- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവാലാ പണം കേരളത്തിലേക്ക് ഒഴുകുന്നത് നാലു റൂട്ടിലൂടെത്തന്നെ; കടത്തുന്നതും പതിവു കുഴൽപ്പണക്കാർതന്നെ; പരിശോധന കർശനമാക്കിയതിനാൽ കൂടുതൽ പിടികൂടി
കാസർഗോഡ്: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ മറവിൽ കൊണ്ടുവരുന്ന ഹവാലാ പണം തെരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനെക്കാളേറെ യഥാർത്ഥ കുഴൽപണക്കാരുടേത്. സ്ഥിരമായി സംസ്ഥാനത്തേക്കൊഴുകുന്ന ഹവാല പണത്തിന്റെ അതേ റൂട്ടിലൂടെയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പണവും എത്തുന്നത്. വിവിധ ജില്ലകളിൽ നിന്നായി 18.5 കോടിയുടെ കള്ളപ്പണം ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പു കാലത്ത് നിയോഗിക്കപ്പെട്ട സ്റ്റാറ്റിക്ക്, ഫ്ളാിങ് സ്‌ക്വാഡുകളുമാണ് ഇത്രയും തുക പിടിച്ചെടുത്തത്. ഹവാലാ പണം കേരളത്തിലേക്ക് ഒഴുകുന്ന റൂട്ട് ഇങ്ങനെ. ബംഗളുരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ കൊടുവള്ളി- വടകര- വില്ല്യാപ്പള്ളി. കണ്ണൂർ ജില്ലയിലെ പാനൂര്-തളിപ്പറമ്പ്- പയ്യന്നൂർ. മുംബൈയിൽ നിന്നും മംഗലാപുരം വഴി കാസർഗോഡ്- കാഞ്ഞങ്ങാട്- ഉപ്പള. ചെന്നൈയിൽ നിന്നും പാലക്കാട് വഴി മലപ്പുറം ജില്ലയിലെ വേങ്ങര വരെ കള്ളപ്പണം വ്യാപിക്കുന്നു. ട്രെയിൻ വഴിയും ടൂറിസ്റ്റ് ബസ്സ് വഴിയും സഞ്ചരിക്കുന്ന ഹവാലാ പണത്തിന്റെ കണ്ണികളുടെ റൂട്ട് തന്നെയാണ് തെരഞ്ഞെടുപ്പു പ്രചാരണ
കാസർഗോഡ്: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ മറവിൽ കൊണ്ടുവരുന്ന ഹവാലാ പണം തെരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനെക്കാളേറെ യഥാർത്ഥ കുഴൽപണക്കാരുടേത്.
സ്ഥിരമായി സംസ്ഥാനത്തേക്കൊഴുകുന്ന ഹവാല പണത്തിന്റെ അതേ റൂട്ടിലൂടെയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പണവും എത്തുന്നത്. വിവിധ ജില്ലകളിൽ നിന്നായി 18.5 കോടിയുടെ കള്ളപ്പണം ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പു കാലത്ത് നിയോഗിക്കപ്പെട്ട സ്റ്റാറ്റിക്ക്, ഫ്ളാിങ് സ്‌ക്വാഡുകളുമാണ് ഇത്രയും തുക പിടിച്ചെടുത്തത്.
ഹവാലാ പണം കേരളത്തിലേക്ക് ഒഴുകുന്ന റൂട്ട് ഇങ്ങനെ. ബംഗളുരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ കൊടുവള്ളി- വടകര- വില്ല്യാപ്പള്ളി. കണ്ണൂർ ജില്ലയിലെ പാനൂര്-തളിപ്പറമ്പ്- പയ്യന്നൂർ. മുംബൈയിൽ നിന്നും മംഗലാപുരം വഴി കാസർഗോഡ്- കാഞ്ഞങ്ങാട്- ഉപ്പള. ചെന്നൈയിൽ നിന്നും പാലക്കാട് വഴി മലപ്പുറം ജില്ലയിലെ വേങ്ങര വരെ കള്ളപ്പണം വ്യാപിക്കുന്നു. ട്രെയിൻ വഴിയും ടൂറിസ്റ്റ് ബസ്സ് വഴിയും സഞ്ചരിക്കുന്ന ഹവാലാ പണത്തിന്റെ കണ്ണികളുടെ റൂട്ട് തന്നെയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള കള്ളപ്പണം കൊണ്ടുവരുന്നവരും ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോൾ പരിശോധന കർശനമല്ല. അതാണ് ഇപ്പോൾ ഇത്രയും തുക കണ്ടെടുക്കാൻ കാരണം.
പ്രചാരണകാലത്തിന് ദിവസങ്ങൾ ഏറിയതും മൂന്നു മുന്നണികൾ സജീവമായി പ്രവർത്തനരംഗത്തുള്ളതും പണത്തിന്റെ ആവശ്യകത വർദ്ധിച്ചതാണ് കള്ളപ്പണം ഒഴുകാൻ കാരണമായത്. കേരള, കർണ്ണാടക, തമിഴ്‌നാട് അതിർത്തിയിൽ കള്ളപ്പണം പിടിച്ചെടുക്കാൻ പ്രത്യേക ഏജൻസിയെത്തന്നെ നിയോഗിച്ചിട്ടുണ്ട്. കള്ളപ്പണ വേട്ടക്ക് സ്‌പെഷൽ സ്‌ക്വാഡുകൾ എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. മണ്ഡലം തോറും ഫ്ളാിങ്, സ്റ്റാറ്റിക്ക് സ്‌ക്വാഡുകൾ വേറേയുമുണ്ട്. ഓരോ സ്‌ക്വാഡിലും ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എസ്.ഐ. റാങ്കിലോ അതിന് മുകളിലോ ഉള്ള ഒരു പൊലീസ് ഓഫീസർ, രണ്ടു സിവിൽ പൊലീസ് ഓഫീസർമാർ, ഒരു വീഡിയോഗ്രാഫർ തുടങ്ങിയവരാണ് ഉള്ളത്. രേഖകളില്ലാതെ 50,000 ൽ അധികം രൂപ കൊണ്ടുപോയാൽ പിടികൂടാനുള്ള അധികാരവും സ്‌ക്വാഡിനു നൽകിയിട്ടുണ്ട്. ഇങ്ങനെ പിടികൂടപ്പെടുന്ന പണം ജില്ലാ ട്രഷറികളിൽ അടയ്ക്കും.
വാഹനങ്ങളിൽ പലതരത്തിലും പണം കടത്തുന്നുണ്ട്. ബ്രീഫ് കെയ്‌സിൽ സൂക്ഷിച്ചും ഡിക്കിയിൽ വച്ചും അരയിൽ തിരുകിപ്പോലും പണം കടത്തുന്ന പതിവുണ്ട്. അന്തർ സംസ്ഥാന ലോറികളിലും മറ്റു ചെറുകിട വാഹനങ്ങളിലും പ്രത്യേക അറകളുണ്ടാക്കിയും പണം കടത്തും. ട്രെയിനിലും ടൂറിസ്റ്റ്്് ബസ്സിലും മറ്റ് സാധനത്തോടൊപ്പം തിരുകി കടത്തുന്നവരുമുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ പരിശോധനയിൽ പണം പിടിച്ചത് തൃശൂരിൽ നിന്നാണ്. മൂന്നുകോടി രൂപയുടെ പണമാണ് പിടിച്ചത്. പയ്യന്നൂർ കണ്ടോത്ത് 1,90,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.