ൾഷിമേഴ്‌സ് രോഗത്തിന് കാരണമായ വസ്തുതകളെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വിവരവുമായി വിദഗ്ദ്ധർ രംഗത്ത്. ഏതാനും വർഷങ്ങൾക്കു മുമ്പു നിലനിന്നിരുന്ന രക്തദാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മനുഷ്യനെ മറവിരോഗത്തിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ നിഗമനം. 1980-കൾ വരെ നിലനിന്നിരുന്ന രക്തദാനവുമായി ബന്ധപ്പെട്ടാണ് പുതിയ നിഗമനം രൂപപ്പെട്ടിരിക്കുന്നത്. അമേരിക്കയിലും യുകെയിലും വളർച്ച മുരടിച്ച കുട്ടികൾക്ക് മൃതദേഹങ്ങളിലെ പിറ്റിയൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോണുകൾ എടുത്ത് രക്തം കയറ്റിയിരുന്ന പതിവുണ്ടായിരുന്നെന്നും അത് പിന്നീട് അൾഷിമേഴ്‌സ് രോഗത്തിലേക്ക് വഴിതെളിച്ചുവെന്നുമാണ് പുതിയ റിപ്പോർട്ട്.

വളർച്ചത്വരിതപ്പെടുത്തുന്നതിനായി ഇത്തരത്തിൽ രക്തദാനം ചെയ്തിരുന്നത് പിന്നീട് നിരോധിക്കുകയായിരുന്നു. 1958നും 1985നും മധ്യേയാണ് ഇത്തരത്തിൽ വളർച്ച മുരടിച്ച കുട്ടികൾക്ക് വളർച്ച ഉണ്ടാകുന്നതിന് രക്തം കയറ്റിക്കൊണ്ടിരുന്നത്. എന്നാൽ 1980-കളുടെ തുടക്കത്തിൽ മരണകാരണമാകുന്ന Creutzfeldt-Jakob disease (CJD) എന്ന ന്യൂറോളജിക്കൽ രോഗം പൊട്ടിപ്പുറപ്പെട്ടതോടെ ഇത്തരം രക്തം കയറ്റൽ നിർത്തുകയായിരുന്നു.

ശവശരീരങ്ങളിൽ നിന്നുള്ള ഹോർമോണുകൾ എടുക്കുന്നതിന് പകരം പിന്നീട് സിന്തറ്റിക് ഹോർമോണുകൾ ഉപയോഗിച്ചുള്ള രക്തം ഉപയോഗിക്കാൻ തുടങ്ങുകയായിരുന്നു. തുടർന്ന് നേരത്തെ രക്തം കയറ്റിയ കുട്ടികളിൽ നടത്തിയ പഠനം തെളിയിച്ചത് അവർക്ക് അൾഷിമേഴ്‌സ് രോഗത്തിന് സാധ്യതയുണ്ടെന്നായിരുന്നു. അമിലോയ്ഡ് പ്രോട്ടീൻ എന്ന വസ്തു ഇത്തരം കുട്ടികളുടെ തലച്ചോറിൽ രൂപപ്പെട്ടതാണ് അൾഷിമേഴ്‌സ് രോഗത്തിലേക്ക് നയിക്കുന്ന വസ്തുതയെന്നും കണ്ടെത്തി. ഇതേ ഹോർമോണുകൾ പിന്നീട് എലികളിൽ പരീക്ഷിക്കുകയും ഒരു വർഷത്തിനുള്ളിൽ ഈ എലികളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തതോടെ അൾഷിമേഴ്‌സിന്റെ കാരണങ്ങൾക്ക വ്യക്തമായ തെളിവുകളായി.

മറവി രോഗമായ അൾഷിമേഴ്‌സ് യുകെയിൽ 5,20,000 ആൾക്കാരേയും യുഎസിൽ 5.7 മില്യൺ ആൾക്കാരേയും ബാധിച്ചിട്ടുണ്ടെന്നാണ് അൾഷിമേഴ്‌സ് സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അമിലോയ്ഡ് പ്രോട്ടീൻ തലച്ചോറിൽ രൂപപ്പെടുന്നതിനാൽ ലക്ഷക്കണക്കിന് വരുന്ന നാഡീവ്യൂഹങ്ങൾക്ക് കേടുപാടു സംഭവിക്കുകയും അത് മറവിക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ പ്രധാന അവയവങ്ങൾ ചുരുങ്ങാനും ഇതു കാരണാകും. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത അൾഷിമേഴ്‌സ് മെല്ലെയാണ് പിടികൂടുന്നത്.

1958-ൽ യുകെയിലാണ് ആദ്യം ശവശരീരത്തിൽ നിന്ന് ഹോർമോൺ എടുത്ത് ചികിത്സിക്കുന്ന രീതി പരീക്ഷിച്ചത്. പിന്നീട് 1963-ൽ യുഎസിലും അതു പ്രാവർത്തികമാക്കി. ശവശരീരത്തിലെ പിറ്റിയൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള വളർച്ചാ ഹോർമോൺ എടുത്ത് കുട്ടികൾക്ക് രക്തത്തിലൂടെ നൽകുകയായിരുന്നു. ആദ്യമൊന്നും ഡിമെൻഷ്യയുടെ ലക്ഷണങ്ങളൊന്നും കാട്ടിയിരുന്നില്ലെങ്കിലും ഇവരുടെ തലച്ചോറിൽ അമിലോയ്ഡ് പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മറ്റു ചിലരിൽ തലച്ചോറിൽ ബ്ലീഡിങ് ഉണ്ടാക്കുന്ന സെറിബ്രൽ അമിലോയ്ഡ് ആൻജിയോപ്പതി (സിഎഎ) എന്ന അവസ്ഥയും ഉടലെടുത്തിരുന്നു എന്നു വിദഗ്ധ സംഘം കണ്ടെത്തി. ഇതു സ്ഥിരീകരിക്കുന്നതിനാണ് രക്തസാമ്പിളുകൾ എലികളിലും കുത്തിവച്ചത്. നിരോധിച്ച ഹോർമോൺ കുത്തിവച്ച എലികൾ ഒരു വർഷത്തിനുള്ളിൽ സെറിബ്രൽ അമിലോയ്ഡ് ആൻജിയോപ്പതി രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. പിന്നീട് വർഷങ്ങളോളം മനുഷ്യരുടെ തലച്ചോറിൽ നടത്തിയ പഠനത്തിലാണ് അൾഷിമേഴ്‌സിന്റെ ഉറവിടം കണ്ടെത്തുന്ന ഘടകം വെളിപ്പെട്ടത്.