- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് മലയാളി മരിച്ചു; ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചത് റാന്നി സ്വദേശി; അപകടം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ
സൗദിയിലെ റിയാദിൽ റെയിലിൽ നിന്ന് ഇളകിയ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് മലയാളി മരിച്ചു. പത്തനംതിട്ട റാന്നി വച്ചൂച്ചിറ സ്വദേശി പീടിക പറമ്പിൽ ഹസൻ കുട്ടി (59) യാണ് മരിച്ചത്.റിയാദ് ന്യൂ സനായിലെ ഗൾഫ് ഗ്രിൽ കമ്പനിയിൽ ആണ് അപകടം. കമ്പനി വക ഫാക്ടറിയിൽ കഴിഞ്ഞ 21 വർഷമായി ഹസൻ കുട്ടി ജോലി ചെയ്തുവരുന്നു. മലയാളിയായ ഗേറ്റ് കീപ്പർ നാട്ടിൽ അവധിക്ക് പോയതിനാൽ കഴിഞ്ഞ രണ്ടര മാസമായി പകരക്കാരനായി ജോലി ചെയ്യുകയായിരുന്നു ഹസൻകുട്ടി. പെരുനാൾ പ്രമാണിച്ച് അവധിയായിരുന്ന കമ്പനിയിൽ നിന്ന് അത്യാവശ്യമായി ലോഡുമായി ഒരു ട്രക്കിന് പുറത്തുപോകേണ്ടതിനാൽ ഗേറ്റ് തുറന്നുകൊടുത്തശേഷം വാഹനം പോയിക്കഴിഞ്ഞ് അടക്കാൻ ശ്രമിക്കുന്നതിനിടെ റെയിലിൽ നിന്ന് ഇളകിയ ഗേറ്റ് തലയുടെ മുകളിലൂടെ മറിയുകയായിരുന്നു. നിലതെറ്റി വീണ ഹസൻ കുട്ടിയുടെ തലയിലേക്കാണ് ഗേറ്റു മറിഞ്ഞുവീണത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഹസൻകുട്ടി മണിക്കൂറുകളോളം ഗേറ്റിനടിയിൽ കിടന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു. പിന്നീട് സഹപ്രവർത്തകർ കാണാനിടയാകുകയും വിവരം പൊലീസിേനയും റെഡ്ക്രസന്റിനെയും അറിയിക്കുക
സൗദിയിലെ റിയാദിൽ റെയിലിൽ നിന്ന് ഇളകിയ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് മലയാളി മരിച്ചു. പത്തനംതിട്ട റാന്നി വച്ചൂച്ചിറ സ്വദേശി പീടിക പറമ്പിൽ ഹസൻ കുട്ടി (59) യാണ് മരിച്ചത്.റിയാദ് ന്യൂ സനായിലെ ഗൾഫ് ഗ്രിൽ കമ്പനിയിൽ ആണ് അപകടം.
കമ്പനി വക ഫാക്ടറിയിൽ കഴിഞ്ഞ 21 വർഷമായി ഹസൻ കുട്ടി ജോലി ചെയ്തുവരുന്നു. മലയാളിയായ ഗേറ്റ് കീപ്പർ നാട്ടിൽ അവധിക്ക് പോയതിനാൽ കഴിഞ്ഞ രണ്ടര മാസമായി പകരക്കാരനായി ജോലി ചെയ്യുകയായിരുന്നു ഹസൻകുട്ടി.
പെരുനാൾ പ്രമാണിച്ച് അവധിയായിരുന്ന കമ്പനിയിൽ നിന്ന് അത്യാവശ്യമായി ലോഡുമായി ഒരു ട്രക്കിന് പുറത്തുപോകേണ്ടതിനാൽ ഗേറ്റ് തുറന്നുകൊടുത്തശേഷം വാഹനം പോയിക്കഴിഞ്ഞ് അടക്കാൻ ശ്രമിക്കുന്നതിനിടെ റെയിലിൽ നിന്ന് ഇളകിയ ഗേറ്റ് തലയുടെ മുകളിലൂടെ മറിയുകയായിരുന്നു. നിലതെറ്റി വീണ ഹസൻ കുട്ടിയുടെ തലയിലേക്കാണ് ഗേറ്റു മറിഞ്ഞുവീണത്.
തലയ്ക്ക് സാരമായി പരുക്കേറ്റ ഹസൻകുട്ടി മണിക്കൂറുകളോളം ഗേറ്റിനടിയിൽ കിടന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു. പിന്നീട് സഹപ്രവർത്തകർ കാണാനിടയാകുകയും വിവരം പൊലീസിേനയും റെഡ്ക്രസന്റിനെയും അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹസൻകുട്ടി. രണ്ട് വർഷം മുമ്പ് മകളുടെ വിവാഹത്തിനാണ് ഹസൻകുട്ടി അവസാനമായി നാട്ടിലേക്ക് പോയത്. വിവരമറിഞ്ഞ് മദീനയിൽ സ്റ്റാഫ് നഴ്സായ രണ്ടാമത്തെ മകൾ അജിനയും ഭർത്താവ് റസലും റിയാദിൽ എത്തിയിട്ടുണ്ട്. മൂത്ത മകൾ നഴ്സായ ആഷ്നയും മകൻ ഡോ. അജിനാലും നാട്ടിലാണ്. ഭാര്യ: നസീമ. മറ്റൊരു മരുമകൻ അൻവർ ഷാർജയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.