- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവർക്ക് എടുക്കാനുള്ള സമയപരിധി ഈ മാസം 31 വരെ; ജനുവരി ഒന്നുമുതൽ ഇൻഷുറൻസ് ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കും
ദുബൈ: ദുബൈയിൽ ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവർ ഡിസംബർ 31 നകം നിർബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യ അഥോറിറ്റി (ഡി.എച്ച്.എ) യുടെ കർശന നിർദ്ദേശം. ആറുമാസം അനുവദിച്ച അധിക കാലാവധി ഇനി നീട്ടി നൽകില്‌ളെന്നും 2017 ജനുവരി ഒന്നു മുതൽ ഇൻഷൂറൻസ് ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സമ്പൂർണ ആരോഗ്യ ഇൻഷൂറൻസ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷം വൻതുക പിഴശിക്ഷയടക്കം കടുത്ത നടപടികളാണ് അഥോറിറ്റി സ്വീകരിക്കുക. അടുത്ത വർഷം ഒന്നു മുതൽ വിസ പുതുക്കുന്നവരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം. ഇതിന്റെ ഭാഗമായി പുതുവർഷം മുതൽ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇൻഷ്യൂറൻസ് ബന്ധിപ്പിക്കും. ഇതോടെ ഇൻഷൂറൻസ് ഇല്ലാത്തവർക്ക് വിസ പുതുക്കി നൽകുകയില്ല. കമ്പനികൾക്കും വ്യക്തികളുടെ സ്‌പോൺസർ വിസയിൽ നിൽക്കുന്നവർക്കും നിയമം ബാധകമാണ്. ഇൻഷുറൻസ് ഇല്‌ളെങ്കിൽ ഓരോ മാസവും 500 ദിർഹം പിഴ നൽകേണ്ടി വരും. ഇക്കാരണം കൊണ്ട് വിസ അടിക്കാൻ താമസം നേരിട്ടാൽ 10,000 ദിർഹമായിരിക്കും പിഴ. 2013ലെ ആരോഗ്യ ഇൻഷൂറൻസ് നിയമം 11 പ്രകാരം
ദുബൈ: ദുബൈയിൽ ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവർ ഡിസംബർ 31 നകം നിർബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യ അഥോറിറ്റി (ഡി.എച്ച്.എ) യുടെ കർശന നിർദ്ദേശം. ആറുമാസം അനുവദിച്ച അധിക കാലാവധി ഇനി നീട്ടി നൽകില്‌ളെന്നും 2017 ജനുവരി ഒന്നു മുതൽ ഇൻഷൂറൻസ് ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സമ്പൂർണ ആരോഗ്യ ഇൻഷൂറൻസ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷം വൻതുക പിഴശിക്ഷയടക്കം കടുത്ത നടപടികളാണ് അഥോറിറ്റി സ്വീകരിക്കുക.
അടുത്ത വർഷം ഒന്നു മുതൽ വിസ പുതുക്കുന്നവരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം. ഇതിന്റെ ഭാഗമായി പുതുവർഷം മുതൽ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇൻഷ്യൂറൻസ് ബന്ധിപ്പിക്കും. ഇതോടെ ഇൻഷൂറൻസ് ഇല്ലാത്തവർക്ക് വിസ പുതുക്കി നൽകുകയില്ല. കമ്പനികൾക്കും വ്യക്തികളുടെ സ്‌പോൺസർ വിസയിൽ നിൽക്കുന്നവർക്കും നിയമം ബാധകമാണ്. ഇൻഷുറൻസ് ഇല്‌ളെങ്കിൽ ഓരോ മാസവും 500 ദിർഹം പിഴ നൽകേണ്ടി വരും. ഇക്കാരണം കൊണ്ട് വിസ അടിക്കാൻ താമസം നേരിട്ടാൽ 10,000 ദിർഹമായിരിക്കും പിഴ.
2013ലെ ആരോഗ്യ ഇൻഷൂറൻസ് നിയമം 11 പ്രകാരം ദുബൈ വിസയുള്ളവർ ഈ വർഷം ജൂൺ 30നകം ഇൻഷൂറൻസ് എടുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 12 ശതമാനം ആളുകൾക്ക് ഇനിയും ഇൻഷൂറൻസ് സൗകര്യം ലഭിച്ചില്ല. തുടർന്നാണ് ഇവർക്കു കൂടി ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതിന് ജൂലൈ മുതൽ ആറു മാസ അധിക സമയം അനുവദിച്ചത്. സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണത്തിനനുസരിച്ചായിരുന്നു ഇൻഷൂറൻസെടുക്കാൻ അധികൃതർ കാലാവധി ഏർപ്പെടുത്തിയിരുന്നത്.
ജീവനക്കാർക്ക് ഇനിയും ഇൻഷൂറൻസ് നൽകാത്ത കമ്പനികൾക്കെതിരെയും അധികൃതർ കടുത്ത നടപടികൾ സ്വീകരിക്കും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രീമിയം തുക ഈടാക്കരുതെന്നും നിർദേശമുണ്ട് . ജീവനക്കാരുടെ ഇൻഷുറൻസ് ചെലവ് വഹിക്കേണ്ടത് കമ്പനികളാണെങ്കിലും കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്‌പോൺസർമാർ
നൽകണം. ഇതുപ്രകാരം ഭർത്താക്കന്മാരുടെ വിസയിലുള്ള കുടുംബിനികളും മക്കളും ഇൻഷുറൻസ് ഉള്ളവരായിരിക്കണം. വീട്ടുവേലക്ക് നിൽക്കുന്നവർക്കും അതാതു സ്‌പോൺസർമാർ ഇൻഷുറൻസ് പരിരക്ഷ നൽകണം.
'ഇസ്ആദ്' എന്ന് പേരിട്ട നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2014 മുതൽ മൂന്നുഘട്ടങ്ങളായാണ് നടപ്പാക്കിയത്. 1000ലധികം ജീവനക്കാരുള്ള കമ്പനികൾക്ക് ആദ്യഘട്ടത്തിലും 100 മുതൽ 999 വരെ ജീവനക്കാരുള്ള കമ്പനികൾക്ക് രണ്ടാം ഘട്ടത്തിലും ഇൻഷുറൻസ് നിർബന്ധമാക്കി. 100ൽ താഴെ ജീവനക്കാരുള്ള കമ്പനികളാണ് മൂന്നാം ഘട്ടത്തിൽ വരുന്നത്. ഇത്തരം കമ്പനികൾ ജൂൺ 30നകം ഇൻഷുറൻസ് എടുക്കണമെന്ന
വ്യവസ്ഥയാണ് ഈ വർഷാവസാനം വരെ നീട്ടിയിരുന്നത്.
നിലവിൽ ഇൻഷുറൻസ് ഉള്ളവരിൽ കാലാവധി തീർന്നവരും യഥാസമയം പുതുക്കേണ്ടതുണ്ട്. ഇങ്ങിനെ പുതുക്കാത്തവർ വിസ പുതുക്കുന്ന സമയത്ത് കാലാവധി തീർന്നത് മുതലുള്ള പിഴ അടക്കേണ്ടി വരും. അതേസമയം വിസ പുതുക്കുന്ന തിയതി കഴിഞ്ഞാണ് ഇൻഷുറൻസ് കാലാവധി തീരുന്നതെങ്കിൽ വിസ പുതുക്കാനാകും . എന്നാൽ പിഴ ഏതു രീതിയിലാകും
അടക്കേണ്ടത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പിന്നീട് പ്രഖ്യാപിക്കും .