- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ കാണാതായി എന്ന് പറയുന്ന സമയത്ത് വെളിയിലേക്ക് വാഹനം പോയത് എന്തുകൊണ്ട്? വൈകല്യം ഉള്ള വളർത്തു മകളെ പിതാവ് കൊന്നു കളഞ്ഞതോ? അമേരിക്കയിലെ ടെക്സാസിൽ കാണാതായ കുട്ടിയെ മലയാളിയായ വളർത്തച്ഛൻ കൊന്നുവെന്ന നിഗമനത്തിൽ എഫ് ബി ഐ; വെസ്ലി മാത്യുവിനെ ഉടൻ അറസ്റ്റ് ചെയ്യും
ഡാലസ് : വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്ന് ഫെ ബി ഐ വിലയിരുത്തുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയൽവീടുകളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തിൽ വിട്ടയച്ച വളർത്തച്ഛൻ വെസ്‌ലി മാത്യു (37) കൊലക്കേസിൽ പ്രതിയാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. താമസിക്കാതെ മലയാളിയെ അറസ്റ്റ് ചെയ്‌തേക്കും. അതിനിടെ ഡാലസിൽ കാണാതായ കുട്ടിയെ ദത്തെടുത്തതു കൊച്ചിയിൽ നിന്നാണെന്ന വാർത്ത സാമൂഹികനീതി വകുപ്പ് അധികൃതർ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണു സൂചന. ദത്തെടുക്കലിനെ കുറിച്ചും സംശയങ്ങൾ സജീവമാണ്. ആ സംഭവം അറിഞ്ഞ ടെക്‌സസിലെ ഇന്ത്യൻ സമൂഹം ഞെട്ടലിലാണ്. മലയാളിയായ വെസ്‌ലി മാത്യു മറ്റുള്ളവരുമായി അട
ഡാലസ് : വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്ന് ഫെ ബി ഐ വിലയിരുത്തുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയൽവീടുകളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തിൽ വിട്ടയച്ച വളർത്തച്ഛൻ വെസ്‌ലി മാത്യു (37) കൊലക്കേസിൽ പ്രതിയാകുമെന്നാണു പൊലീസ് നൽകുന്ന സൂചന.
താമസിക്കാതെ മലയാളിയെ അറസ്റ്റ് ചെയ്‌തേക്കും. അതിനിടെ ഡാലസിൽ കാണാതായ കുട്ടിയെ ദത്തെടുത്തതു കൊച്ചിയിൽ നിന്നാണെന്ന വാർത്ത സാമൂഹികനീതി വകുപ്പ് അധികൃതർ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണു സൂചന. ദത്തെടുക്കലിനെ കുറിച്ചും സംശയങ്ങൾ സജീവമാണ്. ആ സംഭവം അറിഞ്ഞ ടെക്‌സസിലെ ഇന്ത്യൻ സമൂഹം ഞെട്ടലിലാണ്. മലയാളിയായ വെസ്‌ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികൾ പറയുന്നു. കുഞ്ഞിനു സംസാര, വളർച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാൾ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ റിച്ചാർഡ്സണിൽ കാണാതായ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് അഞ്ച് പിന്നിട്ടിട്ടും ഫലമുണ്ടായില്ല.
മൂന്ന് വയസുമാത്രം പ്രായമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിർത്തിയതിന് പിന്നാലെ കുഞ്ഞിനെ കാണാതായെന്ന വിവരമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് തെറ്റാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തുന്നത്. പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് വെസ്‌ലി മാത്യു പൊലീസിന് ആദ്യം മൊഴി നൽകിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോൾ കാണാതായെന്നും. എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും രണ്ടുവർഷം മുൻപു ദത്തെടുത്ത ഷെറിൻ മാത്യൂസിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ റിച്ചർഡ്‌സണിലുള്ള വീട്ടിൽനിന്നു കാണാതായത്.
കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. അതിനാൽ ആദ്യം മുതൽ വെസ്‌ലി മാത്യു പൊലീസ് നിരീക്ഷണത്തിലായിരുന്നു. പുറത്തു നിർത്തിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോൾ വളർത്തുമകളെ കാണാനില്ലെന്നുമായിരുന്നു മലയാളി ദമ്പതികളുടെ മൊഴി. അതേസമയം, പുലർച്ചെ മൂന്നിനുണ്ടായ സംഭവം അഞ്ചുമണിക്കൂർ പിന്നിട്ട് എട്ടുമണിയോടെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. അതോടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈൽ്ഡ് കെയർ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു.
കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടർന്ന് പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചിരുന്നു. പ്രദേശത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ്, എഫ്ബിഐ സംഘങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും നടന്നതായി തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനി മാത്യുവും ഇന്ത്യയിൽ നിന്ന് ദത്തെടുത്ത കുഞ്ഞിനെ ആണ് കാണാതായത്. ഇവർക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുകൂടി ഉണ്ട്. പൊലീസ് ശനിയാഴ്ച പിതാവ് വെസ്ലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എഫ്ബിഐയും യുഎസ് മാർഷൽസ് ഓഫീസുമുൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങൾ.
സർവെയ്ലൻസ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഈ സാഹചര്യത്തിലാണ് കുട്ടി മരിച്ചിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പാല് കുടിക്കാൻ വിസമ്മതിച്ച മകളെ ശകാരിച്ച ശേഷം അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴിൽ വേലിക്ക് സമീപത്തായി പുലർച്ചെ മൂന്നുമണിയോടെ നിർത്തിയെന്നാണ് വളർത്തച്ഛൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോൾ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി. അതേസമയം എട്ടുമണിക്കു ശേഷമാണ് ഇവർ പൊലീസിന് പരാതി നൽകുന്നത്. പൊലീസിൽ അറിയിക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. കുഞ്ഞിനെ നിർത്തിയ ശേഷം കാണാതായെന്ന് പതിനഞ്ച് മിനിറ്റിനകം മനസ്സിലായിട്ടും പരാതി നൽകാൻ വൈകിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.
കുഞ്ഞിനെ നിർത്തിയെന്ന് പറയുന്ന മരത്തിന്റെ ചുവട്ടിൽ നിന്ന് ചില തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുഞ്ഞിനെ നി്ർത്തിയതിന് അപ്പുറത്ത് ചെന്നായ്ക്കളെ ഇടയ്ക്ക് കാണാറുണ്ടായിരുന്നു എന്ന് വെസ്ലി മാത്യുവിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ ചെന്നായ്ക്കൾ അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. തൊട്ടപ്പുറത്തായി റെയിൽവെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാൻ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിനിടെയാണ് പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും നിർണ്ണായക തെളിവുകൾ കിട്ടുന്നത്.
കുഞ്ഞിന് മാനസിക വളർച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിർത്തിയതും എന്ന മൊഴിയാണ് പിതാവ് നൽകിയിട്ടുള്ളത്. ഇതും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.