- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വിദേശികൾക്ക് പ്രത്യേക ആശുപത്രി; ഷെയർ ഹോൾഡിങ് കമ്പനി രൂപീകരിച്ചു; 50 ശതമാനം പൊതുജനങ്ങൾക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ചികിത്സ സ്വകാര്യ വൽക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം വിദേശികൾക്കു ചികിൽസ നൽകുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആശുപത്രികൾ പണിയുന്നതിനുള്ളനടപടികളുമായി ബന്ധപ്പെട്ട് ആദ്യപടിയായി ഷെയർ ഹോൾഡിങ്കമ്പനി രൂപവത്കരിച്ചു. ഇതിന്റെ ഇനീഷ്യൽ പ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ചികിത്സ സ്വകാര്യ വൽക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം വിദേശികൾക്കു ചികിൽസ നൽകുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആശുപത്രികൾ പണിയുന്നതിനുള്ളനടപടികളുമായി ബന്ധപ്പെട്ട് ആദ്യപടിയായി ഷെയർ ഹോൾഡിങ്കമ്പനി രൂപവത്കരിച്ചു. ഇതിന്റെ ഇനീഷ്യൽ പബ്‌ളിക് ഓഫറിങ് (ഐ.പി.ഒ) നവംബർ ഒന്നിന് ആരംഭിക്കും.
കമ്പനിയുടെ ഓഹരികളിൽ 50 ശതമാനമാണ് പൊതുജനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്. 24 ശതമാനം സർക്കാറിനെ പ്രതിനിധാനംചെയ്യുന്ന കുവൈത്ത് ഇൻവസ്റ്റ്‌മെന്റ് അഥോറിറ്റിക്കാണ്. ബാക്കി 26 ശതമാനം പദ്ധതി നടത്തിപ്പിനായി സർക്കാർ തെരഞ്ഞെടുത്ത സ്വകാര്യ ഗ്രൂപ്പിന് നൽകും. 100 ഫിൽസിന്റെ 115 കോടി ഓഹരികളാണ് മൊത്തമുണ്ടാവുക.
ആരോഗ്യ ഇൻഷുറൻസ് സേവനത്തിനുപുറമെ ആശുപത്രി, ക്‌ളിനിക്കുകൾ, ഫാർമസി, ലബോറട്ടറി എന്നിവയുടെ നിർമ്മാണം, ഹോം മെഡിക്കൽ സർവീസ് എന്നിവ ഉൾപ്പെടെ 19 ദൗത്യങ്ങൾ കമ്പനി കൈകാര്യംചെയ്യും. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അരലക്ഷം ച. മീറ്റർ വിസ്തൃതിയിൽ മൂന്ന് ആശുപത്രികളുടെ നിർമ്മാണമാണ് പരിഗണനയിലുള്ളത്.
200 കിടക്കകൾ വീതമുള്ള മൂന്ന് ആശുപത്രികളും നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള വിദേശികളുടെ ചികിത്സ മാത്രമാകും ഈ ആശുപത്രികളിൽ ലഭ്യമാക്കുക. ആശുപത്രിയിലെ ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനികളിൽനിന്ന് ഈടാക്കുന്ന രീതിയിലാകും പ്രവർത്തനം.
നിലവിൽ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികൾക്കു മാത്രമായി പ്രത്യേക ആശുപത്രി എന്ന ആശയത്തിന് രൂപംനൽകിയത്. പൂർണമായും വിദേശികൾക്ക് മാത്രമാകും ഈ ആശുപത്രികൾ എന്നാണ് നിലവിലുള്ള
തീരുമാനമെങ്കിലും ആവശ്യമെങ്കിൽ സ്വദേശികൾക്കുകൂടി സേവനം ലഭ്യമാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.ഇൻഷുറൻസ് കമ്പനികളുടെ മേൽനോട്ടത്തിൽ പ്രത്യേക ആശുപത്രി വരുന്നതോടെ വിദേശികൾ അടക്കുന്ന ഇൻഷുറൻസ് പ്രീമിയം വർധിക്കാനിടയുണ്ട്. നിലവിൽ വർഷത്തിൽ 50 ദീനാറാണ് വിദേശികളിൽ നിന്ന് ഇൻഷുറൻസ് പ്രീമിയമായി സർക്കാർ ഈടാക്കുന്നത്. ഇത് 150 ദീനാറോളമായി ഉയർന്നേക്കുമെന്നാണ് സൂചന.