- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മിക്കയിടങ്ങളിലും സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങി; അനേകം ഇടങ്ങളിൽ ഹർത്താലുകാരെ ഓടിച്ച് ജനക്കൂട്ടം; കൊച്ചിയിൽ കപ്പലിൽ എത്തിയ 4500 വിദേശികൾ തടസ്സമില്ലാതെ നാടു കണ്ട് മടങ്ങി; ഒടിയൻ പ്രദർശിപ്പിച്ചിടങ്ങളിലേക്ക് എത്തി നോക്കാൻ പോലും ഭയന്ന് ഹർത്താലുകാർ; സംഘാടകരെ പോലും പുറത്ത് കണ്ടില്ല; കുറ്റിച്ചൂൽ ഹർത്താൽ പ്രഖ്യാപിച്ചാലും പേടിച്ച് വീട്ടിൽ ഇരിക്കുന്ന മലയാളികൾ സട കുടഞ്ഞെഴുന്നേറ്റപ്പോൾ സംഘപരിവാർ അണികളുടെ പോലും പിന്തുണ ഇല്ലാത്ത ഒരു ഹർത്താൽ എട്ടു നിലയിൽ പൊട്ടിയപ്പോൾ
തിരുവനന്തപുരം: ബിജെപി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹർത്താലിനെ ഒടിയൻ തോൽപ്പിച്ചു. ഹർത്താൽ ദിനത്തിൽ തിയേറ്ററുകൾ തുറക്കുയെന്നത് പതിവില്ലാത്ത കാര്യമാണ്. തിയേറ്ററുകളിലേക്ക് ആളെത്തില്ലെന്ന മുൻവിധിയാണ് ഇതിന് കാരണം. എന്നാൽ ഒടിയൻ ഇന്നലെ തിയേറ്ററിൽ എല്ലാം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. ഇതിന് സമാനമായിരുന്നു മറ്റ് മേഖലയിലും. കേരളത്തെ നിശ്ചലമാക്കാൻ ഇന്നലത്തെ ഹർത്താലിന് ആയില്ല. ബിജെപി ഹർത്താലിനെതിരെ നാടെങ്ങും വൻ ജനരോഷം ഉയർന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾക്ക് പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങേണ്ടിവന്നു. ബിജെപിക്കാർ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ സംഘപരിവാർ സംഘടനകളും മതിയായ പിന്തുണ നൽകിയില്ല. ഹർത്താലിന് പിന്തുണയുമായി നടക്കുന്ന പതിവ് റാലികൾ പോലും ഇത്തവണ നടന്നില്ല. പലയിടത്തും സ്വകാര്യവാഹനങ്ങൾ ഓടി. കടകളും തുറന്നു. മിക്കയിടത്തും ഹർത്താലനുകൂലികൾക്ക് ജനങ്ങളിൽനിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. സർക്കാർ ഓഫീസുകളും പൊതുമേഖലാബാങ്കുകളും തുറന്നു. ഓഫീസുകളിൽ സാധാരണ ഹർത്താൽദി
തിരുവനന്തപുരം: ബിജെപി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹർത്താലിനെ ഒടിയൻ തോൽപ്പിച്ചു. ഹർത്താൽ ദിനത്തിൽ തിയേറ്ററുകൾ തുറക്കുയെന്നത് പതിവില്ലാത്ത കാര്യമാണ്. തിയേറ്ററുകളിലേക്ക് ആളെത്തില്ലെന്ന മുൻവിധിയാണ് ഇതിന് കാരണം. എന്നാൽ ഒടിയൻ ഇന്നലെ തിയേറ്ററിൽ എല്ലാം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. ഇതിന് സമാനമായിരുന്നു മറ്റ് മേഖലയിലും. കേരളത്തെ നിശ്ചലമാക്കാൻ ഇന്നലത്തെ ഹർത്താലിന് ആയില്ല. ബിജെപി ഹർത്താലിനെതിരെ നാടെങ്ങും വൻ ജനരോഷം ഉയർന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾക്ക് പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങേണ്ടിവന്നു. ബിജെപിക്കാർ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ സംഘപരിവാർ സംഘടനകളും മതിയായ പിന്തുണ നൽകിയില്ല. ഹർത്താലിന് പിന്തുണയുമായി നടക്കുന്ന പതിവ് റാലികൾ പോലും ഇത്തവണ നടന്നില്ല.
പലയിടത്തും സ്വകാര്യവാഹനങ്ങൾ ഓടി. കടകളും തുറന്നു. മിക്കയിടത്തും ഹർത്താലനുകൂലികൾക്ക് ജനങ്ങളിൽനിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. സർക്കാർ ഓഫീസുകളും പൊതുമേഖലാബാങ്കുകളും തുറന്നു. ഓഫീസുകളിൽ സാധാരണ ഹർത്താൽദിവസത്തേക്കാൾ കൂടുതൽപേർ ജോലിക്കെത്തി. തുടരെയുണ്ടാകുന്ന ഹർത്താലുകൾക്കുനേരെയുള്ള പ്രതിഷേധമായിരുന്നു പലയിടത്തും കാണാൻ കഴിഞ്ഞത്. ഹർത്താലുകൾക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹർത്താലുകളിൽ മിഠായിത്തെരുവിലെ കടകൾ അടയ്ക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഹർത്താൽ അനുകൂലികൾക്കുനേരെ തിരുവനന്തപുരം കല്ലറ പാങ്ങോട്ട് വ്യാപാരികൾ പ്രതിഷേധിച്ചു. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു. എറണാകുളം നഗരത്തിൽ ട്രാവൽമേഖലയിൽ ജോലിചെയ്യുന്നവർ ഹർത്താലിനുനേരെ വായ മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. േെമട്രാ പതിവുപോലെ സർവീസ് നടത്തി. ഓട്ടോറിക്ഷകളും ഓടി. ഇത് ഹർത്താലിനെതിരായ മലയാളികളുടെ പുതിയ ഇടപെടലാണ്. ആര് ഹർത്താൽ പ്രഖ്യാപിച്ചാലും കേരളം നിശ്ചലമാകുമെന്ന അവസ്ഥ മാറുന്നതിന് തെളിവ്. വലിയ പ്രതിരോധങ്ങൾ അനാവശ്യ ഹർത്താലുകൾക്കെതിരെ കേരളത്തിൽ ഇനി ഉയരുമെന്ന് ഉറപ്പ്.
സെക്രട്ടറിയേറ്റിന് മുന്നിലെ വേണുഗോപാലൻ നായരുടെ ആത്മഹത്യ സ്വകാര്യ ദുഃഖം കാരണമെന്ന പ്രചരണം വ്യാപകമായിരുന്നു. കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരെ ബിജെപി ഏറ്റെടുത്തത് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ വ്യാപക ചർച്ചയാക്കി. മരണമൊഴി പുറത്തു വിട്ടും മറ്റും ബിജെപിയുടെ രാഷ്ട്രീയം ചർച്ചയാക്കാനും സൈബർ സഖാക്കൾ ശ്രമിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഹർത്താലിനെതിരായ വികാരത്തിലും ബാധിച്ചത്. ഹർത്താൽ ദിനം അക്രമം ഉണ്ടാക്കുന്നവരെ കർശനമായി നേരിടുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെ പ്രതിരോധത്തിന് കരുത്ത് കൂടുകയും ചെയ്തു.
ഒടിയൻ സിനിമയുടെ റിലീസ് ഹർത്താൽ ദിനത്തിൽ ഗംഭീരമാകുന്നു. വിരലിൽ എണ്ണാവുന്ന തിയേറ്ററുകൾ മാത്രമാണ് പ്രദർശനത്തിന് വിമുഖതക്കാട്ടിയത്. എന്നാൽ 300 ഓളം മറ്റ് റിലീസിങ് സെന്ററുകളിൽ എല്ലാ ഷോയും ഫുള്ളായിരുന്നു. നെഗറ്റീവ് റിവ്യൂകൾ പ്രചരിച്ചത് പോലും ഒടിയന്റെ പ്രദർശനത്തെ ഒരിടത്തും ബാധിച്ചില്ല. മോഹൻലാൽ ഫാൻസുകാർ നിരത്തുകൾ കീഴടക്കിയപ്പോൾ സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ സജീവമായി. കേരളത്തിൽ വൈഡ് റിലീസ് ആയതു കൊണ്ട് തന്നെ മുക്കും മുലയിലും ഒടിയൻ ആവേശം നിറച്ച് ഫാൻസുകാർ എത്തിയതും ഹർത്താലിനെ തളർത്തി. അങ്ങനെ മലയാളി പുതിയ ഇടപെടലിലൂടെ ബിജെപിയുടെ ഹർത്താലിനെ പൊളിച്ചു.
മിക്കയിടങ്ങളിലും സ്വകാര്യ വാഹനങ്ങൾ ബുദ്ധിമുട്ടൊന്നും കൂടാതെ നിരത്തിൽ ഇറങ്ങി. ഇവയെ തടയാൻ ഹർത്താൽ സംഘാടകർ പോലും ഇല്ലായിരുന്നു. പരിവാറുകാർക്കിടയിലും ഹർത്താലിനെ കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം പരിവാറുകാരും പ്രതിഷേധത്തത്തിന് നിരത്തിൽ എത്തിയില്ല. വാട്‌സാപ്പ് ഹർത്താലിന് പോലും നിശ്ചലമാകുന്ന നിരത്തുകൾ ഇന്നലെ ബിജെപിയുടെ ഹർത്താലിൽ ഉണർന്നത് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആകെയുള്ള പാഠമാണ്. അനാവശ്യമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ ഇനി അത് ആരും അംഗീകരിക്കില്ലെന്നുള്ള പാഠം.
തിരുവനന്തപുരം ഡിപ്പോയിൽനിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തി. പാലക്കാട്ട് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കല്ലെറിഞ്ഞുതകർത്തു. വടക്കഞ്ചേരിയിൽ രണ്ട് തിയേറ്ററുകളിൽ രാവിലെ ആറിന് തുടങ്ങിയ സിനിമാപ്രദർശനം തടഞ്ഞു. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളും വലഞ്ഞു. സന്നദ്ധസംഘടനകളും പൊലീസുമാണ് ഇവരെ പരീക്ഷാകേന്ദ്രങ്ങളിലെത്താൻ സഹായിച്ചത്. മറ്റുസ്ഥലങ്ങളിലേക്ക് ബസുകളില്ലാത്തത് അയ്യപ്പഭക്തരെയും വലച്ചു. പി.എസ്.സി നടത്തിയ അഭിമുഖങ്ങൾക്ക് എത്തിയവരും ഏറെ ബുദ്ധിമുട്ടി. തിരുവനന്തപുരത്ത് നീറ്റ് പരിക്ഷയ്‌ക്കെത്തിയവരെ സഹായിക്കാൻ സംഘപരിവാറുകാർ തന്നെ സൗകര്യം
ഒരുക്കിയിരുന്നു.
തീർത്ഥാടകരും വലഞ്ഞു
ഹർത്താൽദിനത്തിൽ ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ 63,612 പേരാണ് പമ്പവഴി പോയത്. രാവിലെ 11 മണി വരെ 46,000 പേർ എത്തിയെന്നാണ് കണക്ക്. പിന്നീട് വരവു കുറഞ്ഞു. പത്തനംതിട്ട, ചെങ്ങന്നൂർ, എരുമേലി, കോട്ടയം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. പമ്പയിൽനിന്ന് സ്‌പെഷ്യൽ സർവീസ് നടത്തി. എന്നാൽ ശബരിമല ദർശനം കഴിഞ്ഞുമടങ്ങിയ പലരും കുടുങ്ങി. മലയിറങ്ങി വന്ന ഒട്ടേറെ അയ്യപ്പന്മാരാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെള്ളിയാഴ്ച കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗം തീർത്ഥാടകരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കെ.എസ്.ആർ.ടി.സി. പത്തനംതിട്ട, ചെങ്ങന്നൂർ, എരുമേലി വഴി കോട്ടയം എന്നിവടങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസ് നടത്തി. ഇവിടെനിന്ന് പിന്നീടുള്ള യാത്രയ്ക്ക് ബസ് കിട്ടാത്തത് തീർത്ഥാടകരെ വലച്ചത്. ബസിനെ മാത്രം ആശ്രയിച്ചെത്തിയ അയ്യപ്പന്മാരാണ് പെരുവഴിയിലായത്. ഇവരിൽ ഏറിയ പങ്കും പുനലൂർ, ചെങ്കോട്ട, തെങ്കാശി, തേനി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. കടകൾ തുറക്കാത്തതും പ്രാഥമിക സൗകര്യങ്ങൾക്ക് ഇടമില്ലാത്തതും ദുരിതം ഇരട്ടിയാക്കി. ദർശനത്തിനെത്തിയവരും ഏറെ ബുദ്ധിമുട്ടി.
കെ.എസ്.ആർ.ടി.സി. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്ക് പകൽ സർവീസ് നടത്തിയില്ല. ഇതോടെ ദർശനത്തിനെത്തിയവർ ഇടത്താവളങ്ങളിൽ പകൽ തങ്ങിയതിനു ശേഷം രാത്രിയോടെയാണ് പമ്പയിലേക്ക് തിരിച്ചത്.
പ്രതിഷേധിക്കാൻ സൗജന്യ പച്ചക്കറികൾ
മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാൾ ഉടമ ഹരിത രമേശൻ പ്രതിഷേധിച്ചത് പുതിയ വഴിയിലായിരുന്നു. തന്റെ കടയിലെ പച്ചക്കറികൾ സൗജന്യമായി നൽകിയായിരുന്നു പ്രതിഷേധം. 25,000 രൂപയുടെ പച്ചക്കറികളാണ് സൗജന്യമായി നൽകിയത്. വെള്ളിയാഴ്ച രാവിലെ 6.30-ന് തുടങ്ങിയ വിതരണം 8.45-ന് പച്ചക്കറി പൂർണമായും തീരുന്നതുവരെ തുടർന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശൻ കർണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി. കഴിഞ്ഞ ഹർത്താലിന് 15,000 രൂപയുടെ പച്ചക്കറി നശിച്ചതായും പെട്ടെന്നുണ്ടായ ഹർത്താലിൽ പച്ചക്കറി നശിക്കാതിരിക്കാനാണ് സൗജന്യമായി നൽകിയതെന്നും രമേശൻ പറഞ്ഞു.
കൊച്ചിയിൽ ടൂറിസവും പതിവ് പോലെ
ഹർത്താൽ നാളിൽ കൊച്ചിയിൽ വിരുന്നിനെത്തിയത് 4,500-ഓളം വിദേശ സഞ്ചാരികളാണ്. മൂന്ന് കപ്പലുകളിലായാണ് ഇവരെത്തിയത്. ഇവർ ഹർത്താൽ ഭീതിയില്ലാതെ നഗരം കണ്ടു. വ്യാഴാഴ്ച വന്ന 'മാരില്ല ഡിസ്‌കവറി' എന്ന കപ്പൽ കൊച്ചിയിൽ തങ്ങുന്നുണ്ടായിരുന്നു. രണ്ട് വിനോദ സഞ്ചാരക്കപ്പലുകൾ കൂടി വെള്ളിയാഴ്ച കൊച്ചിയിലെത്തി. ലോകത്തിലെ തന്നെ വലിയ കപ്പലുകളിലൊന്നായ സെലിബ്രിറ്റി. ഹർത്താലായതിനാൽ അധികം തിരക്കില്ലാത്ത നഗരത്തിലൂടെ കാഴ്ചകൾ കണ്ട് നടക്കാൻ സഞ്ചാരികൾക്ക് കഴിഞ്ഞു. എല്ലായിടത്തും പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി റോഡുകളിൽ സഞ്ചാരികൾ വരുമെന്നറിഞ്ഞ് കടകൾ തുറന്നു.
'കോൺസ്റ്റലേഷനും' ' സീ ബോണു' മാണ് വെള്ളിയാഴ്ച രാവിലെ തീരമണഞ്ഞത്. സഞ്ചാരികളിലേറെയും കൊച്ചി കാണാൻ ഇറങ്ങി. രാവിലെ കൊച്ചിയിലിറങ്ങിയ സഞ്ചാരികൾ ടാക്‌സികളിൽ കയറി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോയി. തുറമുഖത്തെ ബർത്തുകളിൽ സഞ്ചാരികൾക്കായി ഷോപ്പുകൾ ഒരുക്കിയിരുന്നു. കൗതുക വസ്തുക്കൾ, പുരാവസ്തുക്കൾ, വസ്ത്രങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ കച്ചവടത്തിനായി ചെറിയ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് സഞ്ചാരികൾക്കായുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കിയത്.
കൊച്ചിയിലെത്തിയ തൊള്ളായിരത്തോളം സഞ്ചാരികൾ ഇവിടെ നിന്ന് വിമാനമാർഗം ഇംഗ്ലണ്ടിലേക്ക് പോയി. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ എണ്ണൂേറാളം യാത്രക്കാർ കപ്പലിൽ കയറുകയും ചെയ്തു. ഇവർ കപ്പലിൽ യാത്ര തുടരും. ഒരു കപ്പൽ രണ്ട് പകലും മറ്റ് രണ്ട് കപ്പലുകൾ ഒരു പകലും കൊച്ചിയിലുണ്ടായിരുന്നു.
നടന്ന് പ്രതിഷേധിച്ച് അനിൽ അക്കരെ
ഹർത്താലിനെ അനിൽ അക്കര എംഎൽഎ. നടന്ന് തോൽപ്പിച്ചു. ഹർത്താലാണെന്ന് അറിഞ്ഞു കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദിയുടെ വരവുംകാത്ത് കോൺഗ്രസ് പ്രവർത്തകർ നിന്നു. അല്പം വൈകി 11.35-ന് എത്തിയ ജനശതാബ്ദിയിൽനിന്നിറങ്ങിയ അനിൽ അക്കരയ്‌ക്കൊപ്പം സ്റ്റേഷനിൽനിന്നേ പ്രവർത്തകരുടെ വൻപട ഒപ്പം നടന്നു. ബിജെപി.യുടെ പ്രതിഷേധമുണ്ടാകുമോ എന്ന ആശങ്കയിൽ പൊലീസിന്റെ ഒരു സംഘവും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. പുറനാട്ടുകരവരെ പൊലീസ്സംഘം നടത്തസംഘത്തെ അനുഗമിക്കുകയും ചെയ്തു.
''ജനശതാബ്ദിയിലെ യാത്രക്കാരുമായി സംസാരിച്ചപ്പോൾ വളരെ മോശമായാണ് ബിജെപി.യുടെ ഈ ഹർത്താലിനെക്കുറിച്ച് പ്രതികരിച്ചത്. ചിലർ പറഞ്ഞത് ബിജെപി.ക്ക് വോട്ടുചെയ്യണമെന്ന് വിചാരിച്ചിരുന്നു, ഈ ഹർത്താലോടെ ഇനി പിന്തുണയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. എത്രാമത്തെ ഹർത്താലാണിത്, തിരുവനന്തപുരത്തൊരു ഹർത്താൽ കഴിഞ്ഞതേയുള്ളൂ...'' നടത്തത്തിനിടെ അനിൽ അക്കര പറഞ്ഞു. പുറനാട്ടുകരയെത്തുന്നതിനു തൊട്ടുമുമ്പ് നടത്തസംഘത്തിന്റെ മുന്നിൽത്തന്നെ ഒരു ചെറിയ അപകടവും നടന്നു. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ഒരു ബൈക്ക് യാത്രികന്റെ കാലിനു പരിക്കുപറ്റി. നടത്ത സംഘത്തിലെ കോൺഗ്രസ് പ്രവർത്തകർതന്നെ കാർ വിളിച്ച് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പുറനാട്ടുകര ഗാന്ധിസ്മൃതിയിൽ എത്തിയപ്പോഴേക്കും സമയം 1.35. ഇതിനകം എട്ടര കിലോമീറ്റർ നടന്നുകഴിഞ്ഞിരുന്നു എംഎൽഎ.യും സംഘവും. ഗാന്ധിച്ചിത്രത്തിനു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചാണ് ഹർത്താൽ പ്രതിഷേധം അനിൽ അക്കര അവസാനിപ്പിച്ചത്.