- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹൂർത്തത്തിന് മുമ്പ് വധുവിന്റെ സ്വകാര്യ നിമിഷങ്ങൾ വാട്സാപ്പിൽ കണ്ട് നവവരൻ ഞെട്ടി; താലികെട്ടാതെ യുവാവ് മടങ്ങിയപ്പോൾ വരണമാല്യവുമായി എത്തി കഥാ നായകൻ; യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ബന്ധുക്കളുടെ മുന്നിൽ താലികെട്ടും; ഹാസനിലെ ശക്ലേഷ്പുർ സാക്ഷിയായത് സിനിമയെ വെല്ലുന്ന ജീവിത ക്ലൈമാക്സിന്; വീട്ടുകാരുടെ എതിർപ്പ് പ്രണയിനികൾ മറികടന്നത് തന്ത്രപരമായി
ബംഗളൂരു: ഹാസൻ ജില്ലയിലെ ശക്ലേഷ്പുർ താലൂക്കിലെ കല്യാണ മണ്ഡപത്തിൽ നടന്നത് പ്രണയകഥയുടെ ക്രൈമാക്‌സായിരുന്നു. സിനിമയെ പോലും വെല്ലുന്ന തരത്തിലെ ക്ലൈമാക്‌സ്. വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാൽ എല്ലാം കാമുകനും കാമുകിയും ചേർന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവർക്കും മനസ്സിലായത്. ഇതോടെ പ്രണയിനികൾ ജീവിത സഖികളുമായി. താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്‌സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചർച്ച ചെയ്ത് വരൻ കല്യാണത്തിൽനിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ഇതോടെയാണ് കഥയ്ക്ക് ട്വിസ്റ്റ് വന്നത്. വാട്‌സാപ്പ് ചിത്രത്തിലെ നായകൻ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്ക
ബംഗളൂരു: ഹാസൻ ജില്ലയിലെ ശക്ലേഷ്പുർ താലൂക്കിലെ കല്യാണ മണ്ഡപത്തിൽ നടന്നത് പ്രണയകഥയുടെ ക്രൈമാക്‌സായിരുന്നു. സിനിമയെ പോലും വെല്ലുന്ന തരത്തിലെ ക്ലൈമാക്‌സ്. വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാൽ എല്ലാം കാമുകനും കാമുകിയും ചേർന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവർക്കും മനസ്സിലായത്. ഇതോടെ പ്രണയിനികൾ ജീവിത സഖികളുമായി.
താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്‌സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചർച്ച ചെയ്ത് വരൻ കല്യാണത്തിൽനിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ഇതോടെയാണ് കഥയ്ക്ക് ട്വിസ്റ്റ് വന്നത്.
വാട്‌സാപ്പ് ചിത്രത്തിലെ നായകൻ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കൾ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവിൽ വാട്‌സാപ്പ് നായകൻതന്നെ വധുവിന്റെ കഴുത്തിൽ താലിചാർത്തി.
സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുർ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാർ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും അത് വീട്ടുകാർ അംഗീകരിച്ചില്ല. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേർന്ന് തീരുമാനമെടുത്തത്.
യുവതിക്കും വീട്ടുകാർക്കുമെതിരേ പൊലീസിൽ പരാതിനൽകാനാണ് വീട്ടുകാർ നിശ്ചയിച്ച വരന്റെ തീരുമാനം. മാനനഷ്ടം വേണമെന്നും ആവശ്യപ്പെടും.