- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ അധികം അടുപ്പം വേണ്ട; പ്രഫസർമാർ വിദ്യാർത്ഥികളുമായി പ്രണയകേളികളിൽ ഏർപ്പെടുന്നതിനെതിരേ ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ വിലക്ക്
കേംബ്രിഡ്ജ്: പ്രഫസർമാർ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ഹാവാർഡ് യൂണിവേഴ്‌സിറ്റി വിലക്ക് ഏർപ്പെടുത്തി. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണമെന്നും അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥികളുമായി പ്രണയകേളികളിലും മറ്റും അദ്ധ്യാപകർ ഏർപ്പെടുന്നത് ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും യൂണ
കേംബ്രിഡ്ജ്: പ്രഫസർമാർ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ഹാവാർഡ് യൂണിവേഴ്‌സിറ്റി വിലക്ക് ഏർപ്പെടുത്തി. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണമെന്നും അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥികളുമായി പ്രണയകേളികളിലും മറ്റും അദ്ധ്യാപകർ ഏർപ്പെടുന്നത് ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി പോളിസി റിവ്യൂവിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പ്രണയചേഷ്ടകളേയും ലൈംഗികബന്ധത്തേയും വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ഇരുകൂട്ടരും തമ്മിലുള്ള ഇത്തരം ബന്ധത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് യൂണിവേഴ്‌സിറ്റി അധികൃതർ ഉത്തരവിറക്കിയിട്ടുള്ളത്. 6700 അണ്ടർ ഗ്രാജ്വേറ്റ്‌സ് വിദ്യാർത്ഥികളുള്ള യൂണിവേഴ്‌സിറ്റിയിൽ 2400 ഫാക്കൽറ്റിയാണുള്ളത്. പ്രഫസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള വിദ്യാർത്ഥികളുമായി ലൈംഗികബന്ധം പാടില്ലെന്ന് നേരത്തെ യൂണിവേഴ്‌സിറ്റി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ധ്യാപകരും അണ്ടർഗ്രാജ്വേറ്റ്‌സ് വിദ്യാർത്ഥികളും തമ്മിൽ യാതൊരുവിധത്തിലുള്ള പ്രണയകേളികളും ലൈംഗിക ബന്ധവും പാടില്ലെന്നാണ് കർശന ഉത്തരവ്.
ഇതാദ്യമായാണ് ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഇത്തരത്തിലൊരു വിലക്ക് വരുന്നത്. ആർട്ട്‌സ് ആൻഡ് സയൻസ് ഫാക്കൽറ്റി ഉൾപ്പെട്ട റിവ്യൂ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. മുമ്പ് അമേരിക്കയിലെ മിക്ക കോളജുകളിലും വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള അവിഹിത ബന്ധം തടയാൻ വിധത്തിലുള്ള നയങ്ങൾ രൂപീകരിച്ചിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഡേറ്റിങ്, ലൈംഗിക ബന്ധം എന്നിവ വിലക്കിയിട്ടുള്ള ഉത്തരവ് നിലവിലുണ്ട്. സ്‌കൂൾ സമയം കഴിഞ്ഞ് ഇരുകൂട്ടരും കാണുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളുണ്ട്.