- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കച്ചവടക്കാരൻ സുനിലിന്റേത് കീഴടങ്ങലോ അറസ്റ്റോ? തട്ടിപ്പ് കേസിലെ പ്രതിയെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ചത് രാഷ്ട്രീയ ഇടപെടലുകളോ? തദ്ദേശ തെരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ പൊലീസിന് ഇനി കീഴ്മാടുകാരുടെ പഴികേൾക്കേണ്ട
ആലുവ: ആലുവ: സിവി ഗ്ലോബൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ആറു മുതൽ 10 ശതമാനം വരെ ലാഭവിഹിതം കിട്ടുമെന്നു വിശ്വസിപ്പിച്ച് നാട്ടുകാരിൽനിന്നു നാലു കോടിയിലേറെ രൂപ പിരിച്ചെടുത്തു ഗൾഫിലേക്കു കടന്ന കേസിൽ പ്രതിയായ അനിൽ എന്ന ഹസൻ ഇബ്രാഹിമിന്റെ അറസ്റ്റ് കീഴടങ്ങൽ നാടകമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെട്ട പ്
ആലുവ: ആലുവ: സിവി ഗ്ലോബൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ആറു മുതൽ 10 ശതമാനം വരെ ലാഭവിഹിതം കിട്ടുമെന്നു വിശ്വസിപ്പിച്ച് നാട്ടുകാരിൽനിന്നു നാലു കോടിയിലേറെ രൂപ പിരിച്ചെടുത്തു ഗൾഫിലേക്കു കടന്ന കേസിൽ പ്രതിയായ അനിൽ എന്ന ഹസൻ ഇബ്രാഹിമിന്റെ അറസ്റ്റ് കീഴടങ്ങൽ നാടകമോ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെട്ട പ്രതി കേരളത്തിലെത്തിയതിന് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് ആക്ഷേപം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിവാദമാകാവുന്ന തട്ടിപ്പ് കേസിൽ കോൺഗ്രസ് ചില ഇടപെടൽ നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്.
കീഴ്മാട് സ്വദേശികളായ ഇരട്ട സഹോദരന്മാരിൽ ഒരാളാണ് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ആലുവ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആലുവയിൽ നിന്നുമാത്രം 13 പരാതികളാണ് ഇയാൾക്കെതിരെ നിലവിലുണ്ട്. സ്വർണ ബിസിനസ്സിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആറായിരം മുതൽ ഏഴായിരം രൂപ വരെ ലാഭവിഹിതം നൽകാം എന്നു വാഗ്ദാനം ചെയ്താണ് ആളുകളെ ഇയാളെ തട്ടിപ്പിന് ഇരയാക്കിയത്. അയ്യായിരത്തോളം നിക്ഷേപകർ പദ്ധതിയിൽ അംഗമായിരുന്നു. ആദ്യ ഘട്ടത്തിൽ പണം കൃത്യമായി ലഭിച്ചിരുന്നതിനാൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നു. ദിവസങ്ങൾക്ക് മുമ്പ് നാടകീയമായി തരിച്ചെത്തി. എല്ലാം അറിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് പ്രതികൾ ഗൾഫിലേക്കു കടന്നതെന്ന ആരോപണം നിലനിൽക്കെ, ഗൾഫ് സന്ദർശനത്തിന് എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം നിന്ന് അനിൽ ഫോട്ടോ എടുത്തു സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതു വിവാദമായിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിലിന്റെയും സുനിലിന്റെയും തിരോധാനം നാട്ടിൽ വീണ്ടും ചർച്ചയായ ഘട്ടത്തിലാണ് അനിൽ പൊടുന്നനെ വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിലായത്. ഇതു മുൻകൂട്ടി ആസൂത്രണം ചെയ്ത കീഴടങ്ങലാണെന്നും ആരോപണമുണ്ട്. ആലുവ മേഖലയിൽ കീഴ്മാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടത്. ഈ മേഖലയിലെ ചില കോൺഗ്രസ് നേതാക്കളാണ് അനിലിനെ നാട്ടിലെത്തിച്ചതെന്നാണ് ആക്ഷേപം. ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയരുന്ന എതിർപ്പുകളെ മറികടക്കാൻ യുഡിഎഫിന് കഴിയുകയും ചെയ്തു.
കാസർകോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സിവി ഗ്ലോബൽ ട്രേഡ് സൊലൂഷൻസ് എന്ന സ്ഥാപനം മണി ചെയിൻ മാതൃകയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്ന് 500 കോടിയിൽപരം രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ കീഴ്മാട് എരുമത്തല പുല്ലാട്ടുഞാലിൽ ഹസൻ ഇബ്രാഹിം വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ പിടിയിലായിരുന്നു. തട്ടിപ്പിൽ പങ്കാളിയായ ഇരട്ട സഹോദരൻ സുനിൽ ദുബായിൽ ഒളിവിൽ കഴിയുന്നതായി അറസ്റ്റിലായ ദിവസം അനിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്നു സുനിലിനെ നാട്ടിലെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും. ഇതിനുള്ള നീക്കവും പൊലീസ് സജീവമാക്കിയിട്ടുണ്ട്. അനിലും സുനിലും ചേർന്ന് ആലുവ മേഖലയിൽ നിന്നു മാത്രം നാലു കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ട്.
ഗ്ലോബൽ ട്രേഡ് സൊലൂഷൻസ് ഉടമ സാദിഖ്, ഭാര്യ കദീജ നൗഷ എന്നിവരും ഈ കേസിൽ പ്രതികളാണ്. അനിലിനും സുനിലിനും കേരളത്തിൽ ബാങ്ക് നിക്ഷേപമോ സ്വത്തുക്കളോ ഉള്ളതായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് ആളുകളിൽ നിന്ന് ഇവർ സമാഹരിച്ച കോടികൾ എവിടേക്കു മാറ്റിയെന്നു വ്യക്തമല്ല. ആലുവയിൽ ആട്ടിറച്ചി വിൽപനക്കാരായിരുന്നു അനിലും സുനിലും. 2013ലാണു കേസ് രജിസ്റ്റർ ചെയ്തത്. ആറു പ്രതികളുള്ള കേസിൽ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'സിവി ഗ്ലോബൽ ട്രേഡ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഉടമ സാദിഖ്, ഭാര്യ ഖദീജ നൗഷ, അനിലിന്റെ ഇരട്ട സഹോദരൻ സുനിൽ എന്നിവരെയാണു പിടികൂടാനുള്ളത്. മൂവരും ദുബായിൽ ഉണ്ടെന്നു പൊലീസ് കരുതുന്നു. സുനിൽ ദുബായിലുണ്ടെന്നും സാദിഖിനെയും ഭാര്യയെയും അന്വേഷിച്ചിട്ടു കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് അനിലിന്റെ മൊഴി.
ഈ തട്ടിപ്പ് സംഘം തുടക്കത്തിൽ പലർക്കും പണം കൊടുത്തു പ്രതികൾ വിശ്വാസം ആർജിച്ചെങ്കിലും പിന്നീട് ഒന്നും നൽകിയില്ല. നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണു വിദേശത്തേക്കു കടന്നത്. തുടർന്നു പൊലീസ് തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിച്ചു. ഇതിനിടെ ഗൾഫ് സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം അനിൽ നിൽക്കുന്ന പടം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതു വിവാദമായി. സാദിഖും അനിലും സുനിലും ചേർന്നു ഗൾഫിൽ കോഴി ബിസിനസ് നടത്തുകയാണെന്ന് ആരോപണമുണ്ടെന്നു പൊലീസ് പറഞ്ഞു. പിടിയിൽ പെടാതിരിക്കാനാണു നെടുമ്പാശേരിയിൽ ഇറങ്ങാതെ അനിൽ കരിപ്പൂരിലേക്കു പോയത്. ഇങ്ങനെയൊക്കെ പറയുമ്പോഴും ചില തിരക്കഥകൾ അറസ്റ്റിന് മുമ്പേ നടന്നുവെന്നാണ് സൂചന.