- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്; ഇത്തരം സംഭവങ്ങൾ എല്ലായിപ്പോഴും നടക്കുന്നുണ്ട്; പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക'; ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്ന വിവാദ പ്രസ്താവന നടത്തി ഹരിയാന പൊലീസ് മേധാവി
ചണ്ഡിഗഡ്: ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്ന് ഹരിയാന പൊലീസ് മേധാവി. ഹരിയാന എഡിജിപി ആർ.സി മിശ്രയാണ് ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്നു പറഞ്ഞ് പുലവാല് പിടിച്ചത്. ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങൾ എല്ലായിപ്പോഴും നടക്കുന്നുണ്ട്. പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പൊലീസിനെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിശ്രയുടെ പരാമർശം ഇതിനകം വിവാദമായി. കഴിഞ്ഞ ദിവസം 15 വയസുകാരിയായ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിലായിരുന്നു സംഭവം. ട്യൂഷനുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ശനിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. ജിന്ദിൽനിന്നും 100 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന 19 കാരനായ പ്ലസ്ടു വിദ്യാർത്ഥിയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഇയാളുടെ മൃതദേഹവും വികൃതമാക്കിയ
ചണ്ഡിഗഡ്: ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്ന് ഹരിയാന പൊലീസ് മേധാവി. ഹരിയാന എഡിജിപി ആർ.സി മിശ്രയാണ് ബലാത്സംഗങ്ങൾ നാട്ടുനടപ്പാണെന്നു പറഞ്ഞ് പുലവാല് പിടിച്ചത്. ബലാത്സംഗങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങൾ എല്ലായിപ്പോഴും നടക്കുന്നുണ്ട്. പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പൊലീസിനെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിശ്രയുടെ പരാമർശം ഇതിനകം വിവാദമായി.
കഴിഞ്ഞ ദിവസം 15 വയസുകാരിയായ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിലായിരുന്നു സംഭവം. ട്യൂഷനുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ശനിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. ജിന്ദിൽനിന്നും 100 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന 19 കാരനായ പ്ലസ്ടു വിദ്യാർത്ഥിയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഇയാളുടെ മൃതദേഹവും വികൃതമാക്കിയ നിലയിലായിരുന്നു.
കഴിഞ്ഞ ആഴ്ച പാനിപ്പട്ടിൽ 11 വയസുള്ള പെൺകുട്ടിയും പീഡനത്തിനരയായി കൊല്ലപ്പെട്ടിരുന്നു. കൂട്ടമാനഭംഗത്തിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്. ഞായറാഴ്ച ഫരീദാബാദിൽ 22 വയസുള്ള പെൺകുട്ടിയെ അക്രമികൾ എസ്യുവിയിൽ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയിരുന്നു.