- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരസഭാ ചെയർമാന്മാരെ നേരിട്ട് ജനങ്ങൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കിയപ്പോൾ ഹരിയാനയിൽ ബിജെപി തൂത്തുവാരി; ബഹിഷ്കരിച്ച കോൺഗ്രസ് പിന്തുണ നൽകിയ സ്ഥാനാർത്ഥികൾ തോറ്റു; അസമിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഹരിയാനയിൽ ഉമ്ടായ നേട്ടവും ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നു; മോദി വിരുദ്ധ സഖ്യം കരുത്ത് പ്രാപിക്കുമ്പോഴും ബിജെപി കരുത്ത് കാട്ടുന്നത് തുടരുന്നു
ചണ്ഡീഗഡ്: ഹരിയാനയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി. അഞ്ചിടത്തും മികച്ച വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികൾ മേയർമാരായി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. കോൺഗ്രസ് മൽസരിച്ചില്ലെങ്കിലും അവരുടെ ചില നേതാക്കൾ സ്വതന്ത്രർക്കു പിന്തുണ നൽകിയിരുന്നു. ആദ്യമായി നഗരസഭാ മേയർമാരെ ഇത്തണവ നേരിട്ടു ജനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ നയങ്ങൾക്കുള്ള അംഗീകാരമാണ് വിജയമെന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. യമുനാനഗറിൽ 40,000 വോട്ടുകൾക്ക് മദൻ സിങ്ങ് വിജയിച്ചപ്പോൾ പാനിപ്പത്തിൽ 74,900 വോട്ടുകൾക്ക് അവ്നീത് വിജയിച്ചു. കർണാലിൽ രേണു ബാലയും ഹിസ്സാറിൽ ഗൗതം സർദാനയും രോഹ്തഗിൽ മന്മോഹനും മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നേരിട്ടാണ് പ്രചരണത്തിന് നേതൃ
ചണ്ഡീഗഡ്: ഹരിയാനയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി. അഞ്ചിടത്തും മികച്ച വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികൾ മേയർമാരായി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. കോൺഗ്രസ് മൽസരിച്ചില്ലെങ്കിലും അവരുടെ ചില നേതാക്കൾ സ്വതന്ത്രർക്കു പിന്തുണ നൽകിയിരുന്നു. ആദ്യമായി നഗരസഭാ മേയർമാരെ ഇത്തണവ നേരിട്ടു ജനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ നയങ്ങൾക്കുള്ള അംഗീകാരമാണ് വിജയമെന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
യമുനാനഗറിൽ 40,000 വോട്ടുകൾക്ക് മദൻ സിങ്ങ് വിജയിച്ചപ്പോൾ പാനിപ്പത്തിൽ 74,900 വോട്ടുകൾക്ക് അവ്നീത് വിജയിച്ചു. കർണാലിൽ രേണു ബാലയും ഹിസ്സാറിൽ ഗൗതം സർദാനയും രോഹ്തഗിൽ മന്മോഹനും മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നേരിട്ടാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. മുഖ്യമന്ത്രി ഘട്ടറിന്റെ ജന്മനാടായ കർണലിൽ ഐ.എൻ.എൽ.ഡി-ബി.എസ്‌പി സഖ്യവും കോൺഗ്രസും സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുകയായിരുന്നു.
അഞ്ച് മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കും നേരിട്ടാണ് തിരഞ്ഞെടുപ്പ്. ശക്തമായ സുരക്ഷയിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായ സാഹചര്യത്തിൽ ബിജെപിക്ക് ഏറെ നിർണായകമാണ് ഈ ഫലം. വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മേയർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്തത്. അപ്പോഴും ശക്തരായ സ്വതന്ത്രരെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരത്തിനിറക്കി ആവേശമുണ്ടാക്കി. ഇതിനെയാണ് ബിജെപി മറികടന്നത്. ഭൂരിപക്ഷം കൗൺസിലർമാരേയും ജയിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കൗൺസിലർമാരുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതോടെ മോദി വിരുദ്ധ സഖ്യവും സജീവമായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന വിലയിരുത്തലുമെത്തി. ഈ പ്രചരണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹരിയാനയിലെ നേട്ടം. നേരത്തെ അസമിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. അതുകൊണ്ട് ബിജെപിക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ് ഈ ഫലങ്ങൾ.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്താണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഈ തോൽവിക്കിടെ ബിജെപിക്ക് ആശ്വാസം പകരുന്ന ഫലങ്ങളാണ് അസമിൽ നിന്നും ഹരിയാനയിൽ നിന്നും വരുന്നത്. അസം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ വിജയമാണ് നേടിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വിജയം സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണെന്ന ആശ്വാസമാണ് പാർട്ടി പങ്കുവെയ്ക്കുന്നത്. ഡിസംബർ അഞ്ച് മുതൽ ഒമ്പത് ഘട്ടങ്ങളായി അസം ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്ത് ആകെയുള്ള 21990 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 9025 സീറ്റുകളിലാണ് ബിജെപി വിജയിച്ച് കയറിയത്.
അസമിൽ 2013 ൽ കേവലം 1529 സീറ്റുകളിൽ മാത്രമാണ് ബിജെപി നേടിയത്. അതേസമയം ഇത്തവണ 991 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും വിജിയിപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു. കനത്ത തിരിച്ചടിയാണ് ഗ്രാമപഞ്ചായത്തുകളിൽ കോൺഗ്രസ്സിന് ഉണ്ടായിരിക്കുന്നത്. 2013 ൽ 10806 സീറ്റുകളിൽ വിജയിച്ചിരുന്ന കോൺഗ്രസ്സിന് ഇത്തവണ 6971 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു. അഞ്ചാലിക് (ബ്ലോക്ക്) പഞ്ചായത്തിലും കോൺഗ്രസ്സിന് തിരിച്ചടി നേരിട്ടു.സംസ്ഥാനത്ത് ആകെയുള്ള 2199 അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളിൽ 1020 സീറ്റുകളാണ് ബിജെപി ഇത്തവണ കരസ്ഥമാക്കിയത്.
ബിജെപി തരംഗങ്ങൾ അവസാനിച്ചെന്ന കോൺഗ്രസ് പരാമർശങ്ങളെ പാടെ തള്ളി മികച്ച മുന്നേറ്റമാണ് ഹരിയാനയിലും ബിജെപി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വളരെ നിർണായകമായേക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.