സി കേവ്. അന്നനുഭവിച്ച മാനസികാഘാതത്തിൽ നിന്ന് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും താൻ മോചിതയായിട്ടില്ലെന്നും 33 കാരിയായ താരം പറയുന്നു. സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്കാസ്റ്റ് വീഡിയോയിലാണ് ജെസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഹാരി പോർട്ടർ സീരീസിലെ ലാവെന്റർ ബ്രൗൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജെസി കേവ്.
''14-ാം വയസ്സിൽ ഞാൻ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്. ഞാൻ നന്നായി ടെന്നീസ് കളിക്കുമായിരുന്നു. എന്നാൽ അയാൾ അദ്ധ്യാപകനെന്ന പദവി അയാൾ ചൂഷണം ചെയ്തു. എന്നെ സംരക്ഷിക്കേണ്ടിയിരുന്ന എന്റെ അദ്ധ്യാപകൻ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അയാൾ കുറ്റത്തിന് ജയിലിൽ പോയി. എന്നിരുന്നാലും ആ സംഭവങ്ങൾ എന്നിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ ഭീകരമായിരുന്നു. പതിനെട്ട് വയസ്സുവരെ ഞാനതെക്കുറിച്ച് അത്ര ബോധവതിയായിരുന്നില്ല. പിന്നീടാണ് അത് ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടുന്നുവെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്''- ജെസി കേവ് പറഞ്ഞു.
ഇരുപതുകളുടെ ആരംഭം വരെ ഇത് തന്നെ ബാധിച്ചു എന്ന് താരം പറയുന്നു. 'കാരണം മുൻകാലാടിസ്ഥാനത്തിൽ ഞാൻ ഇപ്പോഴും സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്, എന്റെ ലൈംഗിക യാത്ര നിങ്ങളുടേതിൽ നിന്നും തികച്ചും അസാധാരണമായ ഒരു പാതയായിരുന്നു". താരം പറഞ്ഞു. അതേസമയം, തന്റെ കൗമാരക്കാലത്തെ ദുരനുഭവം തന്റെ ജീവിതം നശിപ്പിച്ചില്ലെന്നും അവർ പറയുന്നു. തങ്ങളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ചും ആഘാതത്തെക്കുറിച്ചും പലരും സംസാരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ജെസ്സി കേവ് കൂട്ടിച്ചേർത്തു. ഇത് കൈകാര്യം ചെയ്യുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്യുന്ന ചിലരുണ്ട്. എന്നിരുന്നാലും, അതിനോടൊപ്പം ജീവിക്കാനുള്ള വഴി കണ്ടെത്തുന്ന മറ്റുചിലരുമുണ്ട്. എന്നാൽ അത് തീർച്ചയായും അവരെ നിർവചിക്കുന്നില്ലെന്നും ജെസ്സി കൂട്ടിച്ചേർത്തു
അതേസമയം, ജെസ്സി കേവ് ഇപ്പോൾ മൂന്നാമതും ഗർഭിണിയാണ്. അവൾക്ക് അഞ്ച് വയസുള്ള ഒരു മകനും മൂന്ന് വയസുള്ള മകളുമുണ്ട്. സ്റ്റാൻഡപ്പ് കോമഡികൾക്ക് പേരുകേട്ട ഒരു കലാകാരനാണ് പങ്കാളിയായ ആൽഫി ബ്രോ.