- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാര സംരക്ഷകരുടെ ഹർത്താലിൽ ഏറ്റവും അധികം ബുദ്ധിമുട്ടിയത് അയ്യപ്പഭക്തർ; ഹർത്താലെന്നറിയാതെ യാത്ര ചെയ്തവരും രോഗികളും വലഞ്ഞു; ഇരുചക്രവാഹനങ്ങളേയും തടഞ്ഞ് ഹർത്താൽ അനുകൂലികൾ; അസമയത്ത് പ്രഖ്യാപിച്ച ഹർത്താൽ സൃഷ്ടിച്ചത് വലിയ ബുദ്ധിമുട്ടുകളെന്ന് പൊതുജനം; കുറഞ്ഞ പക്ഷം പത്തനംതിട്ട ജില്ലയെ എങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് ഭക്തരും; കേരളത്തിന് അവമതിപ്പുണ്ടാക്കാൻ വേണ്ടി മാത്രം നടത്തിയ ഹർത്താലെന്ന് സിപിഎമ്മും
തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താൽ ജനങ്ങളെ ഒന്നടങ്കം വലച്ചു. പുലർച്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ട്രെയിനുകളിലും ദീർഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാൻ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെഎസ്ആർടിസിയും സർവീസ് നിർത്തിവെച്ചതോടെ ശബരിമല തീർത്ഥാടകരും പ്രതിസന്ധിയിലായി. ഹർത്താലിൽ ഏറ്റവും അധികം വലഞ്ഞത് അ്യ്യപ്പ ഭക്തരാണ്. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം. വിശ്വാസത്തെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവർ ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ശബരിമലയെ ഉൾപ്പെടെ തകർത്ത് തീർത്ഥാടകർക്ക് രക്ഷയില്ലെന്ന പ്രചരണവുമായി രംഗത്തുവരുന്നത്. ശബരിമലയിലെ തീർത്ഥാടകരിൽ വലിയ വിഭാഗം
തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താൽ ജനങ്ങളെ ഒന്നടങ്കം വലച്ചു. പുലർച്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ട്രെയിനുകളിലും ദീർഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാൻ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെഎസ്ആർടിസിയും സർവീസ് നിർത്തിവെച്ചതോടെ ശബരിമല തീർത്ഥാടകരും പ്രതിസന്ധിയിലായി. ഹർത്താലിൽ ഏറ്റവും അധികം വലഞ്ഞത് അ്യ്യപ്പ ഭക്തരാണ്.
സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം. വിശ്വാസത്തെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവർ ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ശബരിമലയെ ഉൾപ്പെടെ തകർത്ത് തീർത്ഥാടകർക്ക് രക്ഷയില്ലെന്ന പ്രചരണവുമായി രംഗത്തുവരുന്നത്.
ശബരിമലയിലെ തീർത്ഥാടകരിൽ വലിയ വിഭാഗം വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. ശബരിമലയിൽ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച് തീർത്ഥാടകരെ അകറ്റിനിർത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ് ഈ ഹർത്താൽ. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന പ്രചരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകർക്കാനുള്ള പ്രചരണം നടത്തുന്നതിന്റെ തുടർച്ചയാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
തുലാമാസം നട തുറന്നപ്പോഴും ഹർത്താൽ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയവരാണ് ഇപ്പോൾ വീണ്ടും വൃശ്ചികം ഒന്നിന് ഹർത്താലുമായി രംഗത്തിറങ്ങിയത്. മാത്രമല്ല, സാധാരണ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ തീർത്ഥാടകരേയും ശബരിമല സീസണിൽ പത്തനംതിട്ട ജില്ലയേയും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യമര്യാദ പോലും ഉയർത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്ന് വ്യക്തമായിരിക്കുകയാണ്. അവസരം മുതലാക്കുക എന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനയേയും ഇതുമായി കൂട്ടിവായിക്കണമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
കാലവർഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനം പുനർനിർമ്മാണത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിലാകമാനം സംഘർഷമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് സംഘപരിവാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മതനിരപേക്ഷതയെ തകർക്കുന്നതിന് ബോധപൂർവ്വമായ അക്രമങ്ങളും ഈ ഹർത്താലിന്റെ മറവിൽ സംഘപരിവാർ സംഘടിപ്പിക്കുകയാണ്. ശബരിമലയെ തകർക്കാനും സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
ഹർത്താലിന്റെ പേരിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാർ പോയി അടപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. സാധാരണ കേരളത്തിൽ ശബരില സീസണിൽ ഏത് രാഷ്ട്രീയപാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്താലും പത്തനംതിട്ട ജില്ലയെയും തീർത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂർവ്വമുള്ള തീരുമാനങ്ങളായിരുന്നു പാർട്ടികൾ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ആർസിസിയിലേക്ക് പോകാനായി വിദൂര സ്ഥലങ്ങളിൽ നിന്ന് വന്നവർ ട്രെയിനിറങ്ങിയപ്പോഴാണ് ഹർത്താലുള്ള കാര്യം അറിയുന്നത്. ഡോക്ടർമാർക്കായി ബുക്ക് ചെയ്ത് വന്നവർ സമയത്തിന് എത്തിപ്പെടാൻ പറ്റാത്തതിൽ ഏറെ വിഷമിച്ചു. പൊലീസ് വാഹനങ്ങളിലാണ് രോഗികളേയും മറ്റും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയത്. ആർമി പരീക്ഷകൾക്കും മറ്റും വന്നവരും വഴിയിൽ കുടുങ്ങി. സാധാരണ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന ഹർ്തതീലുകൾക്ക് വിപരീതമായി പുലർച്ചെ ഹർത്താൽ പ്രഖ്യാപിച്ചതാണ് ജനങ്ങളെ വലച്ചത്.
ഹർത്താലുകൾ പൊതുവെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്ന അഭിപ്രായക്കാർ പതിവിലും കടുത്ത ഭാഷയിലാണ് ഇന്നത്തെ ഹർത്താലിനെ വിമർശിച്ചത്. മണ്ഡലകാലത്തോ ശബരിമലയിൽ മാസ പൂജകൾക്കോ നട തുറക്കുന്ന സമയത്ത് പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ നിന്ന് രാഷ്ട്രീയപാർട്ടികൾ പോലും ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയെ ഒഴിവാക്കാറുണ്ട്. എന്നാൽ അയ്യപ്പ ഭക്തർക്ക് വേണ്ടി രംഗത്തുള്ളവർ എന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരത്തിൽ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടതിലെ അഭിപ്രായ വ്യത്യാസവും ഭക്തർ തുറന്ന് പറഞ്ഞു.
കൊച്ചുകുട്ടികളുൾപ്പടെയുള്ള സംഘവുമായി ദർശനത്തിനെത്തി മറ്റ് ജില്ലകളിലും റെയിൽവേസ്റ്റേഷനുകളിലും കുടുങ്ങി പോയത് നിരവധി ഭക്തന്മാരാണ്.ഇതിനെതിരം സിപിഎമ്മും ാേൺഗ്രസും രംഗത്ത് വന്നിരുന്നു.ഹർത്താലിനോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. പലയിടങ്ങളിലും ബൈക്കുകൾ പോലും പ്രതിഷേധക്കാർ തടഞ്ഞു. കൊട്ടാരക്കരയിൽ വാഹനങ്ങൾ തടഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വടക്കൻ കേരളത്തിലും ഹർത്താൽ പൂർണ്ണമായിരുന്നു. സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ചതോടെ ഓഫീസുകളും കടകളും അടഞ്ഞു കിടന്നു.