- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണം ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ആപ്പിന് അനുകൂലമായി ഒരുമിപ്പിച്ചു; സംയമനം വെടിയാതെയുള്ള ക്രൈസ്തവ സഭയുടെ പ്രതികാരം ഹിന്ദുവോട്ടുകളുടെ ധ്രൂവീകരണത്തിന് കാരണമായുമില്ല
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അവിടുത്ത ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരാധാനാലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ സമീപകാല ഇന്ത്യൻ രാഷ്ട്രീയം പലതവണ കണ്ടതാണ്. ഉത്തർപ്രദേശ് പിടിക്കാൻ മുസ്ലിംങ്ങളെ ബിജെപി ദേശീയ അധ്യക്ഷൻ പ്രകോപിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അവിടുത്ത ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരാധാനാലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ സമീപകാല ഇന്ത്യൻ രാഷ്ട്രീയം പലതവണ കണ്ടതാണ്. ഉത്തർപ്രദേശ് പിടിക്കാൻ മുസ്ലിംങ്ങളെ ബിജെപി ദേശീയ അധ്യക്ഷൻ പ്രകോപിപ്പിച്ചുവെന്ന ആരോപണം പോലുമുണ്ട്. എന്തായാലും ആ ആക്രമണത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയായിരുന്നു. പള്ളിയിലെ അക്രമങ്ങൾ തെരുവിലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷമായ ഹൈന്ദവ സമുദായം ഒന്നിച്ചു. അത് മോദിക്ക് അനുകൂലമായ വോട്ടായി മാറി. പന്ത്രണ്ട് ന്യൂനപക്ഷ മണ്ഡലങ്ങളിലും ആപ്പ് വിജയം നേടിയത് ഇതിന്റെ സൂചനയാണ്. വർഗ്ഗീയ സംഘർഷമുണ്ടായ ത്രിലോക്പുരിയിലും ബിജെപി തോറ്റു.
ഇതിന് സമാനമായ തന്ത്രമല്ലേ ഡൽഹിയിലെ പള്ളികൾക്ക് നേരെയുണ്ടായതെന്ന ചോദ്യങ്ങളും ഉയർന്നു. പക്ഷേ ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ നടന്നത് ഡൽഹിയിൽ സംഭവിച്ചില്ല. പള്ളികൾക്ക് നേരെയുണ്ടായ ആക്രമണത്തെ സമചിത്തതയോടെ ക്രൈസ്തവർ ഏറ്റെടുത്തു. ആരാധനാലയങ്ങളിലെ ആക്രമത്തിന്റെ പേരിൽ ആരും ആയുധമെടുത്തില്ല. ഡിസംബറിന് ശേഷം ഡൽഹിയിൽ പള്ളികൾക്ക് നേരെ അഞ്ച് തവണയാണ് അക്രമമുണ്ടായത്.
പ്രകോപനത്തിന് വിശ്വാസികൾ തെരുവിലിറങ്ങുമെന്ന് ഉറപ്പിച്ച് നടത്തിയ ആക്രമണങ്ങൾ തന്നെയാകണം അത്. അതുകൊണ്ട് കൂടിയാണ് ഒന്നിലധികം പള്ളികളെ ലക്ഷ്യം വച്ചത്. പക്ഷേ നിയമപരമായി ഇവയെ നേരിട്ടു. അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനേയും സഭാ നേതാക്കൾ കണ്ടു. പള്ളികൾക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
പള്ളി അക്രമണങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുടെ ബോധമുണ്ടായെന്നത് വസ്തുതയാണ്. ക്രൈസ്തവരിൽ മാത്രമല്ല ഇത് ചലനമുണ്ടാക്കിയത്. മുസ്ലിം മതവിഭാഗത്തേയും സ്വാധീനിച്ചു. കോൺഗ്രിസിന്റെ ശക്തിക്ഷയം തിരിച്ചറിഞ്ഞ് ക്രൈസ്തവരും മുസ്ലീങ്ങളും ആം ആദ്മി പാർട്ടിക്ക് പിന്നിൽ അണിനിരന്നു. ഈ അടിയൊഴുക്ക് വായിച്ചെടുക്കാൻ ബിജെപിയ്‌ക്കോ കോൺഗ്രസിനോ ആയില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം സാധാരണ ജനങ്ങളും ഒന്നിച്ചതോടെ ബിജെപിക്ക് സമ്പൂർണ്ണ പരാജയമായി. പള്ളികളിൽ ആക്രമണം നടത്തിയവർ ബിജെപിക്കാരെന്ന് ആരും ആരോപിച്ചില്ല. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ് യാതൊരു ശ്രമവും നടത്തിയില്ല. ഇതാണ് ബിജെപി സർക്കാരിനെ സംശയത്തിലാക്കിയത്. ഘർവാപ്പിസി കൂടിയായപ്പോൾ ഹൈന്ദവ അജണ്ടിയിലേക്ക് രാജ്യം പോകുമോ എന്ന ഭയം ന്യൂനപക്ഷങ്ങളിൽ സജീവവുമായി.
ഇവിടെ ആക്രമത്തിന്റെ വഴിയിലേക്ക് ക്രൈസ്തവർ നീങ്ങാത്തതും ശ്രദ്ധേയമായി. അത്തരം അക്രമങ്ങൾ ഉണ്ടാവാത്തതിനാൽ ഭൂരിപക്ഷ ഹൈന്ദവ വോട്ട് ബാങ്കുകളെ സ്വാധീനിച്ചതുമില്ല. ആർക്കും അനുകൂലമായി അത് ഏകീകരിച്ചുമില്ല. പക്ഷേ നിശബ്ദമായി ന്യൂനപക്ഷം പള്ളി തകർത്തതിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത ഭരണകൂടത്തിന് ബാലറ്റിലൂടെ മറുപടി നൽകി. അതുകൊണ്ട് തന്നെ ഡൽഹി തെരഞ്ഞെടുപ്പിൽ വർഗ്ഗീയത വിഷയമായില്ലെന്ന വാദങ്ങളെ തള്ളാനുമാകില്ല. ആം ആദ്മിയുടെ വിജയത്തെ ന്യൂനപക്ഷ വർഗ്ഗീയതയും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ ബഹളങ്ങളൊന്നും പ്രചരണത്തിൽ കണ്ടില്ല. ആരും തരിച്ചറിഞ്ഞതുമില്ല. നിശബ്ദമായി ഈ വോട്ടുകൾ ആംആദ്മിക്ക് അധികാര വഴിയൊരുക്കി. അങ്ങനെ പള്ളി തകർക്കലിന് രാഷ്ട്രീയമായി തന്നെ മറുപടി നൽകാൻ കഴിയുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. വസന്ത് കുഞ്ചിലെ സെന്റ് അൽഫോൻസ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദേവാലയത്തിന്റെ വാതിലുകൾ അക്രമി സംഘം തകർത്തു. ഡിസംബറിന് ശേഷം ഡൽഹിയിൽ പള്ളികൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണം ആയിരുന്നു അത്. പള്ളിയുടെ മതിൽചാടി കടന്നെത്തിയ സംഘം വാതിലുകൾ അടിച്ച് തകർക്കുകയായിരുന്നു. തുടർന്ന് പള്ളിക്കുള്ളിലെ അലമാരയും മറ്റം നശിപ്പിച്ചു. അതുകൊണ്ട് കൂടിയാണ് വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന പള്ളി ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കാൻ കാരണം. അത് ബിജെപിക്ക് വേണ്ടിയോ ബിജെപിയുടെ ഇമേജ് മോശമാക്കനോ ചെയ്തതാകാം. പക്ഷേ കുറ്റവാളികളെ പിടികൂടാനാക്കതുകൊണ്ട് മാത്രം മോദിക്കും ബിജെപിക്കും ഇത് തിരിച്ചടിയായി.
ജനവരി 14ന് പശ്ചിമഡൽഹിയിലെ വികാസ്പുരിയിൽ ഔവർ ലേഡി ഓഫ് ഗ്രെയ്‌സസ് ചർച്ചിന്റെ രൂപക്കൂട് തകർത്തിരുന്നു. മലയാളികളടക്കമുള്ള വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതാണ് ഈ ദേവാലയങ്ങൾ. 2014 ഡിസംബർ ആദ്യം കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പിന്നീട് തെക്കൻ ഡൽഹിയിലെ ഓഖ്‌ലയി പള്ളിക്കുനേരെ കല്ലേറുണ്ടായി. രോഹിണിയിൽ ക്രിസ്മസ്സിനുശേഷം പള്ളിയിലെ പുൽക്കൂട് നശിപ്പിച്ചു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ വർഗ്ഗീയത ആളികത്തിക്കാനുള്ള ശ്രമമാണ് പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് ഇവയെന്ന ആക്ഷേപം ഉയർന്നിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പരം പഴിചാരി രംഗത്ത് വരികയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സുതാര്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുമെന്നും വ്യക്തമാക്കി. എന്നാൽ അന്വേഷണങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായില്ല.