- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ തട്ടിയെടുത്തത് 120 കോടി രൂപ! നിക്ഷേപിക്കുന്ന തുകയുടെ ഒമ്പത് വർഷം കഴിഞ്ഞാൽ ഇരട്ടി ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; ആട് തേക്ക് മാഞ്ചിയം കഥകൾക്ക പഞ്ഞമില്ലാത്ത കേരളത്തിൽ നിന്നും മറ്റൊരു തട്ടിപ്പു വാർത്ത കൂടി
കൊച്ചി: എത്രകൊണ്ടാലും പഠിക്കാത്ത മലയാളികൾ എന്നൊരു ചോല്ലുണ്ട്. സാമ്പത്തികമായി തട്ടിപ്പുകൾക്ക് ഇരയാകുന്നവരാണ് മലയാളികൾ. ആട് തേക്ക മാഞ്ചിയം തട്ടിപ്പ് മുതൽ സോളാർ വരെയുള്ള തട്ടിപ്പുകളും ഉദാഹരണങ്ങളായി മുന്നിലുണ്ടെങ്കിലും അതൊന്നും മലയാളികൾക്ക് പാഠമായിട്ടില്ല. ഇപ്പോഴിതാ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര് പറഞ്ഞ് വമ്പൻ തുകയും തട്ടിയെടുത്ത് ഒരു കൂട്ടർ മുങ്ങിയിരിക്കുന്നു. ഇന്ത്യ മുഴുവൻ നീളുന്ന വലിയൊരു തട്ടിപ്പിന്റെ ശൃംഖല തന്നെ ഉൾപ്പെട്ടതാണ് ഈ തട്ടിപ്പെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ 120 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം ഉടമകാളായവർ മുങ്ങുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു നടത്തിയ ഏഴു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഫിനോമിനൽ ഹെൽത്ത് കെയർ സർവീസ് എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിലെ ഓരോ ജില്ലകളിലും ഇവർ തട്ടിപ്പു നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടി കൊരട്ടി കെ.ഒ. റാഫേൽ (67), ബിനോയ് റാഫേൽ (40),
കൊച്ചി: എത്രകൊണ്ടാലും പഠിക്കാത്ത മലയാളികൾ എന്നൊരു ചോല്ലുണ്ട്. സാമ്പത്തികമായി തട്ടിപ്പുകൾക്ക് ഇരയാകുന്നവരാണ് മലയാളികൾ. ആട് തേക്ക മാഞ്ചിയം തട്ടിപ്പ് മുതൽ സോളാർ വരെയുള്ള തട്ടിപ്പുകളും ഉദാഹരണങ്ങളായി മുന്നിലുണ്ടെങ്കിലും അതൊന്നും മലയാളികൾക്ക് പാഠമായിട്ടില്ല. ഇപ്പോഴിതാ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര് പറഞ്ഞ് വമ്പൻ തുകയും തട്ടിയെടുത്ത് ഒരു കൂട്ടർ മുങ്ങിയിരിക്കുന്നു. ഇന്ത്യ മുഴുവൻ നീളുന്ന വലിയൊരു തട്ടിപ്പിന്റെ ശൃംഖല തന്നെ ഉൾപ്പെട്ടതാണ് ഈ തട്ടിപ്പെന്നാണ് ലഭിക്കുന്ന വിവരം.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ 120 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം ഉടമകാളായവർ മുങ്ങുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു നടത്തിയ ഏഴു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഫിനോമിനൽ ഹെൽത്ത് കെയർ സർവീസ് എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിലെ ഓരോ ജില്ലകളിലും ഇവർ തട്ടിപ്പു നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ചാലക്കുടി കൊരട്ടി കെ.ഒ. റാഫേൽ (67), ബിനോയ് റാഫേൽ (40), അന്നമനട കെ.എ. ജിഫി (45), മഹാരാഷ്ട്രയിൽ താമസിക്കുന്ന ടി.എം.എസ്. നായർ (69), സെബാസ്റ്റ്യൻ മാളിയേക്കൽ, നന്ദലാൽ കേസർ സിങ് (51), രഞ്ജൻ ചുന്നിലാൽ (58) എന്നിവരാണു കേസിലെ പ്രതികൾ.
നിക്ഷേപിക്കുന്ന തുകയ്ക്ക് ഒൻപതു വർഷത്തേക്ക് ആരോഗ്യ ഇൻഷുറൻസും ഒൻപതാം വർഷം അടച്ച തുകയുടെ ഇരട്ടിയും ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഈ വാഗ്ദാനത്തിൽ വിശ്വസിച്ചവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസും ലഭിച്ചില്ലെന്ന് മാത്രമല്ല, പണവും പോയതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. ഇതുവരെ പരാതി നൽകിയവരുടെ കണക്ക് അനുസരിച്ചാണു 120 കോടിയുടെ തട്ടിപ്പു കണ്ടെത്തിയത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായെന്നാണു പൊലീസിന്റെ അനുമാനം.