- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 കോടി ജനങ്ങൾ ഉള്ള സമാധാന കാംക്ഷിയായ ഇന്ത്യക്ക് എന്തുകൊണ്ട് വീറ്റോ അധികാരം ഇല്ല? എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് അതുലഭിച്ചത്?ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ച ഇറാൻ പ്രസിഡന്റ് മടങ്ങിയത് ഇന്ത്യക്ക് ഉജ്ജ്വല പിന്തുണ നൽകി; റുഹാനി മടങ്ങിയ ഉടൻ കനേഡിയൻ പ്രധാനമന്ത്രിയും ഡൽഹിയിൽ എത്തി
ന്യുഡൽഹി: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടുകയെന്ന ഇന്ത്യയുടെ ആവശ്യം ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. ഒപ്പം വീറ്റോ അധികാരവും. 100 കോടിയിലേറെ ജനങ്ങളുടെ ഇന്ത്യയെ ഇക്കാര്യത്തിൽ സ്ഥിരം സമിതി അംഗങ്ങൾ എന്തുകൊണ്ട് അവഗണിക്കുന്നു? ഈ ചോദ്യമാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഉന്നയിച്ചത്. സമാധാനകാംക്ഷിയായ രാഷ്ട്രത്തിന് അതിനുള്ള അർഹതയുണ്ടെന്ന് റുഹാനി പറഞ്ഞു. എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് വീറ്റോ അവകാശം ഉള്ളത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ റുഹാനി ചോദിച്ചു.. അണുബോംബുകൾ ഉള്ള അഞ്ച് ലോകശക്തികൾക്ക് മാത്രമാണ് യു.എന്നിൽ വീറ്റോ അവകാശം നൽകിയിരിക്കുന്നത്. ഇറാൻ ജനതയുടെ വിധിയിൽ കൈകടത്താനുള്ള അമേരിക്കയുടെ ശ്രമത്തെ റുഹാനി ശക്തമായി വിമർശിക്കുകയും ചെയ്തു. ഏറെക്കാലം ഇറാന്റെ വിധി അമേരിക്കയുടെ കൈകളിലായിരുന്നു. അവരാണ് തങ്ങളുടെ സമ്പദ്ഘടനയും സംസ്‌കാരവും നിയന്ത്രിച്ചിരുന്നത്. ടെലിവിഷനിൽ ഇറാന് സ്വന്തമായി ഒരു വിദ്യാഭ്യാസ ചാനൽ
ന്യുഡൽഹി: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടുകയെന്ന ഇന്ത്യയുടെ ആവശ്യം ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. ഒപ്പം വീറ്റോ അധികാരവും. 100 കോടിയിലേറെ ജനങ്ങളുടെ ഇന്ത്യയെ ഇക്കാര്യത്തിൽ സ്ഥിരം സമിതി അംഗങ്ങൾ എന്തുകൊണ്ട് അവഗണിക്കുന്നു? ഈ ചോദ്യമാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഉന്നയിച്ചത്.
സമാധാനകാംക്ഷിയായ രാഷ്ട്രത്തിന് അതിനുള്ള അർഹതയുണ്ടെന്ന് റുഹാനി പറഞ്ഞു. എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് വീറ്റോ അവകാശം ഉള്ളത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ റുഹാനി ചോദിച്ചു..
അണുബോംബുകൾ ഉള്ള അഞ്ച് ലോകശക്തികൾക്ക് മാത്രമാണ് യു.എന്നിൽ വീറ്റോ അവകാശം നൽകിയിരിക്കുന്നത്. ഇറാൻ ജനതയുടെ വിധിയിൽ കൈകടത്താനുള്ള അമേരിക്കയുടെ ശ്രമത്തെ റുഹാനി ശക്തമായി വിമർശിക്കുകയും ചെയ്തു. ഏറെക്കാലം ഇറാന്റെ വിധി അമേരിക്കയുടെ കൈകളിലായിരുന്നു. അവരാണ് തങ്ങളുടെ സമ്പദ്ഘടനയും സംസ്‌കാരവും നിയന്ത്രിച്ചിരുന്നത്. ടെലിവിഷനിൽ ഇറാന് സ്വന്തമായി ഒരു വിദ്യാഭ്യാസ ചാനൽ പോലും ഇല്ലായിരുന്നു. സൈന്യം പൂർണ്ണമായും യു.എസിന്റെ അധീനതയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഇറാനും തമ്മിൽ ഒൻപത് നിർണായക കരാറുകളിൽ ഒപ്പുവച്ചതായി വ്യക്തമാക്കിയ റുഹാനി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപാരത്തിനും വാണിജ്യത്തിനും അപ്പുറം ചരിത്രത്തോളം പഴക്കമുള്ളതാണെന്നും കൂട്ടിച്ചേർത്തു. ചരിത്രപരമായ ബന്ധങ്ങളും സംസ്‌കാരവും പങ്കുവച്ചിരുന്നു. കലാകാരന്മാർ, എൻജീനിയർമാർ, സാഹിത്യകാരന്മാർ, ഗണിതശാസ്ത്രജ്ഞന്മാർ എല്ലാം ഈ ബന്ധം ഊട്ടിഉറപ്പിച്ചു.
ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ സമീപനമാണ് ഇന്ത്യയും ഇറാനും സ്വീകരിച്ചുവരുന്നത്. ഇത്തരം വെല്ലുവിളികൾ നേരിടാൻ പ്രദേശികമായി ഒരുമിക്കുമെന്നും റൂഹാനി പറഞ്ഞു.
ഇറാൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് പിന്നാലെ ഒരാഴ്ചത്തെ പര്യടനത്തിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് കുടുംബ സമേതം ഇന്ത്യയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദർ സിങ് അടക്കം നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ട്രൂഡ്, ആഭ്യന്തര ആണവ സഹകരണം, സ്പേസ്, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം അടക്കം നിരവധി മേഖലകളിൽ ചർച്ചകൾ നടത്തും.
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ട്രൂഡിനെയും കുടുംബത്തേയും കേന്ദ്ര കൃഷിസഹമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് സ്വീകരിച്ചു. ഈ മാസം 23നാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ സമയം ട്രൂഡിന് ഔദ്യോഗികമായ സ്വീകരണം നൽകും. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തിരക്കിട്ട സന്ദർശനമെന്ന് ട്രൂഡ് പ്രതികരിച്ചു. കാനഡയിൽ 14 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്.
മുംബൈയിൽ വ്യവസായ പ്രമുഖരുമായി ട്രൂഡ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. താജ് മഹൽ, സുവർണ്ണ ക്ഷേത്രം, ഡൽഹിയിലെ ജുമാ മസ്ജിദ് അടക്കം പ്രമുഖ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
2017ൽ ഇന്ത്യയും കാനഡയും തമ്മിൽ 84000 കോടി ഡോളറിന്റെ വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റിറക്കുമതികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. മുത്തുകൾ, ഓർഗാനിക് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, ടെക്റ്റൈൽസ്, സൈക്കിൾ, മോട്ടോർസൈക്കിൾ, എന്നിവയാണ് കാനഡ പ്രധാനമായും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പച്ചക്കറികൾ, പേപ്പർ, വളം, തടി പൾപ്, ഇരുമ്പും ഉരുക്കും, വിലയേറിയ കല്ലുകൾ എന്നിയാണ് ഇന്ത്യയിലേക്ക് കയറ്റി വിടുന്നത്.