- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡേവിഡ് ഹെഡ്ലിയെ രക്ഷപ്പെടുത്താൻ മോദി സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ വെളിച്ചത്തിലാണോ പുതിയ വെളിപ്പെടുത്തൽ? ഇസ്രത്തിനെയും പ്രാണേഷിനെയും ഭീകരവാദികൾ ആക്കുന്നത് വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ ഉണ്ടായ ക്ഷീണം തീർക്കാൻ എന്നും ആരോപണം
ന്യൂഡൽഹി: മുംബൈയിൽ വെടിയേറ്റ് മരിച്ച ഇസ്രത്ത് ജഹാനെയും ആലപ്പുഴക്കാരൻ പ്രാണേഷ് കുമാറിനെയും ഭീകരവാദികളാക്കുന്നത് ഡേവിഡ് ഹെഡ്‌ലിയും മോദി സർക്കാരുമായുണ്ടാക്കിയ കരാറിന്റെ ഭാഗമോ? ഇസ്രത്ത് ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നുവെന്ന ഹെഡ്‌ലിയുടെ വെളിപ്പെടുത്തൽ വ്യാജ ഏറ്റുമുട്ടലിന്റെ ക്ഷീണം തീർക്കുന്നതിനായി കെട്ടിച്ചമച്ചതെന്നും ഇരുവ
ന്യൂഡൽഹി: മുംബൈയിൽ വെടിയേറ്റ് മരിച്ച ഇസ്രത്ത് ജഹാനെയും ആലപ്പുഴക്കാരൻ പ്രാണേഷ് കുമാറിനെയും ഭീകരവാദികളാക്കുന്നത് ഡേവിഡ് ഹെഡ്‌ലിയും മോദി സർക്കാരുമായുണ്ടാക്കിയ കരാറിന്റെ ഭാഗമോ? ഇസ്രത്ത് ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നുവെന്ന ഹെഡ്‌ലിയുടെ വെളിപ്പെടുത്തൽ വ്യാജ ഏറ്റുമുട്ടലിന്റെ ക്ഷീണം തീർക്കുന്നതിനായി കെട്ടിച്ചമച്ചതെന്നും ഇരുവരുടെയും കുടുംബങ്ങൾ ആരോപിച്ചു.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തൽ വിശ്വസിക്കാനാവില്ലെന്ന് പ്രാണേഷിന്റെ അച്ഛൻ ആലപ്പുഴ ചാരുംമൂട് താമരക്കുളം മണലാടിക്കിഴക്കേതിൽ ഗോപിനാഥപിള്ള പറഞ്ഞു. ഇത് ചില ഉന്നത വ്യക്തികളെ സംരക്ഷിക്കാൻ വേ്ണ്ടി ഹെഡ്‌ലി പറഞ്ഞതാകാമെന്നും ഗോപിനാഥ പിള്ള പറഞ്ഞു. 'എന്റെ മകൻ തീവ്രവാദിയല്ലായിരുന്നു. മകന്റെ ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയായിരുന്ന ഇസ്രത്തിന്റെ പഠനത്തിനു സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്' ഇവരെ കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസ്സിൽ വിധി വന്നിട്ടില്ലെന്നും ഗോപിനാഥപിള്ള പറയുന്നു. കേസ്സിനെ നിർജീവമാക്കാൻ നടത്തിയ പദ്ധതിയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരരെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഒരാളുടെ മൊഴി എങ്ങനെയാണ് വിശ്വസിക്കുകയെന്ന് ഇസ്രത്തിന്റെ മാതാപിതാക്കളും ചോദിക്കുന്നു. ചില ഉന്നതർക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനായി കെട്ടിച്ചമച്ച മൊഴിയാണ് ഇതെന്നും ഇസ്രത്തിന്റെ മാതാവ് ഷമീമ കൗസർ പറഞ്ഞു. അന്വേഷണത്തിൽ അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വലിയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയ കാര്യമാണത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലപാതകമായിരുന്നു അതെന്ന് തെളിഞ്ഞതാണെന്നും ഇസ്രത്തിന്റെ സഹോദരി മുസ്രത്ത് അഭിപ്രായപ്പെട്ടു.
അതിനിടെ ഹെ്ഡ്‌ലിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ പുതിയ രാഷ്ട്രീയ പോർമുഖവും തുറന്നിട്ടുണ്ട്. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു കൊല്ലപ്പെട്ട നാലംഗ സംഘത്തിന്റെ ലക്ഷ്യമെന്നാണ് ഹെഡ്‌ലി വെളിപ്പെടുത്തിയത്. എന്നാൽ, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് മോദിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പു പറയണമെന്നു ബിജെപി. ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇസ്രത് ജഹാനെ രക്തസാക്ഷിയായി ചിത്രീകരിക്കുകയാണു കോൺഗ്രസ് ചെയ്തത്.
ഭീകരസംഘത്തെ വെടിവച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥരെ യു.പി.എ. സർക്കാരും അവർ രാഷ്ട്രീയവത്കരിച്ച ഐ.ബിയും സിബിഐയും ചേർന്ന് ജയിലിലടച്ചു. സത്യം ഇനിയെങ്കിലും അംഗീകരിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മാപ്പു പറയണമെന്ന് ബിജെപി. വക്താവ് ശ്രീകാന്ത് ശർമ പറഞ്ഞു. ഇസ്രത്തിന്റെ കാര്യത്തിലടക്കം ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകൾ സർക്കാരിനും സുരക്ഷാ ഏജൻസികൾക്കും പ്രോസിക്യൂഷനും സഹായകമാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.
ബിജെപിയുടെ ആരോപണങ്ങൾ കോൺഗ്രസ് തള്ളിക്കളഞ്ഞു. ഇസ്രത് ചാവേറായിരുന്നോ എന്നത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. ഏറ്റുമുട്ടൽ വ്യാജമായിരുന്നു എന്ന എസ്.ഐ.ടിയുടെ കണ്ടെത്തലിനാണു പ്രസക്തി. കൊല്ലപ്പെട്ടവരുടെ ഭീകരബന്ധത്തെക്കുറിച്ചു സർക്കാരിന് അന്വേഷിക്കാം. വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ കോടതി പ്രതിപ്പട്ടികയിൽ ചേർത്തവർക്ക് ഒപ്പം നിൽക്കാനാണു ബിജെപിക്കു താൽപര്യമെങ്കിൽ അതാകാമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
മലയാളിയായ പ്രാണേഷ് പിള്ള അഥവാ ജാവേദ് ഗുലാം ഷെയ്ഖ്, അമ്ജദ് അലി റാണ, സീഷാൻ ജോഹർ എന്നീ മൂന്നുപേർക്കൊപ്പം ഇസ്രത് ജഹാനെ 2004 ജൂൺ 15-നാണ് അഹമ്മദബാദ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നത്. അഹമ്മദാബാദ് സിറ്റി പൊലീസിന്റെ ഡിറ്റക്ഷൻ ഓഫ് ക്രൈം ബ്രാഞ്ച്(ഡി.സി.ബി) പൊലീസ് ടീം ആണ് ഇസ്രത്തിനേയും സംഘത്തിനേയും വെടിവച്ചുവീഴ്‌ത്തിയത്.
നാലുപേർക്കും ലഷ്‌കറെ തോയ്ബയുമായി ബന്ധമുണ്ടെന്നും 2002-ലെ ഗുജറാത്ത് വർഗീയ കലാപത്തിനു പകരം വീട്ടാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനാനാണ് ഇവർ എത്തിയതെന്നുമാണ് പൊലീസ് മൊഴി നൽകിയത്. എന്നാൽ 2009 സെപ്റ്റംബർ ഏഴിന് അഹമ്മദാബാദ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് എസ്‌പി. തമാങ് നാലുപേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിൽവച്ചായിരുന്നു എന്ന് റിപ്പോർട്ട് നൽകി.
ഇസ്രത്തിന്റെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു എന്ന് അഹമ്മദാബാദ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് വിധിച്ചു. 2004 ജൂൺ 12ന് മുംബൈയിൽനിന്ന് ഇസ്രത്തിനേയും കൂട്ടരേയും ക്രൈംബ്രാഞ്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു തമാങ്ങിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇരകളെ ലഷ്‌കറുമായി ബന്ധപ്പെടുത്താൻ ഒരു തെളിവുമില്ലെന്നും അവർ വന്നത് നരേന്ദ്ര മോദിയെ കൊല്ലുന്നതിനാണെന്നു തെളിയിക്കുന്ന ഒരു സൂചയുമില്ലെന്നും തമാങ്ങിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. പിന്നീട് കേസിൽ കൂടുതൽ അന്വേഷണത്തിന് കർണൈൽ സിങ്ങ് തലവനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു.
ഇസ്രത് ജഹാൻ ഏറ്റുമുട്ടൽകേസ് വ്യാജമെന്നു വ്യക്തമാക്കി 2011 നവംബർ 21ന് എസ്.ഐ.ടി. ഗുജറാത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് ൽകി. തുടർന്ന് ഐ.പി.എസ്. ഉദ്യോഗസ്‌രുൾപ്പെടെ 20 പൊലീസുകാർക്കെതിരേ വ്യാജഏറ്റുമുട്ടിലിനു കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത്രയും സുദീർഘമായ അന്വേഷണമാണ് ഹെഡ്‌ലിയുടെ വാക്കുകളിലൂടെ വീണ്ടും വിവാദ വിഷയമായിരിക്കുന്നത്.