- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപാൽ സിഗ്‌ന ലൈഫ്‌ടൈം ഹെൽത്ത് പ്ലാൻ അവതരിപ്പിച്ച് മണിപാൽ സിഗ്‌ന ഇൻഷുറൻസ്
കൊച്ചി: മണിപ്പാൽ സിഗ്‌ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി പുതിയ 'മണിപാൽ സിഗ്‌ന ലൈഫ്‌ടൈം ഹെൽത്ത്' പ്ലാൻ അവതരിപ്പിച്ചു. കോവിഡ്-19 പകർച്ചവ്യാധിയെ തുടർന്നുള്ള സാഹചര്യത്തിൽ 'ഇൻഷുറൻസ് ആവശ്യമുണ്ടോ' എന്നതിൽ നിന്നും 'എത്രത്തോളം വേണം' എന്നതിലേക്ക് മാറിയ ഉപഭോക്തൃ ചിന്തയെ കുറിച്ച് ഏറെ പഠനം നടത്തിയാണ് പുതുക്കാവുന്ന ഈ പ്രീമിയം ലൈഫ് ടൈം പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർധിച്ചു വരുന്ന ആരോഗ്യ ആവശ്യങ്ങളും ചെലവും കണ്ടു കൊണ്ട് ഉയർന്ന കവറേജും മാറ്റങ്ങൾ വരുത്താനും ആഭ്യന്തരവും ആഗോളതലത്തിലുമുള്ള ഇന്ത്യക്കാരുടെ വ്യക്തിപരവും കുടുംബത്തിന്റെയും ആരോഗ്യാവശ്യങ്ങൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമനുസരിച്ച് നിറവേറ്റാനുള്ള അവസരമാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നുവെന്ന് തങ്ങൾ എപ്പോഴും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും പുതിയ മണിപാൽ സിഗ്‌ന ലൈഫ്‌ടൈം ഹെൽത്തിലൂടെ ഉപഭോക്താക്കൾക്ക് രോഗാവസ്ഥയിലും ജീവിതകാലം മുഴുവനും നന്നായി ഇരിക്കുന്നതിനും പങ്കാളികളാകുന്നതിലൂടെ പ്രതിജ്ഞാബദ്ധതയിൽ ഒരു പടി കൂടി മുന്നോട്ട് പോകുകയാണെന്നും ലൈഫ് ടൈം ഹെൽത്ത് ഇന്ത്യ പ്ലാൻ, ലൈഫ് ടൈം ഹെൽത്ത് ഗ്ലോബൽ പ്ലാൻ എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്ലാൻ ലഭ്യമാക്കുന്നതെന്നും 50 ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെയാണ് ഉറപ്പു നൽകുന്ന തുകയെന്നും ആഗോള തലത്തിൽ 27 രോഗങ്ങൾക്ക് കവറേജ് നൽകുന്നുണ്ടെന്നും മണിപാൽ സിഗ്‌ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുൻ സിക്ക്ദർ പറഞ്ഞു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യ ആവശ്യങ്ങളും പ്രാധാന്യങ്ങളും മാറി വരും പുതിയ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ കൂടുകയാണെന്നും പുതിയ പ്ലാനിലൂടെ വ്യക്തികൾക്കും കുടുംബത്തിനും വേണ്ട കവർ ലഭിക്കുന്ന പാക്കേജുകൾ ലഭ്യമാണെന്നും ഗുരുതര രോഗങ്ങൾക്കുള്ള റൈഡറുകൾ ബൃഹത്തായ കവറേജ് നൽകുന്നുവെന്നും അദേഹം കൂട്ടിചേർത്തു.