- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോഴിയിൽപ്പെട്ട മുൻ ഹൈക്കോടതി ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തു; പിടിയിലായത് ഒഡീഷ ഹൈക്കോടതിയിലെ ജഡ്ജി; പണം വാങ്ങിയത് കോളജിന്റെ അംഗീകാരം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യാൻ
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാനായി കോഴ വാങ്ങിയെന്ന കേസിൽ മുൻ ഒഡീഷ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്റൂർ ഖുദ്ദുസിയെ സിബിഐ അറസ്റ്റ് ചെയ്തു. മസ്റൂർ ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കേസെടുത്തിരുന്നത്. ഇയാൾക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കൽ കോളേജ് ഉടമകളായ ബി.പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാൾ, രാംദേവ് സരസ്വത് എന്നിവരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആവശ്യത്തിന് സൗകര്യമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ കോളേജിന് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ കോളേജിന് സുപ്രീംകോടതിയിൽ നിന്ന് അംഗീകാരം വാങ്ങിത്താരാം എന്ന് പറഞ്ഞാണ് കോളേജ് ഉടമകളിൽ നിന്ന് ഖുദ്ദുസി പണം വാങ്ങിയത്. ഇയാളുടെ താമസ സ്ഥലങ്ങളിലടക്കം പരിശോധന നടത്തിയ സിബിഐ ഉദ്യോഗസ്ഥർ ഒരു കോടിയോളം രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കാനായി കോഴ വാങ്ങിയെന്ന കേസിൽ മുൻ ഒഡീഷ ഹൈക്കോടതി ജഡ്ജി ഇഷ്രാത് മസ്റൂർ ഖുദ്ദുസിയെ സിബിഐ അറസ്റ്റ് ചെയ്തു. മസ്റൂർ ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കേസെടുത്തിരുന്നത്.
ഇയാൾക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കൽ കോളേജ് ഉടമകളായ ബി.പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാൾ, രാംദേവ് സരസ്വത് എന്നിവരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ആവശ്യത്തിന് സൗകര്യമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ കോളേജിന് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ കോളേജിന് സുപ്രീംകോടതിയിൽ നിന്ന് അംഗീകാരം വാങ്ങിത്താരാം എന്ന് പറഞ്ഞാണ് കോളേജ് ഉടമകളിൽ നിന്ന് ഖുദ്ദുസി പണം വാങ്ങിയത്.
ഇയാളുടെ താമസ സ്ഥലങ്ങളിലടക്കം പരിശോധന നടത്തിയ സിബിഐ ഉദ്യോഗസ്ഥർ ഒരു കോടിയോളം രൂപ പിടിച്ചെടുത്തിട്ടുമുണ്ട്.