- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്‌പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
ചെന്നൈ: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം. ഇന്നലെ രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. മെഡിക്കൽ വിദഗ്ധരുടെ നിർദ്ദേശപ്രകാരം എസ്‌പിബിയെ അതിവീവ്രപരിചരണയൂണിറ്റിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തിലാണ് നിലവിൽ അദ്ദേഹമെന്ന് എംജിഎം ഹെൽത്കെയർ ആശുപത്രിയുടെ ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നു.
മെഡിക്കൽ വിദഗ്ധരുടെ നിരന്തര നിരീക്ഷണത്തിലാണ് എസ്‌പിബി എന്ന് ആശുപത്രി അസി.ഡയറക്ടർ ഡോ.അനുരാധ ഭാസ്‌കരൻ അറിയിച്ചു. ഓഗസ്റ്റ് 5നായിരുന്നു എസ്‌പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.
കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എസ് പിബി അറിയിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈൻ ഒഴിവാക്കി ആശുപത്രിയിൽ അഡ്‌മിറ്റ് ആയതെന്നും വീഡിയോയിൽ എസ് പിബി പറഞ്ഞിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിനകെ തനിക്ക് ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ആരോഗ്യസ്ഥിതി അറിയാൻ തന്നെ വിളിക്കേണ്ടെന്നും അദ്ദേഹം സുഹൃത്തുക്കളോട് വീഡിയോയിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ