- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയിലെത്തുന്നവർക്ക് മെഡിക്കൽ ഇൻഷ്വറൻസിന് അനുമതിയായി; 100,000 റിയാലിന്റെ കവറേജ് അനുവദിക്കും
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് മെഡിക്കൽ ഇൻഷ്വറൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് അതനുവദിക്കാൻ കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് തീരുമാനമായി. 100,000 റിയാലിന്റെ ട്രീറ്റ്‌മെന്റ് കവറേജ് അനുവദിക്കാനാണ് തീരുമാനം. മെഡിക്കൽ എക്‌സാമിനേഷൻ, ഡയഗ്നോസിസ്, ട്രീറ്റ്‌മെന്റ്, ആശുപത്രി ചെലവുകൾ, പ്രസവം, അടിയന്തിര ഡന്റൽ കേസുകൾ, എമർജൻസി ഡയാ
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് മെഡിക്കൽ ഇൻഷ്വറൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് അതനുവദിക്കാൻ കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷ്വറൻസ് തീരുമാനമായി. 100,000 റിയാലിന്റെ ട്രീറ്റ്‌മെന്റ് കവറേജ് അനുവദിക്കാനാണ് തീരുമാനം. മെഡിക്കൽ എക്‌സാമിനേഷൻ, ഡയഗ്നോസിസ്, ട്രീറ്റ്‌മെന്റ്, ആശുപത്രി ചെലവുകൾ, പ്രസവം, അടിയന്തിര ഡന്റൽ കേസുകൾ, എമർജൻസി ഡയാലിസിസ്, പ്രീമച്വർ ഇൻഫന്റ് കേസുകൾ, മെഡിക്കൽ ഇവാക്വേഷൻ കേസുകൾ എന്നിവയാണ് മെഡിക്കൽ കവറേജിൽ ഉൾപ്പെടുക.
മൂലമുണ്ടാകുന്ന മുറിവുകൾക്കും അപകടങ്ങളിൽ മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകളും ഇതുവഴി ലഭിക്കും. അതേസമയം അത്യാവശ്യമല്ലാത്ത മെഡിക്കൽ ടെസ്റ്റുകൾ, മരുന്നുകളുടെ അമിത ഉപയോഗവും പ്ലാസ്റ്റിക് സർജറികളും മൂലമുണ്ടാകുന്ന അലർജികൾ, ലൈംഗിക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇൻഷ്വറൻസ് ലഭിക്കില്ല.
ഇൻഷ്വറൻസ് അപ്രൂവ് ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ മെഡിക്കൽ സേവനം ലഭ്യമാകും. നിരവധി നിബന്ധനകൾക്കു വിധേയമാക്കിയാണ് സന്ദർശകർക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് ലഭ്യമാക്കുക. സൗദിയിൽ എത്തുന്നതിന് മുമ്പ് ഇൻഷ്വറൻസിന് അപേക്ഷിച്ചവർ ഇവിടെയെത്തിയ ശേഷം ഇൻഷ്വറൻസ് റദ്ദാക്കാൻ സാധിക്കില്ല. അതേസമയം സൗദിയിൽ വരാൻ സാധിക്കാത്തവർക്ക് ഇൻഷ്വറൻസ് കാൻസൽ ചെയ്യാം. ഇത്തരം കേസുകളിൽ ഇൻഷ്വറൻസിനായി പണം അടച്ചവർക്ക് തിരികെ ലഭിക്കുകയും ചെയ്യും.