- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കാർക്കും ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ നീക്കം: പ്രയോജനം ലഭിക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്ക്
ദമ്മാം: രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളേയും ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ നീക്കം. പദ്ധതി സംബന്ധിച്ച് തൊഴിൽ മന്ത്രാലയവും സൗദി അറേബ്യൻ മണിട്ടറി ഏജൻസിയുമായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. രാജ്യത്തുള്ള ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ വീട്ടുജോലിക്കാർ നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ചാണ് ഇവരേയും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നത്. അപകടങ്ങളിൽ നിന്നുള്ള സംരക്ഷണവും വൈദ്യസഹായവും ഉൾപ്പെടുന്ന പദ്ധതിയാണ് വീട്ടുജോലിക്കാർക്കായി ആലോചനയിലുള്ളത്. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും നടപടി. വിവരങ്ങൾ ശേഖരിക്കാനാണ് ബുദ്ധിമുട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടവും നാടുകടത്തലും തടയാനും ഇത് ഒരു പരിധിവരെ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ആദ്യമൂന്ന് മാസത്തെ പരീക്ഷണ കാലത്ത് ഇരുകക്ഷികളും തമ്മിൽ യാതൊരു
ദമ്മാം: രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളേയും ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ നീക്കം. പദ്ധതി സംബന്ധിച്ച് തൊഴിൽ മന്ത്രാലയവും സൗദി അറേബ്യൻ മണിട്ടറി ഏജൻസിയുമായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. രാജ്യത്തുള്ള ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ വീട്ടുജോലിക്കാർ നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ചാണ് ഇവരേയും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നത്. അപകടങ്ങളിൽ നിന്നുള്ള സംരക്ഷണവും വൈദ്യസഹായവും ഉൾപ്പെടുന്ന പദ്ധതിയാണ് വീട്ടുജോലിക്കാർക്കായി ആലോചനയിലുള്ളത്. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാകും പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും നടപടി. വിവരങ്ങൾ ശേഖരിക്കാനാണ് ബുദ്ധിമുട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടവും നാടുകടത്തലും തടയാനും ഇത് ഒരു പരിധിവരെ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ആദ്യമൂന്ന് മാസത്തെ പരീക്ഷണ കാലത്ത് ഇരുകക്ഷികളും തമ്മിൽ യാതൊരു കരാറുമുണ്ടാകില്ല. ഈ കാലഘട്ടത്തിലും ജോലിയിലെ മോശം പ്രകടനവും തൊഴിലുടമയുടെ ഭാഗത്ത് നിന്നുള്ള ശാരീരിക അതിക്രമങ്ങളും തൊഴിൽ മൂലമുണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യങ്ങളും മറ്റും ഇൻഷ്വറൻസ് പദ്ധതിയുടെ പരിധിയിൽ വരും.
കരാർ കാലാവധിക്ക് മുമ്പ് നാടുകടത്തപ്പെടുകയാണെങ്കിൽ ഉണ്ടാകാവുന്ന വലിയ സാമ്പത്തിക ബാധ്യതയ്ക്കും ഇതൊരു പരിഹാരമായേക്കും. ഇടനിലക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.