- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കു വേണ്ടി പടക്കിറങ്ങിയോ അയാൾ തന്നെ വഞ്ചിച്ചു; ഓരോരുത്തരായി അകത്താകുമ്പോൾ വിളിച്ചു പറയാൻ പോലും ആരുമില്ല; തനിക്ക് വേണ്ടി പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മമ്മൂട്ടിയുടെ നിലപാടിൽ നിരാശപൂണ്ട് ഫാൻസുകാർ; പാർവതിയുടെ പരാതിയിൽ അറസ്റ്റുകൾ തുടങ്ങിയപ്പോൾ താരം ചതിച്ച രോഷം മറച്ചു വെക്കാതെ ഫാൻസുകാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റു ചെയ്തതോടെ ഫാൻസുകാർ സൈബർ ലോകത്ത് പൊലീസിനെയും അന്വേഷണത്തെയും കുറ്റപ്പെടുത്തി രംഗത്തിറങ്ങിയിരുന്നു. ഈ പ്രചരണം ശക്തമായതോടെ സംഘടിതമായി പണം കൊടുത്തുള്ള ഈ പിആർ പ്രവർത്തനത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയും വിവരം കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് താരത്തിന് ജാമ്യം പോലും ലഭിക്കാതെ പോയത്. സമാനമായ വിധത്തിലുള്ള സൈബർ ആക്രമണമാണ് പാർവതി വിഷയത്തിൽ സൈബർ ലോകത്തുണ്ടായത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ പാർവതിക്കെതിരെ തെറിവിളികൾ വിവിധ കോണുകളിൽ നിന്നും ശക്തമായി ഉണ്ടായി. ഇതിന് ഒരു സംഘടിത സ്വഭാവവും ഉണ്ടായിരുന്നു. നടി പരാതി നൽകില്ലെന്ന ധൈര്യമായിരുന്നു ഫാൻസുകാർക്കുണ്ടായത്. എന്നാൽ, പാർവതി പരാതി നൽകുകയും ഇതിൽ അന്വേഷണവുമായി രംഗത്തെത്തിയ പൊലീസ് രണ്ട് ഫാൻസുകാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇതോടെയാണ് പാർവതിയെ പരോക്ഷമായി കുറ്റപ്പെടുത്തി സഹതാരങ്ങളോട് അടക്കം പറഞ്ഞ മമ്മൂട്ടി പതിയെ പിൻവലിഞ്ഞത്. അറസ്റ്റു നടപടികളിലേക്ക് കാര്യങ്ങൾ കടന്നതോടെ മൗനം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റു ചെയ്തതോടെ ഫാൻസുകാർ സൈബർ ലോകത്ത് പൊലീസിനെയും അന്വേഷണത്തെയും കുറ്റപ്പെടുത്തി രംഗത്തിറങ്ങിയിരുന്നു. ഈ പ്രചരണം ശക്തമായതോടെ സംഘടിതമായി പണം കൊടുത്തുള്ള ഈ പിആർ പ്രവർത്തനത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുകയും വിവരം കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് താരത്തിന് ജാമ്യം പോലും ലഭിക്കാതെ പോയത്. സമാനമായ വിധത്തിലുള്ള സൈബർ ആക്രമണമാണ് പാർവതി വിഷയത്തിൽ സൈബർ ലോകത്തുണ്ടായത്.
മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ പാർവതിക്കെതിരെ തെറിവിളികൾ വിവിധ കോണുകളിൽ നിന്നും ശക്തമായി ഉണ്ടായി. ഇതിന് ഒരു സംഘടിത സ്വഭാവവും ഉണ്ടായിരുന്നു. നടി പരാതി നൽകില്ലെന്ന ധൈര്യമായിരുന്നു ഫാൻസുകാർക്കുണ്ടായത്. എന്നാൽ, പാർവതി പരാതി നൽകുകയും ഇതിൽ അന്വേഷണവുമായി രംഗത്തെത്തിയ പൊലീസ് രണ്ട് ഫാൻസുകാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ഇതോടെയാണ് പാർവതിയെ പരോക്ഷമായി കുറ്റപ്പെടുത്തി സഹതാരങ്ങളോട് അടക്കം പറഞ്ഞ മമ്മൂട്ടി പതിയെ പിൻവലിഞ്ഞത്.
അറസ്റ്റു നടപടികളിലേക്ക് കാര്യങ്ങൾ കടന്നതോടെ മൗനം വെടിഞ്ഞ താരം ആരാധകരെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തി. തനിക്കുവേണ്ടി സംസാരികാൻ ആരെയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമായതോടെ ആവേശത്തോടെ സൈബർ ആക്രമണം നടത്തിയ ഫാൻസുകാര് നിരാശരായി. പാർവതിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യം. സൈബർ ആക്രമണം രൂക്ഷമായപ്പോൾ പാർവതിയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കുവേണ്ടി സംസാരിക്കാൻ ആരെയും നിയോഗിച്ചിട്ടില്ല. വിവാദങ്ങൾക്ക് പിന്നാലെ പോകാറില്ലെന്നും അർഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി വിശദീകരിക്കുകയുണ്ടായി. മമ്മുട്ടിയുടെ നിലപാട് പുറത്തുവന്നതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന പൊതുവികാരണാണ് മമ്മൂട്ടി ഫാൻസുകാർക്കുള്ളത്. അറസ്റ്റിലായവർക്ക് നിയമസഹായം പോലും നൽകാൻ ആരുമില്ലാത്ത അവസ്ഥയിലാണ്. യുവത്വത്തിന്റെ വികാരത്തിൽ താരത്തിന് വേണ്ടി രംഗത്തിറങ്ങിയവരാണ് ഇപ്പോൾ ശരിക്കും കുടുങ്ങിയത്. അറസ്റ്റിലായ പ്രിന്റോ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മെമ്പറായിരിക്കേ തന്നെയാണ് ഈ കൃത്യം ചെയ്തത്. ഇയാളെ തള്ളിപ്പറയുന്ന നിലപാടാണ് മമ്മൂട്ടി ഫാൻസുകാരും സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ പ്രഖ്യാപനത്തോടെ ഇളിഭ്യരായവരുടെ കൂട്ടത്തിൽ ചില നടന്മാരും സംവിധായകരുമുണ്ട്. ഇതിൽ പ്രധാനികൾ നടൻ സിദ്ധിഖും സംവിധായകൻ ജൂഡ് ആന്റണിയുമാണ്. ഇരുവരുമാണ് മമ്മൂട്ടിയെ പിന്തുണച്ച് നടിയെ അധിക്ഷേപിച്ചെത്തിയത്. മമ്മൂട്ടിയുടെ ഇക്കാര്യത്തിലുള്ള ആദ്യ പ്രതികരണം പുറത്തുവരുന്നത് സിദ്ദിഖിലൂടെയായിരന്നു. സിദ്ദീഖ് ഇതുസംബന്ധിച്ച് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. 'പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, 'കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.' എന്നായിരുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്.
പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവർക്കും തോന്നി. നമ്മൾ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ അതിനെ തുടർന്നുണ്ടാകുന്ന ഭവിഷ്യത്തുകൾ കൂടി മുന്നിൽ കാണേണ്ടേയെന്ന ചോദ്യവും സിദ്ദിഖ് ഉന്നയിക്കുന്നു. ഇന്നിപ്പോൾ മറ്റൊരു സഹോദരിയും രംഗത്ത് എത്തിയിട്ടുണ്ട്. പാർവതിയെ എതിർക്കുന്നവരെ അടക്കി നിർത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി..? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണെന്നും സിദ്ദിഖ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്. അതിനുള്ള വഴി ഒരുക്കി കൊടുത്തത് പാർവതി തന്നെയല്ലേ. അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത പാർവതിക്കു തന്നെയാണ്...' പോസ്റ്റിൽ സിദ്ദിഖ് പറയുന്നു. പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ തനിക്കില്ലെന്നും ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രമാണെന്നും സിദ്ദിഖ് പറയുന്നു. നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ? നമ്മൾ നമ്മൾ എന്ന് മാത്രം പോരേയെന്നും സിദ്ദിഖ് ചോദിച്ചിരുരുന്നു.