- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവാങ്ങാനോ പണിയാനോ 25 ലക്ഷം വരെ ലോൺകിട്ടും; ഭാര്യക്കും ഭർത്താവിനും വെവ്വേറെ ലോൺ എടുക്കാം; ഒരു കോടി രൂപവരെയുള്ള വീടുവെക്കാം; വീടുപുതുക്കി പണിയാൻ 10 ലക്ഷം വരെ ലോണെടുക്കാം; ഹൗസ് ബിൽഡിങ് അഡ്വാൻസ് നിയമത്തിൽ പൊളിച്ചെഴുത്ത് നടത്തി കേന്ദ്രം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനി ധൈര്യമായി വീടുപണിയാം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഭവന നിർമ്മാണത്തിന് ഉദാരമായ വ്യവസ്ഥകളുൾപ്പെടുത്തി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്ബിഎ) നിയമം കേന്ദ്രം ഭേദഗതി ചെയ്യുന്നു. ഇതനുസരിച്ച് ജീവനക്കാർക്ക് 25 ലക്ഷം രൂപവരെ സർക്കാരിൽനിന്ന് വായ്പയെടുക്കാം. ഭാര്യയും ഭർത്താവും കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിൽ, രണ്ടാൾക്കും യോജിച്ചോ വെവ്വേറെയോ ലോണെടുക്കാനാവും. നേരത്തെ ദമ്പതിമാരിൽ ഒരാൾക്കുമാത്രമേ എച്ച്ബിഎയ്ക്ക് അർഹതയുണ്ടായിരുന്നുള്ളൂ. എച്ച്ബിഎയിലെ ഭേദഗതികൾ വ്യാഴാഴ്ച നിലവിൽ വന്നു. വീടുവിപണിയിലും നിർമ്മാണ മേഖലയിലും ഇത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്താകെ 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടെന്നാമ് കണക്കാക്കുന്നത്. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് എച്ച്.ബി.എ. പരിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് വീട് പുതുക്കിപ്പണിയുന്നതിന് ഒരു ജീവനക്കാരനെടുക്കാവുന്ന സംഖ്യ പരമാവധി പത്ത് ലക്ഷം രൂപയാക്കി ഉയർത്തി. 1.8 ലക്ഷം രൂപയായിരുന്നു ഇതുവരെ കിട്ടിരുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 34 മടങ്ങുവരെയാണ് ഈ രീതിയിൽ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഭവന നിർമ്മാണത്തിന് ഉദാരമായ വ്യവസ്ഥകളുൾപ്പെടുത്തി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്ബിഎ) നിയമം കേന്ദ്രം ഭേദഗതി ചെയ്യുന്നു. ഇതനുസരിച്ച് ജീവനക്കാർക്ക് 25 ലക്ഷം രൂപവരെ സർക്കാരിൽനിന്ന് വായ്പയെടുക്കാം. ഭാര്യയും ഭർത്താവും കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിൽ, രണ്ടാൾക്കും യോജിച്ചോ വെവ്വേറെയോ ലോണെടുക്കാനാവും. നേരത്തെ ദമ്പതിമാരിൽ ഒരാൾക്കുമാത്രമേ എച്ച്ബിഎയ്ക്ക് അർഹതയുണ്ടായിരുന്നുള്ളൂ.
എച്ച്ബിഎയിലെ ഭേദഗതികൾ വ്യാഴാഴ്ച നിലവിൽ വന്നു. വീടുവിപണിയിലും നിർമ്മാണ മേഖലയിലും ഇത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്താകെ 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടെന്നാമ് കണക്കാക്കുന്നത്. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് എച്ച്.ബി.എ. പരിഷ്‌കരിക്കുന്നത്.
ഇതനുസരിച്ച് വീട് പുതുക്കിപ്പണിയുന്നതിന് ഒരു ജീവനക്കാരനെടുക്കാവുന്ന സംഖ്യ പരമാവധി പത്ത് ലക്ഷം രൂപയാക്കി ഉയർത്തി. 1.8 ലക്ഷം രൂപയായിരുന്നു ഇതുവരെ കിട്ടിരുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 34 മടങ്ങുവരെയാണ് ഈ രീതിയിൽ ലഭിക്കുക.
എച്ച്ബിഎ പദ്ധതിയനുസരിച്ച് ഒരു ജീവനക്കാരന് വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കുന്ന പരമാവധി പരിധി ഒരു കോടിരൂപയാക്കി ഉയർത്തി. 30 ലക്ഷം രൂപയായിരുന്നു നേരത്തെ പരിധി. എച്ച്.ബി.എയുടെ പലിശനിരക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് എട്ടരശതമാനമാണ് ഫിക്‌സഡ് പലിശ. മുമ്പ് നാല് സ്ലാബുകളിലായാണ് പലിശ കണക്കാക്കിയിരുന്നത്. അരലക്ഷം മുതൽ ഏഴരലക്ഷം വരെയുള്ള വായ്പകൾക്ക് ആറുശതമാനം മുതൽ 9.50 ശതമാനം വരെയായിരുന്നു പലിശ.