- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ അനുപമയാണ് താരം; മലയാളിയെ വിഷം തീറ്റിക്കുന്നവർക്കെതിരെ നടപടിയെടുത്ത ഐഎഎസുകാരിക്ക് പിന്തുണയുമായി ഹാഷ് ടാഗ് പ്രചരണം; കീടനാശിനി മാഫിയയ്ക്കെതിരെ മുന്നോട്ട് തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറും
മലയാളികളെ വിഷം കലർന്ന പച്ചക്കറി തീറ്റിക്കുന്നതിനെതിരെ പൊരുതി കീടനാശിനി മാഫിയയുടെ വിഷപ്പകയ്ക്ക് ഇരയായ യുവ ഐഎഎസ് ഓഫീസർ ടി വി അനുപമയ്ക്ക് പിന്തുണയുമായി ഫേസ്‌ബുക്കിൽ ഹാഷ് ടാഗ് പ്രചരണം(#SupportAnupamaIAS). ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ആയ അനുപമയ്ക്ക് കീടനാശനി മാഫിയ ഉണ്ടാക്കിയ അസുരക്ഷിതമായ അവസ്ഥയ്ക്ക് കനത്ത മറുപടിയാണ് ഫേസ്‌ബുക്ക് കൂട്ടായ്മയിലൂ
മലയാളികളെ വിഷം കലർന്ന പച്ചക്കറി തീറ്റിക്കുന്നതിനെതിരെ പൊരുതി കീടനാശിനി മാഫിയയുടെ വിഷപ്പകയ്ക്ക് ഇരയായ യുവ ഐഎഎസ് ഓഫീസർ ടി വി അനുപമയ്ക്ക് പിന്തുണയുമായി ഫേസ്‌ബുക്കിൽ ഹാഷ് ടാഗ് പ്രചരണം(#SupportAnupamaIAS). ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ആയ അനുപമയ്ക്ക് കീടനാശനി മാഫിയ ഉണ്ടാക്കിയ അസുരക്ഷിതമായ അവസ്ഥയ്ക്ക് കനത്ത മറുപടിയാണ് ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ മലയാളി സമൂഹം നൽകിയിരിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ജൈവ പച്ചക്കറിയുടെ പ്രസക്തിയേയും കീടനാശിനി തളിച്ച പച്ചക്കറി ഉൽപന്നങ്ങളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ ഈ പ്രചാരണങ്ങൾ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് കൂടി അനുപമയ്ക്ക് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നു. പ്രചരണം ഇതിനോടകം തന്നെ ശക്തമായിക്കഴിഞ്ഞു.
നിറപറയ്ക്ക് എതിരെ നടപടി എടുത്ത അനുപമയ്ക്ക് ഉടൻ സ്ഥലം മാറ്റമുണ്ടാകുമെന്ന വിലയിരുത്തലുകളും ഉയരുന്നു. ഏതായാലും സമൂഹം അനുപമയ്‌ക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഹാഷ് ഗാഡ് പ്രചരണം. അനുപമയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കുന്നു. അനുപമയുടെ നിലപാടുകൾ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണ ഉറപ്പാക്കുകയാണ് ഇവർ. പരസ്യം തരുന്നവരെ എന്തു സംഭവിച്ചാലും പിണക്കില്ല എന്നും എന്തു വിഷം വിറ്റാലും പരസ്യത്തിലൂടെ ഞങ്ങൾ അതിന് കുടപിടിച്ചുകൊള്ളാം എന്ന നിലപാട് ജനങ്ങൾ തിരിച്ചറിയേണ്ടതു തന്നെയാണ്. ,നിറപറയുടെ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണർ ടി.വി. അനുപമ ഐഎഎസിന്റെ നിലപാടിനുള്ള പിന്തുണയാണ് ഹാഷ് ടാഗിൽ നിറയുന്ന സന്ദേശങ്ങൾ.
അതിനിടെ പരിശോധനകൾ തുടർന്നാൽ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാനാകും എന്നും ഭീഷണി വകവച്ച് ആരോടും ഒത്തുതീർപ്പിനു തയ്യാറല്ലെന്നും അനുപമ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. മലയാളിയെ വിഷം തീറ്റിച്ച് ലാഭം കൊയ്യുന്ന കീടനാശിനി ലോബിക്കെതിരെ അനുപമ തീർത്ത പ്രതിരോധം കേരള സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. അനുപമയെപ്പോലുള്ള യുവ ഉദ്ദ്യോഗസ്ഥർ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിനെ അഭിനന്ദിച്ചു കൊണ്ടും തിരുവനന്തപുരത്ത് ആദ്യമായി എത്തിയപ്പോൾ നോക്കുകൂലിക്കെതിരെ അനുപമ സ്വീകരിച്ച ധീരമായ നടപടികളെ പ്രകീർത്തിച്ചു കൊണ്ടും ഉള്ള പോസ്റ്റുകൾ ഇപ്പോൾ വ്യാപകമാണ്. വിഷപ്പച്ചക്കറികൾക്കും കീടനാശിനി മാഫിയകൾക്കുമെതിരായ പോരാട്ടത്തിൽ അനുപമയ്ക്കു പിന്നിൽ മലയാളി സമൂഹം മുഴുവൻ അണിചേരുകയാണ്.
ഭീഷണി കൊണ്ട് പിന്മാറില്ലെന്ന ധീരമായ നിലപാട് കൈക്കൊണ്ട അനുപമയ്ക്ക് പുതിയ കരുത്തും ആയുധവുമാണ് നവമാദ്ധ്യമ സമൂഹത്തിൽ നിന്നും ലഭിച്ച പ്രതികരണം. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷപച്ചക്കറികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും എതിരെ നടപടിയെടുത്ത് ശക്തമായ നടപടി സ്വീകരിച്ച് ശ്രമിച്ചാൽ വിഷമില്ലാത്ത പച്ചക്കറി കഴിക്കാം എന്നു തെളിയിച്ച അനുപമയ്‌ക്കെതിരെ നീങ്ങിയത് കീടനാശിനി മാഫിയ ഒന്നടങ്കമായിരുന്നു. ഇതേ മാഫിയയുടെ ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങി കീടനാശിനി കമ്പനികളുടെ ക്രോപ്പ് കെയർ ഫൗണ്ടേഷൻ ഇന്ത്യ അനുപമയ്‌ക്കെകതിരെ വക്കീൽ നോട്ടീസ് അയച്ചു.
ഐഎഎസ്സുകാരുടെ നിയമനകാര്യങ്ങളും മറ്റും തീരുമാനിക്കുന്ന പേഴ്‌സണൽ ആൻഡ് ട്രെയ്‌നിങ്ങ് വകുപ്പിനു കൂടി പരാതി അയച്ച് അനുപമയെ വിരട്ടാൻ ശ്രമിച്ചെങ്കിലും സോഷ്യൽ മീഡിയ പറയുന്നതു പോലെ നട്ടെല്ലുള്ള ഈ ഓഫീസർ പതറിയില്ല. വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാൽ പേഴ്‌സണൽ ആൻഡ് ട്രെയ്‌നിങ്ങ് വകുപ്പ് വക്കീൽ നോട്ടീസിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തു. കീടനാശിനി പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുപമയ്‌ക്കെതിരെ സർക്കാർ നടപടിയെടുക്കും എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണം ആരംഭിച്ചത്.
മാരക കീടനാശിനികൾ തളിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും കേരളത്തിൽ എത്തിക്കുന്നതിനെതിരെ നടപടിയെടുത്ത ടി.വി. അനുപമയ്ക്ക് വക്കീൽ നോട്ടീസ് കിട്ടിയിരിക്കുകയാണ്. കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് അനുപമക്കെതിരെ രംഗത്തെത്തിയത്. കമ്മീഷണർക്കെതിരെ ക്രോപ്പ് കെയർ ഫെഡറേഷൻ വക്കീൽ നോട്ടീസ് അയച്ചത് കീടനാശിനി മാഫിയയുടെ ഭീഷണിയുടെയും സമ്മർദത്തിന്റെയും ഭാഗമാണ്. വക്കീൽ നോട്ടീസിന്റെ പകർപ്പ് കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയ്‌നിങ്ങിനും അയച്ചുകൊടുത്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ്ങിന് കമ്മിഷണർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായോ വിഷപച്ചക്കറിയുമായോ കർഷകരുമായോ ബന്ധവുമില്ലാത്ത വകുപ്പാണ്. ഐഎഎസ്സുകാരിയായ അനുപമയെ വിരട്ടാനാണ് ഈ നീക്കങ്ങളെല്ലാമെന്നാണ് വ്യക്തമാകുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം.
പേഴ്‌സണൽ ആൻഡ് ട്രെയ്‌നിങ് വകുപ്പാണ് ഐ.എ.എസ്സുകാരുടെ നിയമനകാര്യങ്ങളും മറ്റും തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ കമ്മിഷണർക്കെതിരെ നടപടിയെടുപ്പിക്കുക എന്നതായിരുന്നു കമ്പനികളുടെ നീക്കത്തിന് പിന്നിൽ. എന്നാൽ, വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാൽ പേഴ്ണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്‌മെന്റ് വക്കീൽ നോട്ടീസിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു. കീടനാശിനി പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുപമയ്‌ക്കെതിരെ സർക്കാർ തന്നെ നടപടിയെടുക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. അനുപമ,,,,,,,താങ്കൾ പൊരുതുന്നത് ജനങ്ങൾക്ക് വേണ്ടിയണ് '''' ഒപ്പമുണ്ടാവും എല്ലാരും എപ്പോഴും യാത്ര തുടരൂ,,,,,,-എന്നുമുള്ള സന്ദേശങ്ങളും ഫെയ്‌സ് ബുക്കിൽ നിറയുകയാണ്.
എല്ലായിടത്തും ചർച്ച ജൈവപച്ചക്കറികൃഷിയുടെ പ്രസക്തിയും പ്രാധാന്യവുമാണ്. കേരളം ഏകദേശം ജൈവപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാൻ തുടങ്ങുന്നു എന്ന വാർത്തയും നാം കേട്ടു തുടങ്ങിയിട്ടുണ്ട്. കേരളീയർ ഇക്കാര്യത്തിൽ ബോധവാന്മാരായി തുടങ്ങി എന്നതു തന്നെ ശുഭവാർത്തയാണ്. അനുപമയെപോലുള്ള യുവഭരണാധികാരികൾ ഇത്തരം സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഭയമില്ലാതെ ഇടപെടലുകൾ നടത്തുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. അനുപമയെക്കുറിച്ച് മുമ്പും അഭിമാനം തോന്നിയിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് ആദ്യമായി എത്തിയപ്പോൾ നോക്കുകൂലിക്കെതിരെ ശക്തമായി നിലകൊണ്ട് അനുപമ വ്യക്തിത്വം പ്രകടിപ്പിച്ചിരുന്നു.
തന്റെ നട്ടെല്ല് പുറകിൽ തന്നെയുണ്ടെന്നും ആർക്കും പണയം വച്ചിട്ടില്‌ളെന്നും ഇപ്പോൾ വീണ്ടും അനുപമ തെളിയിക്കുന്നു. ജൈവപച്ചക്കറികൃഷിയിൽ മുന്നേറുന്ന സി പി എമ്മും ഭരണകൂടവും അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കീടനാശിനി മാഫിയക്കെതിരെ ശക്തമായി നിലകൊണ്ടാൽ കേരളീയർ ഇനി വിഷം തിന്നേണ്ടി വരില്ലെന്നും കുറിക്കുന്നു.