- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ ഓഫീസ് മുറിയിൽ മദ്യപാനവും മദ്യവിൽപ്പനയും; മലപ്പുറത്ത് അൺ എയ്ഡഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ; താനൂർ പൊലീസ് പ്രതിയെ പിടികൂടിയതു നാട്ടുകാരുടെ സഹായത്തോടെ
മലപ്പുറം: വിദേശ മദ്യം വിൽപ്പനക്കായി സ്‌കൂൾ ഓഫീസ് മുറിയിൽ സൂക്ഷിച്ച അൺ എയ്ഡഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ. വെള്ളച്ചാൽ ലിറ്റിൽ ഫ്‌ളവർ മോഡൽ സ്‌കൂളിലെ പ്രധാനാധ്യാപകനായ ചന്ദ്രനെയാണ് നാട്ടുകാരുടെ സഹായത്തോടെ താനൂർ പൊലീസ് പിടികൂടിയത്. താനൂർ ഒഴൂർ പഞ്ചായത്തിലെ വെള്ളച്ചാലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇയാൾ കഴിഞ്ഞ ഏതാനും വർഷമായി ഒഴൂരിൽ സ്ഥിരതാമസമാണ്. സ്‌കൂളിൽ വച്ച് മദ്യപിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി നാട്ടുകാർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രദേശവാസികളിൽ ചിലർ കുറച്ചു നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് സംഭവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പൊലീസ് ചന്ദ്രനെ പിടികൂടിയത്. തുടർന്ന് സ്‌കൂളിലെ ഓഫീസ് മുറിയിൽ നിന്നും ഒരു കുപ്പി വിദേശ മദ്യവും കാലിയായ കുറച്ചു കുപ്പികളും കണ്ടെത്തുകയായിരുന്നു. ശേഷം ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ ഇയാള
മലപ്പുറം: വിദേശ മദ്യം വിൽപ്പനക്കായി സ്‌കൂൾ ഓഫീസ് മുറിയിൽ സൂക്ഷിച്ച അൺ എയ്ഡഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ. വെള്ളച്ചാൽ ലിറ്റിൽ ഫ്‌ളവർ മോഡൽ സ്‌കൂളിലെ പ്രധാനാധ്യാപകനായ ചന്ദ്രനെയാണ് നാട്ടുകാരുടെ സഹായത്തോടെ താനൂർ പൊലീസ് പിടികൂടിയത്.
താനൂർ ഒഴൂർ പഞ്ചായത്തിലെ വെള്ളച്ചാലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇയാൾ കഴിഞ്ഞ ഏതാനും വർഷമായി ഒഴൂരിൽ സ്ഥിരതാമസമാണ്.
സ്‌കൂളിൽ വച്ച് മദ്യപിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി നാട്ടുകാർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പ്രദേശവാസികളിൽ ചിലർ കുറച്ചു നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് സംഭവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പൊലീസ് ചന്ദ്രനെ പിടികൂടിയത്. തുടർന്ന് സ്‌കൂളിലെ ഓഫീസ് മുറിയിൽ നിന്നും ഒരു കുപ്പി വിദേശ മദ്യവും കാലിയായ കുറച്ചു കുപ്പികളും കണ്ടെത്തുകയായിരുന്നു. ശേഷം ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ ഇയാളെ സംരക്ഷിക്കാനായി പൊലീസിൽ സമ്മർദം ശക്തമായിട്ടുണ്ട്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്നും അദ്ധ്യാപകനുമേൽ കടുത്ത വകുപ്പ് ചുമത്താതിരിക്കാനും മാനേജ്‌മെന്റ് അടക്കമുള്ളവവരുടെ ഭാഗത്ത് നിന്നും സമ്മർദം ശക്തമായിട്ടുണ്ട്. എന്നാൽ ഈ അദ്ധ്യാപകനെ ഇവിടെ ഈ സ്‌കൂളിൽ തുടരാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
തൊട്ടടുത്തുള്ള ഹൈസ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മദ്യവും വിൽപന നടക്കുന്നതായും ഇതിനായി വൻ മാഫിയകൾ പ്രവർത്തിക്കുന്നതായും വാർത്തകളുണ്ട്. ഇതിനെതിരെ നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും നടത്തി വരികയാണ്. എന്നാൽ ഈ പശ്ചാത്തലത്തിൽ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ചുമതലയുള്ള അദ്ധ്യാപകൻ തന്നെ ഓഫീസ് മുറിയിൽവച്ച് മദ്യപിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന മാഫിയകളുമായി ബന്ധം ഇയാൾക്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം വിദ്യാർത്ഥികൾക്ക് മദ്യം വിൽപ്പന നടത്തിയ വിവരം പരിശോധിച്ചു വരികയാണെന്നും നിരവധി മദ്യ കുപ്പികൾ ഓഫീസ് മുറിയിൽ നിന്നും പിടികൂടിയത് സംശയം ജനിപ്പിക്കുന്നതായും താനൂർ എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.