- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താലിനെ കുറിച്ച് അറിയാതെ പുലർച്ചെ അഞ്ച് മണിക്ക് എറണാകുളത്ത് നിന്നും ബസിൽ കയറി; കോതമംഗലത്ത് എത്തിയപ്പോൾ യാത്ര അവസാനിപ്പിച്ച് ജീവനക്കാർ മടങ്ങി; പൊലീസ് സംരക്ഷണയിൽ തങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല; കഴിക്കാൻ ഭക്ഷണം പോലും ഇല്ലാതെ ദിവസം തള്ളി നീക്കിയത് ആനവണ്ടിക്കുള്ളിലും; അപ്രതീക്ഷിത ഹർത്താലിൽ ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ സായിപ്പും മദാമ്മയും കുടുങ്ങിയത് ഇങ്ങനെ
കോതമംഗലം: അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞത് മലയാളികൾ മാത്രമല്ല. വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയ വിദേശികളും ഉണ്ട് അക്കൂട്ടത്തിൽ. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും ഇടുക്കിയിലേക്ക് പുറപ്പെട്ട വിദേശികൾ ഉൾപ്പടെയുള്ളവർ ബസിനുള്ളിലാണ് സമയം ചെലവിട്ടത്. എറണാകുളത്തു നിന്നും പുറപ്പെട്ടപ്പോൾ സൂചന പോലും ലഭിച്ചിരുന്നില്ല. പിന്നീടാണ് കോതമംഗലത്ത് എത്തിയപ്പോൾ വണ്ടി പിടിച്ചിട്ടത്. പൊലീസ് സംരക്ഷണത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്നാവശ്യപ്പെട്ടിട്ടും പ്രതികരണമില്ലെന്നും യാത്രക്കാർ പറയുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെ എണാകുളത്തു നിന്നും കോതമംഗലത്തെത്തിയ കുമളി ബസ്സിലെ യാത്രക്കാർക്കാരാണ് അപ്രതീക്ഷകമായുണ്ടായ ഹർത്താലിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ, വിശപ്പും ദാഹവും സഹിച്ച് ബസ്സിനുള്ളിൽ കഴിയേണ്ടി ഗതികേടിലകപ്പെട്ടിട്ടുള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥിലാണ് ഇപ്പോൾ ഇവർ പാതിരാത്രിയോടെ തന്നെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നിട്ടും ഇത് വകയ്ക്കാതെ പുലർച്ചെ കുമളിയിലേക്ക് ട്രിപ്പ് ആരംഭിക്കുകയായിരുന്നെന്നും പൊലീസ് സംരക്ഷണത്തിലായി
കോതമംഗലം: അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞത് മലയാളികൾ മാത്രമല്ല. വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയ വിദേശികളും ഉണ്ട് അക്കൂട്ടത്തിൽ. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും ഇടുക്കിയിലേക്ക് പുറപ്പെട്ട വിദേശികൾ ഉൾപ്പടെയുള്ളവർ ബസിനുള്ളിലാണ് സമയം ചെലവിട്ടത്. എറണാകുളത്തു നിന്നും പുറപ്പെട്ടപ്പോൾ സൂചന പോലും ലഭിച്ചിരുന്നില്ല. പിന്നീടാണ് കോതമംഗലത്ത് എത്തിയപ്പോൾ വണ്ടി പിടിച്ചിട്ടത്. പൊലീസ് സംരക്ഷണത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കണമെന്നാവശ്യപ്പെട്ടിട്ടും പ്രതികരണമില്ലെന്നും യാത്രക്കാർ പറയുന്നു.
ഇന്ന് പുലർച്ചെ 5 മണിയോടെ എണാകുളത്തു നിന്നും കോതമംഗലത്തെത്തിയ കുമളി ബസ്സിലെ യാത്രക്കാർക്കാരാണ് അപ്രതീക്ഷകമായുണ്ടായ ഹർത്താലിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ, വിശപ്പും ദാഹവും സഹിച്ച് ബസ്സിനുള്ളിൽ കഴിയേണ്ടി ഗതികേടിലകപ്പെട്ടിട്ടുള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥിലാണ് ഇപ്പോൾ ഇവർ
പാതിരാത്രിയോടെ തന്നെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നിട്ടും ഇത് വകയ്ക്കാതെ പുലർച്ചെ കുമളിയിലേക്ക് ട്രിപ്പ് ആരംഭിക്കുകയായിരുന്നെന്നും പൊലീസ് സംരക്ഷണത്തിലായിരിക്കാം ബസ്സ് ലക്ഷ്യസ്ഥാനത്തെത്തുക എന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും കോതമംഗലത്തെത്തിയപ്പോൾ ട്രിപ്പ് അവസാനിപ്പിച്ചതായി അറിയിച്ച് ജീവനക്കാർ സ്ഥലം വിടുകയായിരുന്നെന്നുമാണ് യാത്രക്കാർ നൽകുന്ന വിവരം.
പുലർച്ചെ സ്റ്റാന്റിലെ റ്റീസ്റ്റാളിൽ നിന്നും ലഭിച്ച ഭക്ഷ്യവസ്തുക്കൾ കൊണ്ട് ഏതാനും പേർക്ക് വിശപ്പടക്കാനായി. വിദേശികളടക്കം പ്രദേശത്തക്കുറിച്ച് അറിവില്ലാത്തവരിൽ ഒട്ടുമിക്കവരും നേരം പുലർന്നിട്ടാണ് പുറത്തിറങ്ങിയത്.ഇവരാണിപ്പോൾ പട്ടിണിയും പരിവട്ടവുമായി ബസ്സിനുള്ളിൽ കഴിയുന്നവർ.ദൈവത്തിന്റെ സ്വന്തം നാട്ടിൽ നേരിട്ട ദുരനുഭവം വല്ലാതെ വേദനിപ്പിച്ചു എന്നും ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവദിത്വപ്പെവർ ശ്രദ്ധിക്കണമെന്നും കുമളിക്ക് യാത്ര തിരിച്ച ഓസ്‌ട്രേലിയൻ ദമ്പതികൾ ആവശ്യപ്പെട്ടു.
തങ്ങൾക്ക് യാത്ര സൗകര്യമൊരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ചുട്ടുപൊള്ളുന്ന ചൂടിൽ ബസ്സിൽ കഴിയേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഓസ്ട്രേലിയൻ ദമ്പതികൾ പറഞ്ഞു.വൈകിട്ട് 6 മണിക്ക് ട്രിപ്പ് ആരംഭിക്കു എന്നാണ് ഡിപ്പോ ജീവനക്കാർ ഇവരെ അറിയിച്ചിട്ടുള്ളത് .അതുവരെ ബസ്സിനുള്ളിൽ കഴിയാനാണ് യാത്രക്കാർ പദ്ധതിയിട്ടിട്ടുള്ളത്. അപ്പോഴേയ്ക്കും ഇവിടെ ഒന്നും
കോതമംഗലത്ത് ഹർത്താൽ ഏറെക്കുറെ പൂർണ്ണമായിരുന്നു . സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളും നിരത്തിലിറങ്ങിയില്ല. ഒട്ടു മുക്കാൽ കട കമ്പോളങ്ങളും അടഞ്ഞുകിടന്നു. ഗ്രാമീണ മേഖലകളിൽ ഹർത്താൽ ഭാഗീകമായിരുന്നു .ഹർത്താൽ അനുകൂലികൾ രാവിലെ നഗരത്തിൽ പ്രകടനം നടത്തി