- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ കാണും മുമ്പ് ഇറാൻ പ്രസിഡന്റ് ഹൈദരാബാദിൽ ഷിയാ വിശ്വാസികളെ അഭിസംബോധന ചെയ്യും; ഇസ്രയേലിനൊപ്പം ഇസ്ലാമിക ലോകവുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന മോദിയുമായി നാളെ ഡൽഹിയിൽ നിർണ്ണായ കരാറിൽ ഒപ്പു വയ്ക്കും; റൂഹാനിയുടെ സന്ദർശനം ഇന്ത്യയ്ക്ക് നിർണ്ണായകം
ഹൈദരാബാദ്: മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി എത്തിയത് ഹൈദരാബാദിലാണ്. ബീഗംപെട്ട് എയർപോർട്ടിൽ കേന്ദ്രമന്ത്രി ആർ.കെ.സിങ്, തെലങ്കാനആന്ധ്ര ഗവർണർ ഇ.എസ്.എൽ.നരസിംഹൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രയേലുമായി ഇന്ത്യയ്ക്ക് നല്ലബന്ധമാണ് ഉള്ളത്. ഇതിനൊപ്പവും ഇറാൻ പോലുള്ള ഇസ്ലാമിക രാജ്യങ്ങളുമായി നല്ല ബന്ധമാണ് മോദി സർക്കാർ പുലർത്തുന്നത്. ഇത് ലോകത്തെ അറിയിക്കലാണ് ഇറാനുമായുള്ള സൗഹൃദത്തിലൂടെ മോദിയും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഇറാൻ പ്രസിഡന്റിന്റെ വരവ് നിർണ്ണായകമാണ്. മക്ക മസ്ജിദിൽ ഇന്നു ജുമുഅ നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തിൽ പ്രസംഗിക്കും. ഷിയാ വിശ്വാസികളെയാണ് അഭിസംബോധന ചെയ്യുന്നത്. നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ചില നിർണ്ണായക കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്യും. ഒബ്‌സർവർ റിസർച് ഫൗണ്ടേഷനിൽ പ്രഭാഷണം നടത്തും. 2016ൽ നരേന്ദ്ര മോദി ഇറാൻ സന്ദർശിച്ചിരുന്നു. പത്തോളം കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. മോദ
ഹൈദരാബാദ്: മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി എത്തിയത് ഹൈദരാബാദിലാണ്. ബീഗംപെട്ട് എയർപോർട്ടിൽ കേന്ദ്രമന്ത്രി ആർ.കെ.സിങ്, തെലങ്കാനആന്ധ്ര ഗവർണർ ഇ.എസ്.എൽ.നരസിംഹൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രയേലുമായി ഇന്ത്യയ്ക്ക് നല്ലബന്ധമാണ് ഉള്ളത്. ഇതിനൊപ്പവും ഇറാൻ പോലുള്ള ഇസ്ലാമിക രാജ്യങ്ങളുമായി നല്ല ബന്ധമാണ് മോദി സർക്കാർ പുലർത്തുന്നത്. ഇത് ലോകത്തെ അറിയിക്കലാണ് ഇറാനുമായുള്ള സൗഹൃദത്തിലൂടെ മോദിയും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്.
അതുകൊണ്ട് തന്നെ ഇറാൻ പ്രസിഡന്റിന്റെ വരവ് നിർണ്ണായകമാണ്. മക്ക മസ്ജിദിൽ ഇന്നു ജുമുഅ നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തിൽ പ്രസംഗിക്കും. ഷിയാ വിശ്വാസികളെയാണ് അഭിസംബോധന ചെയ്യുന്നത്. നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ചില നിർണ്ണായക കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്യും. ഒബ്‌സർവർ റിസർച് ഫൗണ്ടേഷനിൽ പ്രഭാഷണം നടത്തും. 2016ൽ നരേന്ദ്ര മോദി ഇറാൻ സന്ദർശിച്ചിരുന്നു. പത്തോളം കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
മോദിയുടെ ക്ഷണപ്രകാരമാണ് ഇറാൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ കാര്യത്തിൽ ഇറാനുംഇന്ത്യയും തമ്മിൽ നല്ല ബന്ധത്തിലാണ്. ആണവപദ്ധതികളുടെ പേരിൽ ഇറാനെതിരേ അന്താരാഷ്ട്ര സമൂഹം ഉപരോധങ്ങൾ ഏർപ്പെടുത്തിയ കാലത്തും ഈ ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചിരുന്നു. തെക്കുകിഴക്കൻ ഇറാനിൽ നിർമ്മിക്കുന്ന ഛബഹാർ തുറമുഖപദ്ധതിയിലും ഇന്ത്യയ്ക്കു പങ്കാളിത്തമുണ്ട്.
പാക്കിസ്ഥാനെ ഒഴിവാക്കി വാണിജ്യം നടത്താൻ ഇന്ത്യയ്ക്ക് സഹായകമാകുന്ന തുറമുഖമാണ് ഛബഹാർ. ഡിസംബറിൽ ഇതിന്റെ ഉദ്ഘാടനം നടന്നു. ഇറാനിൽനിന്ന് ഇന്ധനം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ആണവപരിപാടിയുടെ പേരിൽ 2012-2016 കാലത്ത് അന്തരാഷ്ട്ര ഉപരോധം നിലനിന്നപ്പോഴും ഇറാനുമായി ഇന്ത്യ വ്യാപാരം നടത്തിയിരുന്നു.